നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ശക്തമായ കാറ്റും ഇടിമിന്നലും: താജ് മഹലിന് കേടുപാടുകൾ; മാര്‍ബിള്‍ ഫലകങ്ങള്‍ തകര്‍ന്നു

    ശക്തമായ കാറ്റും ഇടിമിന്നലും: താജ് മഹലിന് കേടുപാടുകൾ; മാര്‍ബിള്‍ ഫലകങ്ങള്‍ തകര്‍ന്നു

    താജ്മഹലിന്റെ പിന്‍ഗേറ്റില്‍ പതിപ്പിച്ചിരുന്ന റെഡ് സ്റ്റോണുകളും മാര്‍ബിള്‍ ഫലകങ്ങളും തകര്‍ന്നു വീണാതായിട്ടാണ് റിപ്പോര്‍ട്ട്

    taj mahal (photo credit- PTI)

    taj mahal (photo credit- PTI)

    • Last Updated :
    • Share this:
      ആഗ്ര: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും മിന്നലിലും താജ്മഹലിന് കേടുപാടുകള്‍ സംഭവിച്ചു. താജ്മഹലിന്റെ പിന്‍ഗേറ്റില്‍ പതിപ്പിച്ചിരുന്ന റെഡ് സ്റ്റോണുകളും മാര്‍ബിള്‍ ഫലകങ്ങളും തകര്‍ന്നു വീണാതായിട്ടാണ് റിപ്പോര്‍ട്ട്.

      മാത്രമല്ല ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരിസരത്തെ മരങ്ങളും ശക്തമായ കാറ്റില്‍ നിലംപതിച്ചു. മണിക്കൂറില്‍ 124 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകള്‍ തകര്‍ന്നു വീണാതായിട്ടാണ് റിപ്പോര്‍ട്ട്.
      You may also like:Unlock 1| ആരാധനാലയങ്ങളും മാളുകളും ജൂൺ 8 മുതൽ തുറക്കും; ആഭ്യന്തരമന്ത്രാലയം പറയുന്നു [NEWS]വൈറലാകുന്ന പോസ്റ്റുകളുടെ ഉറവിടം പരിശോധിക്കും; വിശ്വാസ്യത ഉറപ്പാക്കാൻ ഫേസ്ബുക്ക് [NEWS] സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സർവീസിലെ അവസാനദിവസം ഉറങ്ങിയത് ഓഫീസിൽ[NEWS]
      അതേസമയം ആഗ്രയിൽ ഇടിമിന്നലുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ പ്രഖ്യാപിച്ചു. ആഗ്രയിലേതുപോലെ ഡല്‍ഹിയിലും ശക്തമായ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു.
      First published:
      )}