• HOME
  • »
  • NEWS
  • »
  • india
  • »
  • രക്തദാനത്തിലൂടെ HIV: രക്തദാനം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു

രക്തദാനത്തിലൂടെ HIV: രക്തദാനം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിലൂടെ ഗര്‍ഭിണിക്ക് എച്ച്‌ഐവി പകരാനിടയായ സംഭവത്തില്‍ ആത്മഹത്യാശ്രമം നടത്തിയ 19-കാരന്‍ മരിച്ചു. തനിക്ക് HIV ബാധയുണ്ടെന്ന് അറിയാതെ ഗര്‍ഭിണിക്ക് രക്തം നല്‍കിയ ഇയാള്‍ ഞായറാഴ്ച രാവിലെ മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് മരിച്ചത്. കുടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ഇയാള്‍ ബുധനാഴ്ചയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    ഇയാള്‍ രാവിലെ 8.10 ഓടെ രക്തസ്രാവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2016-ല്‍ ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്കായാണ് ഇയാള്‍ രക്തം നല്‍കിയത്. അന്ന് അതുപയോഗിക്കാതെ ആശുപത്രിയിലെ രക്തബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു. ഇതാണ് രണ്ടുവര്‍ഷത്തിനുശേഷം ചികിത്സതേടിയെത്തിയ യുവതിക്ക് നല്‍കിയത്. രക്തം നല്‍കുന്ന സമയത്ത് ഇയാൾക്ക് താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന കാര്യം അറിയില്ലായിരുന്നു. പിന്നീട് പാസ്പോർ‌ട്ട് വെരിഫിക്കേഷൻ സമയത്താണ് എച്ച്ഐവി ബാധ അറിയുന്നത്. ഇതറിഞ്ഞ ഇയാൾ താൻ രക്തം നൽകിയ കാര്യം അധികൃതരെ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഈ രക്തം വിരുദനഗറിലെ സർക്കാർ ആശുപത്രിയിൽ നിന്ന് 24കാരിയായ ഗർഭിണിക്ക് നൽകിയതായി കണ്ടെത്തിയത്.

    കൃത്യമായി പരിശോധിക്കാതെ രക്തം നല്‍കിയ മൂന്ന് ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗര്‍ഭിണിയായ 24-കാരി മധുരൈ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരേ എന്തുനടപടി സ്വീകരിച്ചു, യുവതിയുടെ പുനരധിവാസത്തിന് എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചത്. യുവതിക്കും ജനിക്കാൻ പോകുന്ന കുഞ്ഞിന്റെയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

    First published: