കൊൽക്കത്ത: രാജ്യം ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് ആയിരുന്നു പശ്ചിമ ബംഗാളിൽ ഇത്തവണ നടന്നത്. എട്ടു ഘട്ടമായിട്ട് ആയിരുന്നു പശ്ചിമബംഗാളിൽ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാൾ പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയാണ് ബി ജെ പി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാൽ, രണ്ടും കൽപിച്ചായിരുന്നു മമത ബാനർജി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വന്തം മണ്ഡലമായ ഭബാനിപുർ വിട്ടാണ് മമത ബാനർജി നന്ദിഗ്രാമിൽ അഭിമാനപോരാട്ടത്തിന് ഇറങ്ങിയത്. വിമതനായ സുവേന്ദു അധികാരിയാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി എത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുവേന്ദു അധികാരി ആയിരുന്നു നന്ദിഗ്രാം മണ്ഡലത്തിൽ മുന്നിൽ നിന്നത്. എന്നാൽ, വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു മമത ബാനർജി. ഏതായാലും നന്ദിഗ്രാം മണ്ഡലത്തിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയത്തിലേക്ക് മുന്നേറുകയാണ്. ആകെയുള്ള മണ്ഡലങ്ങളിൽ 211 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് മുന്നേറുന്നത്. ഇതിൽ ഒരു സീറ്റിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചിരിക്കുകയാണ്. അതേസമയം, 77 സീറ്റുകളിൽ മാത്രമാണ് ബി ജെ പി മുന്നേറുന്നത്. ഇതിൽ ഒരു സീറ്റിൽ ബി ജെ പി വിജയം ഉറപ്പിച്ചു. സംസ്ഥാത്തെ ആകെ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.