• HOME
  • »
  • NEWS
  • »
  • india
  • »
  • കല്ലേറിനെ തുടർന്ന് TMC- BJP പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ; അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ സംഘർഷം

കല്ലേറിനെ തുടർന്ന് TMC- BJP പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ; അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ സംഘർഷം

ശങ്കർ ഘോസെയിലെ വിദ്യാസാഗർ കോളേജിലേക്ക് അതിക്രമിച്ചു കടന്നെത്തിയ എ ബി വി പി പ്രവർത്തകർ രോഷത്തോടെ പാഞ്ഞടുക്കുകയും കോളേജിലെ വസ്തുവകൾ തകർക്കുകയുമായിരുന്നു.

അക്രമികൾ മോട്ടോർ സൈക്കിൾ കത്തിച്ചപ്പോൾ

അക്രമികൾ മോട്ടോർ സൈക്കിൾ കത്തിച്ചപ്പോൾ

  • News18
  • Last Updated :
  • Share this:
    കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സംഘർഷം. അഖിൽ ഭാരതിയ വിദ്യാർഥി പരിഷത്ത് (എബിവിപി) പ്രവർത്തകരും തൃണമൂൽ ഛത്ര പരിഷത്ത് (ടിഎംസിപി) പ്രവർത്തകരും തമ്മിൽ കോളേജ് സ്ട്രീറ്റിലാണ് സംഘർഷം ഉണ്ടായത്.

    റോഡ് ഷോയ്ക്കിടെ സംഘർഷം ഉണ്ടായെങ്കിലും അമിത് ഷായ്ക്ക് പരുക്കൊന്നും പറ്റിയില്ല. എന്നാൽ, റോഡ് ഷോ വെട്ടിച്ചുരുക്കി. പൊലീസ് അകമ്പടിയോടെയാണ് അമിത് ഷായെ സുരക്ഷിതമായി മാറ്റിയത്.

    ശങ്കർ ഘോസെയിലെ വിദ്യാസാഗർ കോളേജിലേക്ക് അതിക്രമിച്ചു കടന്നെത്തിയ എ ബി വി പി പ്രവർത്തകർ രോഷത്തോടെ പാഞ്ഞടുക്കുകയും കോളേജിലെ വസ്തുവകൾ തകർക്കുകയുമായിരുന്നു. ബംഗാളിലെ അറിയപ്പെടുന്ന ചിന്തകനും ബംഗാൾ നവോത്ഥാനത്തിന്‍റെ പ്രധാനികളിൽ ഒരാളുമായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകർത്ത അക്രമികൾ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു.

    അതേസമയം, തൃണമൂൽ കോൺഗ്രസിന്‍റെ തെമ്മാടികൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അക്രമം അഴിച്ചു വിടാൻ ശ്രമിച്ചെന്നും അമിത് ഷാ ആരോപിച്ചു. പക്ഷേ, താൻ സുരക്ഷിതനാണെന്നും അമിത് ഷാ പറഞ്ഞു.

    ബാങ്കിന്‍റെ ജപ്തിഭീഷണി; തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

    അതേസമയം, സംഭവത്തെ വിദ്യാസാഗർ കോളേജ് പ്രിൻസിപ്പൽ ഗൗതം കുണ്ടു അപലപിച്ചു. എങ്ങനെയാണ് ചിലർക്ക് കോളേജിനുള്ളിൽ പ്രവേശിച്ച് കോളേജിന്‍റെ വസ്തുവകകൾ നശിപ്പിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു സംഭവം താൻ കണ്ടിട്ടില്ലെന്നും ഫർണിച്ചർ മാത്രമല്ല ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമയും അക്രമികൾ തകർത്തതായും അദ്ദേഹം പറഞ്ഞു. ബി ജെ പി അക്രമികൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നാണംകെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

    കോളേജ് സ്ട്രീറ്റിൽ അമിത് ഷായുടെ യാത്ര പ്രവേശിച്ചപ്പോൾ ആയിരുന്നു സംഭവം.

    First published: