• HOME
  • »
  • NEWS
  • »
  • india
  • »
  • TikTok Ban| ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കാണ് പ്രധാന്യം; ആരുമായും വിവരങ്ങൾ പങ്കുവെക്കുന്നില്ല; വിശദീകരണവുമായി ടിക് ടോക്ക്

TikTok Ban| ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കാണ് പ്രധാന്യം; ആരുമായും വിവരങ്ങൾ പങ്കുവെക്കുന്നില്ല; വിശദീകരണവുമായി ടിക് ടോക്ക്

നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ടിക് ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി.

ടിക് ടോക്

ടിക് ടോക്

  • Share this:
    ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി ടിക് ടോക്ക്. ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ ഇന്നലെ രാത്രി നിരോധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൽ ചൈനീസ് സർക്കാരുമായോ മറ്റാരുമായോ പങ്കുവെക്കുന്നില്ലെന്ന് ടിക് ടോക്കിന്റെ വിശദീകരണത്തിൽ പറയുന്നു.

    നിരോധനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ടിക് ടോക്കിന്റെ വിശദീകരണം. ടിക് ടോക്ക് ഇന്ത്യ മേധാവി നിഖിൽ ഗാന്ധിയാണ് വിശദീകരണ കുറിപ്പ് ഇറക്കിയിരിക്കുന്നത്.


    തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കാണ് പ്രാധാന്യമെന്നും ചൈനീസ് സർക്കാരിനോ മറ്റ് വിദേശ രാജ്യങ്ങൾക്കോ വിവരങ്ങൾ കൈമാറുന്നില്ലെന്നും തുടർന്നും അങ്ങനെയായിരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
    TRENDING:ഖാസെം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ [NEWS]TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
    അതേസമയം, നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ടിക് ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി.

    ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്, എംഐ വിഡിയോ കോൾ ഷാവോമി, വിസിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്‌ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്–ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ,ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്‌ഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജണ്ട്സ്, ഡിയു പ്രൈവസി

    എന്നീ ആപ്പുകളാണ് നിരോധിച്ചത്.
    Published by:Naseeba TC
    First published: