• HOME
  • »
  • NEWS
  • »
  • india
  • »
  • Unlock-4 | തമിഴ്നാട്ടിൽ സർക്കാർ ഓഫീസുകൾ ചൊവ്വാഴ്ച മുതൽ മുഴുവൻ ജീവനക്കാരെയും വച്ച് പ്രവർത്തിച്ചു തുടങ്ങും

Unlock-4 | തമിഴ്നാട്ടിൽ സർക്കാർ ഓഫീസുകൾ ചൊവ്വാഴ്ച മുതൽ മുഴുവൻ ജീവനക്കാരെയും വച്ച് പ്രവർത്തിച്ചു തുടങ്ങും

മതപരമായ കൂടിച്ചേരലുകൾ, സാമൂഹ്യ - രാഷ്ട്രീയ യോഗങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ, മറ്റു സമ്മേളനങ്ങൾ, റാലികൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.

Unlock

Unlock

  • News18
  • Last Updated :
  • Share this:
    ചെന്നൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നടപടികൾ പുതുക്കി തമിഴ്നാട്. പുതുക്കിയ നിർദ്ദേശം അനുസരിച്ച് മാളുകൾ, ക്ലബുകൾ, ഹോട്ടലുകൾ, പാർക്കുകൾ എന്നിവ തുറക്കാൻ അനുമതിയുണ്ടെങ്കിലും തിയറ്ററുകൾ അടഞ്ഞുതന്നെ കിടക്കും.

    പുതുക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് തമിഴ്നാട്ടിൽ ജില്ലകൾ തമ്മിലുള്ള ബസ് സർവീസുകൾ ആരംഭിക്കും. ഊട്ടി, കൊടൈക്കനാൽ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനല്ലാതെ ജില്ലകളിൽ നിന്ന് ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ഇ-പാസ് ഇനി ആവശ്യമില്ല. സെപ്തംബർ ഏഴുമുതൽ മെട്രോ റെയിൽ സർവീസ് പുനരാരംഭിക്കും.

    You may also like:ആത്മഹത്യ ചെയ്ത അനു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇര'; ഷാഫി പറമ്പിൽ [NEWS]24 മണിക്കൂറിനിടെ 78,761 പോസിറ്റീവ് കേസുകൾ; ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒറ്റദിന കണക്കുമായി ഇന്ത്യ [NEWS] ഓണം അന്താരാഷ്ട്ര ഉത്സവംമൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]

    എല്ലാ ആരാധനാലയങ്ങളും പ്രത്യേക നിയന്ത്രണങ്ങളോടെ തുറക്കും. ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും വച്ച് പ്രവർത്തിക്കാൻ ആരംഭിക്കും.

    മതപരമായ കൂടിച്ചേരലുകൾ, സാമൂഹ്യ - രാഷ്ട്രീയ യോഗങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ, മറ്റു സമ്മേളനങ്ങൾ, റാലികൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.

    അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,761 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
    948 പേരാണ് ഒരു ദിവസം മരിച്ചത്. ഇതോടെ, കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 63,498 പേരാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ ഏറ്റവും മോശമായി കോവിഡ് ബാധിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കഴിഞ്ഞദിവസമാണ് സർക്കാർ Unlock-4 പ്രഖ്യാപിച്ചത്.
    Published by:Joys Joy
    First published: