• HOME
  • »
  • NEWS
  • »
  • india
  • »
  • മമതയ്ക്ക് വീണ്ടും തിരിച്ചടി; വിമത നേതാവ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു; ബിജെപിയിലേക്കോ?

മമതയ്ക്ക് വീണ്ടും തിരിച്ചടി; വിമത നേതാവ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു; ബിജെപിയിലേക്കോ?

2007-08ല്‍ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദു. എന്നാല്‍ നേതൃനിരയില്‍ തന്നെ നിരന്തരം അവഗണിക്കുന്നുവെന്നാണ് സുവേന്ദുവിന്റെ പരാതി.

സുവേന്ദു അധികാരി

സുവേന്ദു അധികാരി

  • Share this:
    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് വിമതനേതാവും മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു. സംസ്ഥാന ഗതാഗത- ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെ സുവേന്ദു സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെയായിരുന്നു ഇതെല്ലാം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

    Also Read- പുകവലി, മദ്യപാനം പിന്നെ ജങ്ക് ഫുഡും; 100 വയസുകാരന്റെ ആരോഗ്യരഹസ്യം

    സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. സുവേന്ദു അധികാരി പാര്‍ട്ടി വിട്ടാൽ സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007-08ല്‍ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദു. എന്നാല്‍ നേതൃനിരയില്‍ തന്നെ നിരന്തരം അവഗണിക്കുന്നുവെന്നാണ് സുവേന്ദുവിന്റെ പരാതി. 2011ല്‍ സുവേന്ദുവിനെ മാറ്റിയാണ് അഭിഷേക് ബാനര്‍ജിയെ തൃണമൂൽ കോൺഗ്രസിന്റെ യുവജന സംഘടനയുടെ അധ്യക്ഷനാക്കിയത്.

    Also Read- 'അധികാരത്തിലെത്തിയാൽ ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും': വിവാദ പ്രസ്താവനയുമായി BJP നേതാവ്

    സുവേന്ദു അധികാരി പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നത് തൃണമൂലിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നൽകുന്നത്. വിപുലമായ സംഘടനാ വേരുകളുള്ളയാളാണ് അദ്ദേഹം. തൃണമൂലിന്റെ ചുരുക്കം വരുന്ന ജനകീയ നേതാക്കളിലൊരാളായ സുവേന്ദു പാര്‍ട്ടി വിടുകയാണെങ്കില്‍ കൂടുതല്‍ നേതാക്കളെ സമാനമായ തീരുമാനത്തിന് പ്രേരിപ്പിക്കുമെന്നും വിലയിരുത്തുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിക്ക് സുവേന്ദയുടെ വരവ് വലിയൊരു മുതല്‍കൂട്ടാകും.



    ''ഞാൻ മുഴുനീള രാഷ്ട്രീയ പ്രവർത്തകനാണ്. ഞാൻ ഏതെല്ലാം പദവികൾ വഹിച്ചിട്ടുണ്ടോ? , അവിടേക്കെല്ലാം ഞാൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഞാൻ കെട്ടിയിറക്കപ്പെട്ട നേതാവല്ല. വർഷം മുഴുവൻ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന നേതാവാണ് ഞാൻ. അത് അംബാൻ ചുഴലിക്കാറ്റാകട്ടെ, കോവിഡ് മഹാമാരിയാകട്ടെ- ഞാൻ അവർക്കൊപ്പമുണ്ടാകും''- സുവേന്ദു അധികാരി വ്യക്തമാക്കുന്നു.
    Published by:Rajesh V
    First published: