നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ടി.എം കൃഷ്ണ ദേശവിരുദ്ധനെന്ന് പ്രചരണം; സംഗീത പരിപാടി റദ്ദാക്കി എയർപോർട്ട് അതോറിറ്റി

    ടി.എം കൃഷ്ണ ദേശവിരുദ്ധനെന്ന് പ്രചരണം; സംഗീത പരിപാടി റദ്ദാക്കി എയർപോർട്ട് അതോറിറ്റി

    • Last Updated :
    • Share this:
      ന്യൂഡൽഹി: പ്രശസ്ത കർണാടിക് സംഗീതജ്ഞനായ ടി.എം കൃഷ്ണയ്ക്കെതിരായ സോഷ്യൽ മീഡിയ ട്രോളിനെ തുടർന്ന് അദ്ദേഹത്തിന്‍റെ സംഗീത പരിപാടി എയർപോർട്ട് അതോറിറ്റി റദ്ദാക്കി. ഈ വരുന്ന ശനിയാഴ്ചയായിരുന്നു ടി.എം കൃഷ്ണയുടെ സംഗീത പരിപാടി ന്യൂഡൽഹിയിൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പരിപാടി റദ്ദാക്കുകയാണെന്ന് എയർപോർട്ട് അതോറിറ്റി കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. സർക്കാരിനെ വിമർശിച്ചതിനാൽ ടി.എം കൃഷ്ണയ്ക്കെതിരെ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. ടി.എം കൃഷ്ണ ദേശവിരുദ്ധനാണെന്നായിരുന്നു ട്രോളുകളിലും മറ്റും പറഞ്ഞിരുന്നത്.

      എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സാംസ്കാരിക സംഘടന എസ്.പിഐ-മാക്കും ചേർന്നാണ് രണ്ടു ദിവസത്തെ ഡാൻസ് ആൻഡ് മ്യൂസിക് ഇൻ ദിപാർക്ക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ചാണ് ടി.എം കൃഷ്ണയുടെ സംഗീത പരിപാടി ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സംഘാടകർ വ്യക്തമാക്കിയത്.

      തൃപ്തിക്ക് പ്രത്യേക പരിഗണനയില്ല:യുവതികളായ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന പരിരക്ഷ ഉറപ്പാക്കും

      അതേസമയം നിശ്ചയിച്ച ദിവസം ഡൽഹിയിൽ എവിടെയെങ്കിലും ഒരു വേദി കിട്ടിയാൽ താൻ പരിപാടി അവതരിപ്പിക്കുമെന്ന് ടിഎം കൃഷ്ണ പറഞ്ഞു. ഇത്തരത്തിലുള്ള ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

      അതേസമയം സർക്കാരിനെ വിമർശിച്ചതുകൊണ്ടോ, സോഷ്യൽമീഡിയയിലെ പ്രചരണത്തിന്‍റെ പശ്ചാത്തലത്തിലോ അല്ല ടി.എം കൃഷ്ണയുടെ പരിപാടി റദ്ദാക്കിയതെന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദീകരണം. സാങ്കേതികപരമായ കാരണങ്ങളാലാണ് പരിപാടി റദ്ദാക്കിയതെന്ന് എഎഐ ചെയർമാൻ ഗുരുപ്രസാദ് മൊഹപത്ര പറഞ്ഞു. പരിപാടിയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും എയർപോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

      അതേസമയം എയർപോർട്ട് അതോറിറ്റിയുടെ ക്ഷണം ടി.എം കൃഷ്ണ കഴിഞ്ഞ ദിവസം വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. ജീസസ് ആൻഡ് അള്ളാ എന്ന പേരിലുള്ള ഗാനത്തിൽ ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുണ്ടെന്നാണ് ടി.എം കൃഷ്ണയ്ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.
      First published:
      )}