• HOME
  • »
  • NEWS
  • »
  • india
  • »
  • Death | ഇരുന്നൂറ് അടി താഴ്ചയില്‍ 16 മണിക്കൂര്‍; കുഴല്‍ കിണറില്‍ വീണ മൂന്നു വയസുകാരന് ദാരുണാന്ത്യം

Death | ഇരുന്നൂറ് അടി താഴ്ചയില്‍ 16 മണിക്കൂര്‍; കുഴല്‍ കിണറില്‍ വീണ മൂന്നു വയസുകാരന് ദാരുണാന്ത്യം

കുഴല്‍ക്കിണറിൽ നിന്ന് കുട്ടിയെ പതിനാറു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

  • Last Updated :
  • Share this:

    ഭോപ്പാൽ :മധ്യപ്രദേശിലെ (Madhya Pradesh) ഉമാരിയില്‍ ഇരുന്നൂറ് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ഗൗരവ് ദുബെ എന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. കുഴല്‍ക്കിണറില്‍ നിന്ന്  കുട്ടിയെ പതിനാറു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.


    കുഴല്‍ക്കിണറില്‍ നിന്നും രക്ഷിച്ച ഉടന്‍ കുട്ടിയെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും കുട്ടിക്കു ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ കുട്ടി മണിക്കൂറുകള്‍ക്കു മുമ്പു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വസം ലഭിക്കുന്നതിനായി കിണറിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്തിരുന്നു എങ്കിലും കാര്യമുണ്ടായില്ല.

    പാടത്ത് കളിച്ചൊണ്ടിരിക്കെ കാലു തെറ്റിയാണ് ഗൗരവ് ദുബെ തുറന്ന കുഴല്‍ക്കിണറില്‍ വീണത്.

    Radio Service in Train | ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളില്‍ ഇനി സംഗീതവും ആസ്വദിക്കാം; റേഡിയോ സേവനവുമായി റെയിൽവേ

    ശതാബ്ദി (Shatabdi), വന്ദേ ഭാരത് (Vande Bharat) ട്രെയിനുകളിൽ ഇനി യാത്രക്കാര്‍ക്ക് റേഡിയോ സംഗീതം (Radio Music) ആസ്വദിക്കാം. ഉത്തര റെയില്‍വേ (Northern Railway) അറിയിക്കുന്നതനുസരിച്ച് ഡല്‍ഹി, ലഖ്നൗ, ഭോപ്പാല്‍, ചണ്ഡീഗഡ്, അമൃത്സര്‍, അജ്മീര്‍, ഡെറാഡൂണ്‍, കാണ്‍പൂര്‍, വാരണാസി, കത്ര, കാത്‌ഗോദം എന്നിവിടങ്ങളിലേക്കുള്ള ശതാബ്ദി/വന്ദേ ഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവർക്കാണ് റേഡിയോ സംഗീതം ആസ്വദിക്കാൻ കഴിയുക. ഡല്‍ഹി ഡിവിഷനിലെ എല്ലാ ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിലും യാത്രക്കാർക്ക് റേഡിയോ സേവനം ലഭ്യമാക്കാൻ ഉത്തര റെയില്‍വേ ഇന്‍-ഡോര്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ഊക്ക റേഡിയോയ്ക്ക് (Ooka Radio) കരാര്‍ നല്‍കിയിട്ടുണ്ട്.

    READ ALSO- Railway Travel Insurance| ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി തിരഞ്ഞെടുക്കൂ; നേട്ടങ്ങൾ നിരവധി

    "പാസഞ്ചേഴ്സ് അഡ്രസ് സിസ്റ്റം വഴി ട്രെയിനുകളില്‍ യാത്രക്കാർക്ക് ഇഷ്ടമുള്ള സംഗീതം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കും'', റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹി ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഡിംപി ഗാര്‍ഗ്, ഡല്‍ഹി ഡിവിഷനിലെ പ്രവീണ്‍ കുമാര്‍ സീനിയര്‍ ഡിസിഎം എന്നിവരുടെ നേതൃത്വത്തിലാണ് റേഡിയോ സേവനങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
    Published by:Jayashankar AV
    First published: