HOME » NEWS » India » TIKTOK BAN SUPREME COURT OF INDIA DIRECTS MADRAS HIGH COURT TO DECIDE ON INTERIM RELIEF BY APRIL

ടിക്ടോക് നിരോധനത്തിൽ ബുധനാഴ്ച ഇടക്കാല വിധി പ്രഖ്യാപിക്കണം; ഇല്ലെങ്കിൽ സ്റ്റേ ഇല്ലാതാവുമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രീംകോടതി

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്

news18
Updated: April 22, 2019, 1:58 PM IST
ടിക്ടോക് നിരോധനത്തിൽ ബുധനാഴ്ച ഇടക്കാല വിധി പ്രഖ്യാപിക്കണം; ഇല്ലെങ്കിൽ സ്റ്റേ ഇല്ലാതാവുമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രീംകോടതി
tiktok
  • News18
  • Last Updated: April 22, 2019, 1:58 PM IST
  • Share this:
ന്യൂഡൽഹി: ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് സ്റ്റേ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ ഇടക്കാല വിധി പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഈ ആപ്പ് പിന്‍വലിച്ചിരുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്‍റെ മാതൃക കമ്പനിയായ ബൈറ്റ്ഡാന്‍സ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ അഞ്ചരക്കോടിയോളം ടിക്ക് ടോക്ക് ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബ‍െഞ്ചാണ് ഉത്തരവിട്ടത്. ടിക് ടോക്ക് കമ്പനിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഹാജരായി.

ചൈനയുടെ ബൈറ്റ്ഡാൻസിന്റെ ഉടസ്ഥതയിലുള്ള ടിക് ടോക് ആപ്പ് വളരെപെട്ടെന്നാണ് യുവാക്കൾക്കിടയിൽ പ്രീതിയാർജിച്ചത്. 2016ലാണ് ആപ്പ് ആദ്യമായി പുറത്തിറങ്ങിയത്. വീഡിയോകളും പാട്ടുകളും നൃത്തങ്ങളും ഡബ് മാഷും തുടങ്ങി തങ്ങളുടെ സർഗാത്മകത പ്രകടിപ്പിക്കാൻ സഹായകമായ ഈ ആപ്ലിക്കേഷന്റെ ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിലാണ്. ഏകദേശം 50 കോടി പേർ രാജ്യത്ത് ഈ ആപ്ലിക്കേഷൻ‌ ഉപയോഗിക്കുന്നു. എന്നാൽ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയമാണെന്ന ആക്ഷേപമാണ് ടിക് ടോക്കിന് നേരെ ഉയരുന്നത്. ടിക് ടോക്കിലെ അശ്ലീല ഉള്ളടക്കം കുട്ടികളെയും യുവതീയുവാക്കളെയും വഴിതെറ്റിക്കുന്നുവെന്നും അതിനാൽ നിരോധിക്കണമെന്നും തമിഴ്നാട്ടിൽ എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. കൊച്ചുകുട്ടികളെ വലയിലാക്കൻ സെക്സ് മാഫിയകൾ ടിക് ടോക് ദുരുപയോഗം ചെയ്യുന്നതായും നേരത്തെ ആരോപണം ഉയർന്നിരുന്നു.
First published: April 22, 2019, 1:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories