ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. മണലി ന്യൂ ടൗണില്‍ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി(29)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
തമിഴ്നാട്ടില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് ഒരു സ്ത്രീ ജീവനൊടുക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തിലേറെ രൂപ ഭവാനി ചൂതാട്ടത്തിലൂടെ നഷ്ടപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. സഹോദരികളോട് പണം കടംവാങ്ങിയും 20 പവന് സ്വര്‍ണം വിറ്റ പണവും ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി ഉപയോഗിച്ചു.
ചൂതാട്ടം മതിയാക്കണമെന്നു വീട്ടുകാര്‍ ഉപദേശിച്ചിരുന്നു. ഞായറാഴ്ച രാത്രി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സംസാരിച്ചിരുന്ന ഭവാനി പെട്ടെന്ന് കുളിക്കാനെന്നു പറഞ്ഞ് പോവുകയായിരുന്നു. തുടര്‍ന്ന് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നും ഒന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്.
Suicide | മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കി; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
കൊല്ലം: മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശി ശിവാനി (15) ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ശിവാനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ചീത്ത പറഞ്ഞതിനെ തുടർന്ന് കുട്ടി വീടിനകത്ത് മുറിയിൽ കയറിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.