Thoothukudi Custody Death| മണിക്കൂർ നീണ്ട ക്രൂര മർദനം: ജയരാജിനെയും ബെന്നിക്സിനെയും പല തവണ തല്ലിച്ചതച്ചെന്ന് സിബിഐ

സ്റ്റേഷനിലെത്തിച്ച ഇവരെ വൈകുന്നേരം മുതൽ അർധ രാത്രിവരെ ഏഴ് മണിക്കൂറോളം മർദിച്ചതായി സിബിഐ വ്യക്തമാക്കുന്നു.

News18 Malayalam | news18-malayalam
Updated: October 27, 2020, 8:50 PM IST
Thoothukudi Custody Death| മണിക്കൂർ നീണ്ട ക്രൂര മർദനം: ജയരാജിനെയും ബെന്നിക്സിനെയും പല തവണ തല്ലിച്ചതച്ചെന്ന് സിബിഐ
jayaraj, bennicks
  • Share this:
ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മരണത്തിനിരയായ ജയരാജിനും മകൻ ബെന്നിക്സിനും നേരിടേണ്ടി വന്നത് ക്രൂര പീഡനമെന്ന് സിബിഐ. കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇരുവരെയും പൊലീസ് ക്രൂര മർദനത്തിന് ഇരയാക്കിയതായി പൊലീസ് സ്റ്റേഷനിൽ നിന്ന് ശേഖരിച്ച തെളിവുകളിൽ നിന്ന് വ്യക്തമായതായി സിബിഐ വ്യക്തമാക്കുന്നു.

മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ജയരാജ്, മകൻ ബെന്നിക്സ് എന്നിവരെ ജൂൺ 19നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കർഫ്യു ലംഘിച്ച് 15 മിനിറ്റ് അധികം കട തുറന്നുവെന്നാരോപിച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ഇവരെ വൈകുന്നേരം മുതൽ അർധ രാത്രിവരെ ഏഴ് മണിക്കൂറോളം മർദിച്ചതായി സിബിഐ വ്യക്തമാക്കുന്നു.

പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയ ലാത്തി, ചുവരുകളിൽ നിന്ന് ശേഖരിച്ച രക്തം എന്നിവ  കൊല്ലപ്പെട്ട ജയരാജിന്റെയും മകൻ ബെന്നിക്സിന്റെയുമാണെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ഇരുവരെയും പല തവണ ക്രൂര മർദനത്തിന് ഇരയാക്കിയതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരെയും നഗ്നരാക്കി മർദിച്ചതായും സിബിഐ കണ്ടെത്തി. ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലും ക്രൂരമർദനം നടന്നതായി വ്യക്തമാക്കിയിട്ടുണ്ട്.



ഇരുവർക്കുമെതിരെയുള്ള പൊലീസ് എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും സിബിഐ പറഞ്ഞു. കൊല്ലപ്പെട്ടവർ കർഫ്യു ലംഘനം നടത്തിയിട്ടില്ലെന്നും സിബിഐ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇരുവരും ജൂൺ 22ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു. തുടർന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
Published by: Gowthamy GG
First published: October 27, 2020, 8:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading