പീഡനം, ആത്മഹത്യാ ശ്രമം, കൊലപാതകം: നാടകീയത നിറ‍ഞ്ഞ ഉന്നാവോ പീഡനക്കേസ്

2017 ലാണ് കേസിനാസ്പദമായ സംഭവം. ജോലി തേടി എംഎൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടി അവിടെ വച്ചാണ് പീഡനത്തിനിരയാകുന്നത്.

news18
Updated: July 30, 2019, 2:42 PM IST
പീഡനം, ആത്മഹത്യാ ശ്രമം, കൊലപാതകം: നാടകീയത നിറ‍ഞ്ഞ ഉന്നാവോ പീഡനക്കേസ്
unnao
  • News18
  • Last Updated: July 30, 2019, 2:42 PM IST
  • Share this:
രണ്ട് പേർ മരിച്ച ഒരു കാറപകടത്തിലൂടെ ഉന്നവോ പീഡനക്കേസ് വീണ്ടും ദേശീയ ശ്രദ്ധയിലെത്തുകയാണ്. കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റായ്ബറേലിയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ അപകടത്തിൽ മരിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിരർത്തുന്നത്.

‌Also Read-ഉന്നാവോ പീഡന ഇര അപകടത്തിൽ പെട്ട സംഭവം: കേസിലെ പ്രതിയായ ബിജെപി എംഎൽഎക്കെതിരെ കൊലക്കേസ്

കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുൽദീപ് സെങ്കാർ ആണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണം. പീഡനക്കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ അവിടെ നിന്ന് ഗൂഢാലോചന നടത്തിയാണ് അപകട പദ്ധതി നടപ്പിലാക്കിയതെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ അടക്കം ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ എംഎൽഎ അടക്കം പത്തു പേർക്കെതിരെ യുപി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

Also Read-BJP എംഎൽഎക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: സിബിഐ അന്വേഷിക്കും

തുടക്കം മുതൽ തന്നെ നാടകീയതകളിലൂടെയാണ് ഉന്നാവോ കേസ് മുന്നോട്ട് പോയത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പമാണ് കുൽദീപിന്‍റെ മാഖി ഗ്രാമത്തിലുള്ള വീട്ടിൽ 17 കാരിയായ പെൺകുട്ടി എത്തിയത്. ഇവിടെ വച്ച് എംഎൽഎ ബലാത്സംഗം ചെയ്തുവെന്നും തുടർന്ന് മറ്റൊരാൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Also Read-'പ്രിയപ്പെട്ട പെൺകുട്ടി ഇനി നീ ഒറ്റയ്ക്കല്ല, ഈ മഹാരാജ്യം നിന്നോട്‌ ഒപ്പമുണ്ട്': ഉന്നാവോ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിനീഷ് കോടിയേരി

എന്നാൽ പ്രതികൾക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടി. എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ കേസ് സിബിഐക്ക് കൈമാറി.

ഇതിനിടെ ആയുധം കൈവശം വച്ചെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ മർദ്ദനത്തിനിരയായ അദ്ദേഹം ആശുപത്രിയിൽ മരണമടഞ്ഞു. എംഎൽഎയുടെ സഹോദരൻ അതുൽ സിംഗാണ് തന്നെ മർദ്ദിച്ചതെന്ന പിതാവിൻറെ മൊഴി അനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതിനിടെ പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിക്കാൻ വയസ് തെളിയിക്കുന്ന രേഖകളിൽ കൃത്രിമം കാട്ടി എന്നാരോപിച്ച് പെൺകുട്ടിക്കെതിരെയും കേസെടുത്തിരുന്നു.

First published: July 30, 2019, 1:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading