തിരുപ്പതിയിൽ കാണിക്കയായി ലഭിച്ച 50 കോടിയുടെ നോട്ടുകൾ ഉപയോഗിക്കാനാകില്ല; കാരണം ഇതാണ്!

നിരോധിക്കപ്പെട്ട നോട്ടുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് തിരുപ്പതി ക്ഷേത്രം അധികൃതർ ആവശ്യപ്പെടുന്നത്...

News18 Malayalam | news18-malayalam
Updated: September 17, 2020, 8:30 AM IST
തിരുപ്പതിയിൽ കാണിക്കയായി ലഭിച്ച 50 കോടിയുടെ നോട്ടുകൾ ഉപയോഗിക്കാനാകില്ല; കാരണം ഇതാണ്!
thirupati temple
  • Share this:
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച 50 കോടിയിലേറെ രൂപയുടെ മൂല്യം വരുന്ന നോട്ടുകൾ ഉപയോഗിക്കാനാകില്ല. കേന്ദ്രസർക്കാർ 2016 നവംബർ എട്ടിന് നിരോധിച്ച നോട്ടുകളായതുകൊണ്ടാണിത്. സർക്കാർ അസാധുവാക്കിയ 1000 രൂപയുടെ 18 കോടിയിലേറെ മൂല്യമുള്ള 1.8 ലക്ഷം കറൻസി നോട്ടുകളാണ് തിരുപ്പതിയിൽ ലഭിച്ചതിന്. 31.8 കോടി രൂപ മൂല്യം വരുന്ന 500 രൂപയുടെ 6.34 ലക്ഷം കറൻസി നോട്ടുകളും കാണിക്കയായി ലഭിച്ചു.

1000, 500 രൂപയുടെ നോട്ടുകൾ അസാധുവാക്കിയെങ്കിലും ഭക്തർ ഇവ കാണിക്കയായി നൽകുന്നത് തുടരുകയായിരുന്നു. അസാധുവായ നോട്ടുകൾ മാറ്റിനൽകണമെന്ന് തിരുപ്പതി ദേവസ്ഥാനം അധികൃതർ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കേന്ദ്ര ധനമന്ത്രാലയം തയ്യാറായിട്ടില്ല.

അസാധുവായ നോട്ടുകൾ റിസർവ് ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ നിക്ഷേപിക്കാൻ അനുവദിക്കണമെന്ന് കാട്ടി തിരുപ്പതി ദേവസ്ഥാം ചെയർമാൻ വൈ.വി സുബ്ബയ്യ ധനമന്ത്രി നിർമല സീതാരാമന് 2017ൽ തന്നെ കത്തയച്ചിരുന്നു. റിസർവ് ബാങ്കിലും ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു.
You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]
എന്നാൽ ധനമന്ത്രാലയവും റിസർവ് ബാങ്കും തിരുപ്പതി ദേവസ്ഥാനം അധികൃതരുടെ കത്തിന് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപടണമെന്നാണ് ക്ഷേത്രം അധികൃതർ വീണ്ടും ആവശ്യപ്പെടുന്നത്.
Published by: Anuraj GR
First published: September 17, 2020, 8:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading