ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീട് മുഖ്യമന്ത്രിയുടെ വസതിയാക്കാന്‍ നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു.
വേദനിലയം ജയ സ്മാരകമാക്കുന്നതിനെതിരെ പോയസ് ഗാർഡനിലെ താമസക്കാരിൽ ചിലർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയിൽ അറിയിച്ചത്. തങ്ങളുടെ സമാധാന ജീവിതത്തെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടിയാണു പോയസ് ഗാര്‍ഡനും കസ്തൂരി എസ്റ്റേറ്റ് ഹൗസ് അസോസിയേഷനും കോടതിയെ സമീപിച്ചത്.
TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
വ്യക്തിയുടെ താമസ സ്ഥലം ഏറ്റെടുത്തു സ്മാരകമാക്കാൻ തുടങ്ങിയാൽ എവിടെ ചെന്നു നിൽക്കുമെന്ന ശക്തമായ നിരീക്ഷണവും ഹൈക്കോടതി നടത്തി. സർക്കാരിനു നിർബന്ധമാണെങ്കിൽ വേദനിലയത്തിന്റെ ഒരു ഭാഗം മാത്രം ജയ സ്മാരകമാക്കി മാറ്റാമെന്നും കോടതി പറഞ്ഞു. എന്നാൽ സ്മാരകം നിര്‍മിക്കുന്നതിനേക്കാള്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ വസതിയാക്കി മാറ്റുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: J Jayalalitha, Tamilnadu govt