നിർഭയ: വധശിക്ഷയ്ക്ക് ഇനി രണ്ടുനാൾ; അവസാനഘട്ട ഒരുക്കങ്ങളിൽ തിഹാർ

നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് പ്രത്യേക കഴുമരമാണ് ഒരുക്കിയിട്ടുള്ളത്.

News18 Malayalam | news18
Updated: March 18, 2020, 1:21 PM IST
നിർഭയ: വധശിക്ഷയ്ക്ക് ഇനി രണ്ടുനാൾ; അവസാനഘട്ട ഒരുക്കങ്ങളിൽ തിഹാർ
News18 Malayalam
  • News18
  • Last Updated: March 18, 2020, 1:21 PM IST
  • Share this:
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അന്തിമഘട്ട ഒരുക്കങ്ങള്‍ തിഹാർ ജയിലിൽ പൂർത്തിയാകുന്നു. മാർച്ച് 20 ന് പുലർച്ചെ 5:30ന് കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കണമെന്നാണ് പട്യാല ഹൗസ് കോടതിയുടെ മരണവാറണ്ട്.  തുടർന്നാണ് വധശിക്ഷ നടപ്പിലാക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾ  ജയിലിൽ അധികൃതർ പൂർത്തിയാക്കുന്നത്.

ഒരുക്കങ്ങളുടെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. മീററ്റ് സ്വദേശിയായ ആരാച്ചാർ പവൻ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്.നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് പ്രത്യേക കഴുമരമാണ് ഒരുക്കിയിട്ടുള്ളത്. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരം ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

പ്രതികളായ മുകേഷ്, പവൻ, വിനയ് എന്നിവർ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. വൈദ്യ പരിശോധനയും കൗൺസിലിംഗും തുടരുന്നുണ്ട്. സ്വയം മുറിവേൽപ്പിക്കുന്നതുൾപ്പെടെയുള്ള സാഹചര്യങ്ങൾ തടയാൻ സുരക്ഷ കൂടുതൽ ശക്തമാക്കി. വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസിൽ പ്രതിയായ റാം സിങ് നേരത്തെ ജയിലിനുള്ളിൽ തുങ്ങിമരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തെ ജുവനൈൽ വാസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു.

You may also like:

'ആന്റി കൊറോണ ജ്യൂസ്': വർക്കലയിലെ റസ്റ്ററന്റ് ഉടമയെ കയ്യോടെ പൊക്കി പൊലീസ്
[NEWS]

'ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ
[PHOTOS]

OVID 19 |യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി [NEWS]
First published: March 18, 2020, 1:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading