news18
Updated: May 29, 2019, 2:13 PM IST
നരേന്ദ്ര മോദി
- News18
- Last Updated:
May 29, 2019, 2:13 PM IST
ന്യൂയോർക്ക്: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ നേതാവെന്ന് അഭിസംബോധന ചെയ്ത് കവർ സ്റ്റോറി ചെയ്ത ടൈം മാഗസീൻ നിലപാട് മാറ്റി. ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്ന നേതാവാണ് മോദി എന്നാണ് ടൈം ഇപ്പോൾ പറയുന്നത്. ദശാബ്ദത്തിൽ ഒരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധം മോദി ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തുന്നു എന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത്.
also read: മോദി തരംഗത്തിലും കുലുങ്ങാതെ അഞ്ചാം തവണയും നവീൻ പട്നായിക്; ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുടൈമിന്റെ വെബ്സൈറ്റിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ഭിന്നിപ്പിന്റെ നേതാവെന്ന് സങ്കൽപ്പിക്കപ്പെടുന്ന ഒരാൾ എങ്ങനെയാണ് അധികാരം നിലനിർത്തുകയും ജനപിന്തുണ വർധിപ്പിക്കുകയും ചെയ്യുന്നതെന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. ഇതിൽ തന്നെ ഇതിനുള്ള ഉത്തരവും ഉണ്ട്. വർഗ വിഭജനം എന്ന ഇന്ത്യയുടെ വലിയ തെറ്റിനെ മോദി അതി ജീവിച്ചു എന്നത് പ്രധാന ഘടകമാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.
മനോജ് ലഡ്വയാണ് ലേഖനം എഴുതിയിരിക്കുന്നത്. സമൂഹത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലാണ് മോദി ജനിച്ചത്. ഏറ്റവും ഉയരത്തിൽ എത്തിയതിലൂടെ അദ്ദേഹം പ്രതിനിധീകരിക്കുന്നത് തൊഴിലാളി വർഗത്തെയാണ്- ലേഖനം വ്യക്തമാക്കിയിരിക്കുന്നു.
അഞ്ച് ദശാബ്ദത്തിനിടെ ഇന്ത്യയിലെ സമ്മതിദായകരെ ഇത്രയധികം ഒന്നിപ്പിച്ച നേതാവ് വേറെയില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിയെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ടൈം മാഗസീനിൽ ലേഖനം വന്നത്. ഭിന്നിപ്പിന്റെ തലവൻ എന്നാണ് ലേഖനത്തിൽ മോദിയെ വിശേഷിപ്പിച്ചിരുന്നത്. ആതിഷ് തസീറാണ് ലേഖനം എഴുതിയത്.
First published:
May 29, 2019, 2:03 PM IST