• HOME
  • »
  • NEWS
  • »
  • india
  • »
  • Tiger | 40 ദിവസത്തിനിടെ അഞ്ചുപേരെ കടിച്ചുകൊന്നു; നരഭോജി കടുവയെ പിടികൂടി മൃഗശാലയിലേക്ക് മാറ്റി

Tiger | 40 ദിവസത്തിനിടെ അഞ്ചുപേരെ കടിച്ചുകൊന്നു; നരഭോജി കടുവയെ പിടികൂടി മൃഗശാലയിലേക്ക് മാറ്റി

"കടുവയ്ക്ക് ശാരീരിക വൈകല്യങ്ങൾ ഉണ്ടായതിനാൽ കാട്ടിൽ സ്വാഭാവിക ഇരയെ വേട്ടയാടാൻ കഴിയാതെ വരികയും മനുഷ്യനെ എളുപ്പമുള്ള ഇരയായി ആക്രമിക്കാൻ നിർബന്ധിതരാവുകയും ചെയ്തു,"

  • Last Updated :
  • Share this:
    ലഖ്‌നൗ: 40 ദിവസത്തിനുള്ളിൽ അഞ്ച് പേരെ കടിച്ചുകൊന്ന് മൂന്ന് ദിവസം മുമ്പ് പിടികൂടിയ കടുവയെ ലഖ്‌നൗവിലെ നവാബ് വാജിദ് അലി ഷാ മൃഗശാലയിലേക്ക് മാറ്റി. യുപി സർക്കാരിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതാണ് ഇക്കാര്യം. "കടുവയ്ക്ക് ശാരീരിക വൈകല്യങ്ങൾ ഉണ്ടായതിനാൽ കാട്ടിൽ സ്വാഭാവിക ഇരയെ വേട്ടയാടാൻ കഴിയാതെ വരികയും മനുഷ്യനെ എളുപ്പമുള്ള ഇരയായി ആക്രമിക്കാൻ നിർബന്ധിതരാവുകയും ചെയ്തു," ഉദ്യോഗസ്ഥർ പറഞ്ഞു, ഈ പ്രശ്നം കാരണം കടുവയെ വനത്തിലേക്ക് വിടാൻ യോഗ്യമല്ലെന്ന വിലയിരുത്തലിലാണ് മൃഗശാലയിലേക്ക് മാറ്റിയത്.

    "മഞ്ജര പുരബ് വനമേഖലയിൽ അടുത്തിടെ അഞ്ച് മനുഷ്യരുടെ മരണത്തിന് കാരണക്കാരനെന്ന് കണ്ടെത്തിയ നരഭോജി കടുവയെ വെറ്ററിനറി വിദഗ്ധന്റെ മേൽനോട്ടത്തിലാണ് വെള്ളിയാഴ്ച രാത്രി ലഖ്‌നൗ മൃഗശാലയിലേക്ക് മാറ്റിയത്," കതർണിയാഘട്ടിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്‌ഒ) ആകാശ് ബധവാൻ പറഞ്ഞു. പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ശനിയാഴ്ച രാവിലെയാണ് കടുവയെ സുരക്ഷിതമായി മൃഗശാലയിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 29 ന് രാത്രിയാണ് ദുധ്വ ബഫർ സോണിലെ മഞ്ജര പുരബ് വനമേഖലയിൽ നിന്നാണ് ഇതിനെ പിടികൂടിയതെന്ന് ദുധ്വ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ സഞ്ജയ് കുമാർ പതക് പറഞ്ഞു. ഏറെ ദിവസം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കടുവയെ പിടികൂടിയത്. വിദഗ്ദ്ധ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ കടുവയെ പിടികൂടിയത്. അതിനുശേഷം കടുവയെ മയക്കുകയും വെറ്റിനറി ഡോക്ടർമാർ വിശദമായി പരിശോധിക്കുകയും ചെയ്തു. അനായാസം ഇരപിടിക്കാനുള്ള ശേഷം ഈ കടുവയ്ക്ക് ഇല്ലെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെയാണ് ഈ കടുവ എളുപ്പം പിടികൂടാവുന്ന മനുഷ്യനെ ആക്രമിക്കാൻ തുടങ്ങിയതെന്നും റിപ്പോർട്ടുണ്ട്.
    Published by:Anuraj GR
    First published: