HOME » NEWS » India » TIMES GROUP CHAIRPERSON INDU JAIN PASSES AWAY UPDATED

ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

2016 ലെ പത്മ ഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികൾ ഇന്ദുവിനെ തേടിയെത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: May 14, 2021, 8:58 AM IST
ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
Indu Jain
  • Share this:
ന്യൂഡൽഹി: ടൈംസ് ന്യൂസ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ (84) അന്തരിച്ചു. കോവിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലാണ് അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. 1999 മുതല്‍ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇന്ദു. ദീർഘവീക്ഷക എന്നാണ് ടൈംസ് ഗ്രൂപ്പിന്‍റെ ഭാഗമായ ടൈംസ് നൗ ന്യൂസ് ചാനൽ ഇന്ദു ജെയ്നിനിനെ വിശേഷിപ്പിക്കുന്നത്. ആജീവനാന്ത ആത്മീയ അന്വേഷക, മാർഗദർശിയായ ജീവകാരുണ്യ പ്രവർത്തക, സ്ത്രീകളുടെ അവകാശങ്ങളുടെ വക്താവ് തുടങ്ങി വിവിധ വിശേഷണങ്ങളും നൽകുന്നുണ്ട്.

1999 ൽ ടൈംസ് ഗ്രൂപ്പിന്റെ ചെയർമാനായതിനുശേഷം, സവിശേഷമായ ഒരു നേതൃത്വശൈലി ഇന്ദു ആവിഷ്കരിച്ചിരുന്നു ഇത് ടൈംസ് ഗ്രൂപ്പിനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാൻ സഹായിച്ചു. സുസ്ഥിര വികസനവും പരിവർത്തനവും ലക്ഷ്യമാക്കി 2000ത്തിൽ അവർ ടൈംസ് ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ലാഭരഹിത സ്ഥാപനങ്ങളിലൊന്നായ ഇത് കമ്മ്യൂണിറ്റി സേവനങ്ങൾ നൽകി വരുന്നുണ്ട്.  ഒപ്പം ചുഴലിക്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം, പകർച്ചവ്യാധികൾ, മറ്റ് പ്രതിസന്ധികൾ എന്നിവയിൽ സഹായം വാഗ്ദാനം ചെയ്യുന്നതിനായി ടൈംസ് റിലീഫ് ഫണ്ട് നടത്തുകയും ചെയ്യുന്നു.

Also Read-കോവിഡ് രോഗികളുടെ സംസ്കാര ചടങ്ങുകൾ സൗജന്യമായി നടത്തും; കര്‍ണാടക സർക്കാരിന്റെ പുതിയ തീരുമാനം

ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ സംരംഭകത്വവും പ്രൊഫഷണൽ മികവും പ്രോത്സാഹിപ്പിക്കുന്നതിനായി 1983 ൽ സ്ഥാപിതമായ FICCI ലേഡീസ് ഓർഗനൈസേഷന്റെ (എഫ്എൽഒ) സ്ഥാപക പ്രസിഡന്റായിരുന്നു അവർ. ഭർത്താവിന്‍റെ പിതാവ് സാഹു ശാന്തി പ്രസാദ് 1944 സ്ഥാപിച്ച ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റിന്റെ ചെയർപേഴ്സണായും ഇന്ദു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഭാഷകളിൽ സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു സ്ഥാപനമാണിത്. ഈ ട്രസ്റ്റ് വർഷം തോറും നൽകുന്ന ജ്ഞാനപീഠ് അവാർഡ് ഇന്ത്യൻ ഭാഷകളിൽ എഴുതുന്ന എഴുത്തുകാർക്കുള്ള ഏറ്റവും അഭിമാനകരമായ ബഹുമതിയായാണ് അംഗീകരിക്കപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ ഇന്ദുവിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.'ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ശ്രീമതി ഇന്ദു ജെയിൻ ജിയുടെ നിര്യാണത്തിൽ ദുഃഖം ഉളവാക്കുന്നതാണ്. കമ്മ്യൂണിറ്റി സേവന സംരംഭങ്ങൾ, ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശം, നമ്മുടെ സംസ്കാരത്തോടുള്ള ആഴത്തിലുള്ള താൽപ്പര്യം എന്നിവയുടെ പേരിൽ അവര്‍ എന്നും ഓർമ്മിക്കപ്പെടും'
എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.2016 ലെ പത്മ ഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികൾ ഇന്ദുവിനെ തേടിയെത്തിയിരുന്നു. 2019 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിമാരുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, 2018 ൽ ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍റെ ആജീവനാന്ത അവാർഡ്, ഒപ്പം ഇന്ത്യൻ കോൺഗ്രസ് ഓഫ് വിമൻ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് എന്നിവയും അവര്‍ നേടിയിരുന്നു.
Published by: Asha Sulfiker
First published: May 14, 2021, 8:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories