• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുസ്ലീം തടവുകാരന്‍റെ ദേഹത്ത് ഓം; ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം

ക്രൂരമായ പീഡനമാണ് തനിക്ക് ജയിലിൽ നേരിടേണ്ടിവന്നതെന്ന് നബ്ബിർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു

news18
Updated: April 20, 2019, 7:52 AM IST
മുസ്ലീം തടവുകാരന്‍റെ ദേഹത്ത് ഓം; ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം
Om-Muslim
news18
Updated: April 20, 2019, 7:52 AM IST
ന്യൂഡൽഹി: തീഹാർ ജയിലിൽ മുസ്ലീം മതവിശ്വാസിയായ വിചാരണ തടവുകാരന്‍റെ ശരീരത്തിൽ ഓം എന്ന് പച്ചകുത്തിയതിനെതിരെ അന്വേഷണം. ഇതുസംബന്ധിച്ച് തീഹാർ ജയിൽ സൂപ്രണ്ട് രാജേഷ് ചൌഹാനെതിരെ അന്വേഷണം നടത്താൻ ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. നാലാം നമ്പർ ജയിലിൽ പ്രവേശിപ്പിച്ച നബ്ബിർ എന്ന തടവുകാരന്‍റെ ശരീരത്തിലാണ് ഓം ചിഹ്നം പച്ചകുത്തിയത്. ക്രൂരമായ പീഡനമാണ് തനിക്ക് ജയിലിൽ നേരിടേണ്ടിവന്നതെന്ന് നബ്ബിർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

ജയിൽ തടവുകാരുടെ മൊഴി എടുക്കാനും സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്കും ജയിൽ അധികൃതർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നബ്ബീറിനെ ഉടൻ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.

'യുഎസ്ബി' കില്ലർ ഉപയോഗിച്ച് കോളെജിലെ കമ്പ്യൂട്ടറുകൾ നശിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥിക്ക് യുഎസിൽ പത്ത് വർഷം തടവ്

സംഭവത്തെക്കുറിച്ച് ഡിഐജി അന്വേഷണം ആരംഭിച്ചതായി ജയിൽവകുപ്പ് മേധാവി അറിയിച്ചു. നബ്ബീറിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയതായും ഉടൻ തന്നെ കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും ജയിൽ വകുപ്പ് മേധാവി വ്യക്തമാക്കി.
First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...