• HOME
  • »
  • NEWS
  • »
  • india
  • »
  • കൂച്ച് ബെഹാര്‍ സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ബിജെപി നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍

കൂച്ച് ബെഹാര്‍ സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ബിജെപി നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍

ബിജെപി നേതാക്കളായ ദിലീപ് ഘോഷ്, രാഹുല്‍ സിന്‍ഹ, സയന്തന്‍ ബസു, അര്‍ജുന്‍ സിങ് എന്നിവര്‍ക്കെതിരെയാണ് പരാതി

Mamata Banerjee (File Photo)

Mamata Banerjee (File Photo)

  • Share this:
കൊല്‍ക്കത്ത: കൂച്ച് ബെഹാര്‍ സംഭവത്തില്‍ ബിജെപി നേതാക്കള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടര്‍മാര്‍ക്കെതിരെ അക്രമത്തിന്‍ ഇവര്‍ പ്രേരിപ്പിച്ചെന്ന് തൃണമൂല്‍ ആരോപിച്ചു. ബിജെപി നേതാക്കളായ ദിലീപ് ഘോഷ്, രാഹുല്‍ സിന്‍ഹ, സയന്തന്‍ ബസു, അര്‍ജുന്‍ സിങ് എന്നിവര്‍ക്കെതിരെയാണ് പരാതി.

'നിരപരാധികളായ നാലുപേരെ കൊലപ്പെടുത്തിയ സിഎപിഎഫിന്റെ അക്രമപ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതിനു പകരം ബിജെപിയുടെ ഉന്നത നേതാക്കള്‍ കൂടുതല്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ നിര്‍ദേശിക്കുന്നു. ബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമാനമായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് ബയപ്പെടുത്തുന്നതും അപമാനകരവും നിയമലംഘനവുമാണ്' തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

'സ്വതന്ത്രവും നീതിയുക്തവും നിര്‍ഭയവുമായ വോട്ടെടുപ്പുകളെക്കുറിച്ചുള്ള ധാരണ ബിജെപി നഷ്ടപ്പെടുത്തി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരായി ഇതെല്ലാം കാണുന്നു' തൃണമൂല്‍ കുറ്റപ്പെടുത്തി. ദിലീപ് ഘോഷ്, രാഹുല്‍ സിന്‍ഹ, സയന്തന്‍ ബസു, സുവേന്ദു അധികാരി, സൗമിത്ര ഖാന്‍ എന്നീ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താനവകള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതുമാണ്. അതിനാല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ വോട്ടെടുപ്പ് നിരീക്ഷകനോട് തൃണമൂല്‍ ആവശ്യപ്പെട്ടു. അവശേഷിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് അവരെ തടയണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു.

തൃണമൂല്‍ നേതാവ് സുജാത മൊണ്ടാല്‍ ഖാന്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ബിജെപി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ പട്ടികജാതി വിഭാഗത്തിനെതിരെ ഖാന്‍ നടത്തിയ പ്രസ്താവനക്കെതിരെയാണ് ബിജെപി പരാതി നല്‍കിയത്. പട്ടികജാതി വിഭാഗത്തിനെ ഖാന്‍ യാചകരെന്ന് സ്വഭാവത്തില്‍ വിളിക്കുന്നത് അപകമാനകരമാണെന്ന് ബിജെപി പറഞ്ഞു.

കൂച്ച് ബെഹാറില്‍ നാട്ടുകാരുടെ അക്രമത്തെ തുടര്‍ന്ന് കേന്ദ്രസേന നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പിനെ തുടര്‍ന്ന് പോളിംഗ് സ്‌റ്റേഷന്‍ 126 ല്‍ വോട്ടിംഗ് നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. നാട്ടുകാര്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളിലേക്ക് എട്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം കൂച്ച് ബെഹാര്‍ സംഭവത്തില്‍ ബിജെപി കുറ്റപ്പെടുത്തിക്കൊണ്ട് മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. കൂച്ച് ബെഹാറിലെ ദുരന്തം ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാലാം ഘട്ട വോട്ടെടുപ്പിനിടെയായിരുന്നു വെടിവയ്പുണ്ടായത്.

ജാല്‍പായ്ഗുരിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. 'കേന്ദ്ര സേനയെ പിന്തുണച്ചെത്തിയ ബിജെപി നേതാക്കള്‍ തങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും വെടിവയ്പില്‍ മരിച്ചിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ പിന്തുണയ്ക്കില്ലെന്നും കേന്ദ്ര സേനയ്ക്ക് അനുകൂലമായി സംസാരിക്കുന്ന ബിജെപി നേതാക്കളുടെ വിഡിയോ എന്റെ പക്കലുണ്ട്' എന്നും മമത പറഞ്ഞു.

കൂച്ച് ബഹാറിലുണ്ടായ സംഭവത്തെ മമത ജനാധിപത്യത്തിന്റെ കൊലപാതകമെന്നാണ് വിശേഷിപ്പിച്ചത്. അതേസമയം മമത ബാനര്‍ജിയെ സിതാല്‍കുച്ചി സന്ദര്‍ശിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. 'നിങ്ങള്‍ക്ക് എന്നെ സിതാല്‍കുച്ചി സന്ദര്‍ശിക്കുന്നതില്‍ നിന്നും മറ്റേതെങ്കിലും സ്ഥലത്ത് നിന്നും തടയാന്‍ കഴിയും. പക്ഷേ ദുരിതത്തിലായ ആളുകളുടെ പക്ഷത്താകാന്‍ ഞാന്‍ ഒരു വഴി കണ്ടെത്തും. ഓരോ ബുള്ളറ്റിനും വോട്ടുകള്‍ മറുപടി പറയും'' മമത പറഞ്ഞു.
Published by:Jayesh Krishnan
First published: