• HOME
  • »
  • NEWS
  • »
  • india
  • »
  • TN MINISTER FEELS THAT A GIRLS JINGLING ANKLETS CAN BE DISTRACTION TO BOY STUDENTS

കൊലുസിന്റെ കിലുക്കവും ആൺകുട്ടികളുടെ ശ്രദ്ധയും

  • Last Updated :
  • Share this:
    ചെന്നൈ: പെൺകുട്ടികൾ കിലുങ്ങുന്ന പാദസരമിട്ട് സ്കൂളിലെത്തുന്നത് ആൺകുട്ടികളുടെ ശ്രദ്ധതെറ്റാൻ കാരണമാകുമെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.എ. സെങ്കോട്ടയ്യൻ. ഗോബിചെട്ടിപ്പാളയം ടൗൺ ഹയർസെക്കൻറി സ്കൂളിൽ കുട്ടികൾക്ക് സൗജന്യ സൈക്കിൾ വിതരണം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഇതിനുശേഷമായിരുന്നു മന്ത്രിയുടെ പരാമർശം.

    പെൺകുട്ടികൾ പാദസരവും പൂക്കളും അണിഞ്ഞ് സ്കൂളിൽ വരുന്നത് നിരോധിച്ചതായുള്ള വാർത്തകളെ കുറിച്ച് മാധ്യമപ്രവർത്തകരുടോ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. എന്നാൽ വിദ്യാഭ്യാസവകുപ്പ് അത്തരത്തിൽ ഒരു തീരുമാനം എടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

    'കുട്ടികൾ മോതിരം ധരിച്ച് ക്ലാസിലെത്തിയാൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നഷ്ടപ്പെട്ടാൽ അതിന്റെ ആശങ്ക പഠനത്തെ ബാധിക്കും. പാദസരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ ശ്രദ്ധതിരിക്കും. എന്നാൽ പെൺകുട്ടികൾ പൂക്കൾ അണിഞ്ഞുവരുന്നതിൽ എതിർപ്പില്ല'- മന്ത്രി പറഞ്ഞു.

    എന്നാൽ ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. എന്നാൽ പെൺകുട്ടികളെ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നിരോധനം കൊണ്ടുവരുന്നുവെന്ന വാർത്തകൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

    First published:
    )}