• HOME
  • »
  • NEWS
  • »
  • india
  • »
  • വളർത്തുനായയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന് ആരോപണം; ഉടമയ്‌ക്കെതിരെ പോലീസ് കേസ്

വളർത്തുനായയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന് ആരോപണം; ഉടമയ്‌ക്കെതിരെ പോലീസ് കേസ്

നായയെ ഇയാൾ ക്രൂരമായി മർദിച്ചതായും അയൽവാസികൾ ആരോപിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    വളർത്തുനായയെ (Pet Dog) മണ്ണെണ്ണയൊഴിച്ച് ജീവനോടെ തീകൊളുത്തിയെന്ന (Burnt Alive) ആരോപണത്തിൽ ഉടമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. തൃശൂർ (Thrissur) ചേലക്കര സ്വദേശി പുരുഷോത്തമന് (47) എതിരെയാണ് പോലീസ് കേസ് എടുത്തത്.

    ഇയാളുടെ വീട്ടിൽ വളർത്തിയിരുന്ന നായ ചങ്ങല പൊട്ടിച്ച് വീടിന് പുറത്തേക്ക് പോകുന്നുവെന്ന് അയൽവാസികൾ പരാതി പറഞ്ഞിരുന്നു. ഇതിനിടയിൽ നായ ഇയാളെ കടിച്ചതിനെ തുടർന്ന് നായയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

    അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും നായയെ അപ്പോഴേക്കും കുഴിച്ചിട്ടിരിന്നു. നായയെ ഇയാൾ ജീവനോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നെനും ദേഹത്ത് തീപടർന്ന നായ പ്രാണൻ രക്ഷിക്കാൻ ഓടുന്നത് കണ്ടതായും അയൽവാസികൾ പോലീസിൽ പറഞ്ഞു. നായയെ ഇയാൾ ക്രൂരമായി മർദിച്ചതായും അയൽവാസികൾ ആരോപിച്ചു.

    Also read- Marriage Fraud|വിവാഹത്തട്ടിപ്പ് നടത്തി യുവതിയുടെ 20 ലക്ഷം തട്ടിയെടുത്ത കേസിൽ നിരവധി വഞ്ചനാ കേസുകളിലെ പ്രതി അറസ്റ്റിൽ

    കത്തിക്കരിഞ്ഞ നിലയിലായിരുന്ന നായയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തെ കുറിച്ച് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമയ്‌ക്കെതിരെ കേസ് എടുത്തതായും ചേലക്കര പോലീസ് അറിയിച്ചു.

    Gold Smuggling | ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് പേർ പിടിയിൽ

    കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Kochi International Airport ) ഗർഭനിരോധന ഉറയിൽ (Condom) പൊതിഞ്ഞ് ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ (Gold Smuggling) ശ്രമിച്ച രണ്ട് പേർ പിടിയിൽ. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാർഥ് മധുസൂദനൻ, നിതിൻ ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

    സ്വർണ മിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമം. ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വർണമാണ് കസ്റ്റംസ് ഇരുവരിൽ നിന്നും പിടികൂടിയത്. ഇതിൽ സിദ്ധാർത്ഥിന്റെ പക്കൽ നിന്നും 1.1 കിലോയും നിതിന്റെ പക്കൽ നിന്നും 851 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്.

    Also Read-18 സ്ത്രീകളെ വിവാഹം ചെയ്ത വയോധികന്റെ തട്ടിപ്പ് കേരളത്തിലും; വലയിൽ വീണവരിലേറെും ഡോക്ടർമാർ

    നേരത്തെ വിഗ്ഗിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനിടെ വാരണാസി വിമാനത്താവളത്തിൽ ഒരാൾ പിടിയിലായിരുന്നു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    32.97 ലക്ഷം മൂല്യം വരുന്ന 646 ഗ്രാം സ്വര്‍ണമാണ് ഉരുക്കി കവറിലാക്കി വിഗ്ഗില്‍ ഒളിപ്പിച്ചിരുന്നത്. മൊട്ടയടിച്ച തലയില്‍ സ്വര്‍ണം കവറിലാക്കി വച്ചശേഷം വിഗ് ധരിക്കുകയായിരുന്നു.

    Also Read-Theft | ഏഴു ജില്ലകളിലായി 80 ലധികം മോഷണക്കേസുകളിൽ പ്രതിയായ മോഷ്‌ടാവ്‌ മലപ്പുറത്ത് പിടിയിൽ

    അതേസമയം മറ്റൊരു യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. 12.14 ലക്ഷം വില വരുന്ന 238.2 ഗ്രാം സ്വര്‍ണമണ് പിടികൂടിയത്. കാര്‍ട്ടണ്‍ പൊതിയാന്‍ ഉപയോഘിച്ച പ്ലാസ്റ്റിക് കവറിന്റെ ഇടയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
    Published by:Naveen
    First published: