ഉത്തർപ്രദേശ്: വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന് വയസുകാരി വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിലാണ് സംഭവം. വീടിനുള്ളിൽ ഉറങ്ങുകിടക്കുകയായിരുന്നു കുട്ടിയുടെ ശരീരത്തിലേക്ക് ഓട് മേഞ്ഞ മേൽക്കൂര വീഴുകയായിരുന്നു. തീപിടിത്തത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അവശ്യ സാധനങ്ങളും പണവും കത്തിനശിച്ചു.
ബഹദൂർപൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംബാബുവിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. രാംബാബുവിന്റെ മൂന്ന് വയസുകാരിയായ മകൾ നന്ദിനിയാണ് അപകടത്തിൽ മരിച്ചത്. അയൽവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഇതിനിടയിൽ മേൽക്കൂര നന്ദിനിയുടെ മുകളിലേക്ക് വീഴുകായയിരുന്നു.
Also read-കാമുകിയെ കാണാന്‍ വീട്ടിലെത്തി; അമ്മയെ കണ്ട് ടെറസില്‍ നിന്ന് ചാടിയ നിയമവിദ്യാര്‍ഥി മരിച്ചു
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.