റായ്പൂർ: ഓൺലൈൻ ഗെയിമിന് വേണ്ടി പന്ത്രണ്ടുകാരൻ അമ്മയുടെ അക്കൗണ്ടിൽ നിന്നും ചെലവാക്കിയത് ലക്ഷങ്ങൾ. ഛത്തീസ്ഗഡിലെ കൻകേർ ജില്ലയിലാണ് സംഭവം. മാർച്ച് എട്ടിനും ജൂൺ പത്തിനും ഇടയിൽ അമ്മയുടെ അക്കൗണ്ടിൽ നിന്നും 278 പണമിടപാടുകളാണ് കുട്ടി നടത്തിയത്.
അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നതിനെ തുടർന്ന് കുട്ടിയുടെ അമ്മ തന്നെയാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് പന്ത്രണ്ടുകാരനിൽ എത്തിയത്. ഓൺലൈൻ പണമിടപാടിനായി തനിക്ക് ഒടിപി(വൺ ടൈം പാസ് വേർഡ്) ലഭിച്ചിരുന്നില്ലെന്നും സ്ത്രീ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ഓൺലൈൻ ഗെയിമിന് വേണ്ടി ആയുധങ്ങൾ വാങ്ങാനാണ് കുട്ടി ഇത്രയും പണം ചെലവാക്കിയതെന്ന കണ്ടെത്തലിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. കൻകേർ ജില്ലയിലെ അധ്യാപികയുടെ മകനാണ് പന്ത്രണ്ടു വയസ്സുകാരൻ.
ജൂൺ 25നാണ് അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ നഷ്ടമായ കാര്യം അധ്യാപികയുടെ ശ്രദ്ധയിൽ പെടുന്നത്. ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായെന്നാണ് ഇവർ കരുതിയത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാർച്ച് 8 നും ജൂൺ 10 നും ഇടയ്ക്ക് പരാതിക്കാരിയുടെ മൊബൈലിൽ നിന്ന് തന്നെയാണ് ഇടപാടുകൾ നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, അധ്യാപികയുടെ മകനൊപ്പം ഓൺലൈൻ ഗെയിമിൽ മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഗെയിമിന് വേണ്ടി ഇവരും പണം ചെലവഴിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
You may also like:പണത്തെ ചൊല്ലിയുള്ള തർക്കം; അമ്മായിഅമ്മയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് മരുമകൾ
മകൻ തന്നെയാണ് ഇടപാടുകൾ നടത്തിയെന്ന് മനസ്സിലാക്കിയ അധ്യാപിക ഇക്കാര്യം ചോദിച്ചപ്പോൾ കുട്ടി സമ്മതിക്കുകയും ചെയ്തു. ഓൺലൈൻ ഗെയിമിലെ ആയുധങ്ങൾ അപ് ഗ്രേഡ് ചെയ്യുന്നതിന് കൂടുതൽ ഫീച്ചറുകൾ പണം നൽകി വാങ്ങിയെന്നാണ് മകൻ അമ്മയോട് പറഞ്ഞത്.
You may also like:പണത്തിന് വേണ്ടി സുഹൃത്തിനെ കൊന്നു; സംശയം തോന്നാതിരിക്കാൻ കോവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം സംസ്കരിച്ചു
മറ്റൊരു സംഭവത്തിൽ, എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്കിയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 45-കാരനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബിയർ കുടിക്കുന്നതിനിടെയാണ് പ്രതി മകൾക്കും കൂടി നൽകിയത്. ബിയർ കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനുശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അതിനിടെ തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.