നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  സെമി ഫൈനലിൽ ആര് ?

  • Share this:
   ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ തെലങ്കാനയിലും മിസോറമിലും പ്രാദേശിക കക്ഷികളുടെ സ്വാധീനമാണ് നിർണ്ണായകമാവുക. രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും.

   മധ്യപ്രദേശിലെ 230ഉം രാജസ്ഥാനിലെ 199ഉം തെലങ്കാനയിലെ 119ഉം ഛത്തിസ്ഗഢിലെ 90ഉം മണിപ്പൂരിലെ 40ഉം മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളിൽ ഭരണം മാറുമോ തുടരുമോ എന്ന് ഇന്നറിയാം. കർഷരോഷം മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ യുഗത്തിന് അന്ത്യം കുറിക്കുമോ ? രാജസ്ഥാൻ കോട്ട കാക്കാൻ ഇത്തവണ വസുന്ധര രാജെയ്ക്ക് ആകുമോ? അധികാരക്കസേരയിൽ ചന്ദ്രശേഖർ റാവുവിന് രണ്ടാമൂഴമുണ്ടാകുമോ?ഛത്തിസ്ഗഡിൽ രമൺ സിംഗിന്റെ കസേരയ്ക്കു ഇത്തവണ ഇളക്കം തട്ടുമോ? വടക്കു കിഴക്കൻ മേഖലയിൽ അധികാരത്തിലുള്ള ഏക സംസ്ഥാനം നിലനിർത്താൻ കോൺഗ്‌സിന്‌ സാധിക്കുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

   പതിനഞ്ചു വർഷമായി ബിജെപി അധികാരത്തിലുള്ള മധ്യപ്രദേശിലും ഛത്തിസ് ഗഡിലും അഞ്ചു വർഷമായി ഭരണത്തിലുള്ള രാജസ്ഥാനിലും ഭരണവിരുദ്ധവികാരം ശക്‌തമായിരുന്നു. ഛത്തിസ്ഗഡിൽ അജിത് ജോഗിയുടെയും ബി എസ് പിയുടെയും നേതൃത്വത്തിൽ രൂപംകൊണ്ട പുതിയ രാഷ്ട്രീയ കൂട്ടുക്കെട്ടു പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമാകും.

   പ്രാദേശിക വിഷയങ്ങളും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും ചർച്ചയായ തെരെഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തിൽ എത്തിയപ്പോൾ നേതാക്കൾ തമ്മിലുള്ള വാക് പോരായി മാറി. ബിജെപിക്കായി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണം നയിച്ചപ്പോൾ രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. തെലങ്കാനയിൽ ടിആർഎസും കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാ കൂട്ടമി സഖ്യവും തമ്മിലായിരുന്നു മത്സരം.

   'എം.എൽ.എമാർക്കും മന്ത്രിമാർക്കുമായി പ്രത്യേക സർവീസ് ഒരുക്കിയതാണ്'

   മിസോറാമിൽ പത്തു വർഷമായി ഭരണത്തിലുള്ള കോൺഗ്രസിന് കനത്ത വെല്ലിവിളിയാണ് മിസോ നാഷണൽ ഫ്രണ്ട് നൽകുന്നത്. എക്സിറ്റ് പോളുകൾ മധ്യപ്രദേശിലും ഛത്തിസ് ഗഡിലും ഇഞ്ചോടിഞ്ചു പോരട്ടം പ്രവചിച്ചപ്പോൾ, രാജസ്ഥാനിൽ കോൺഗ്രസിനും തെലങ്കാനയിൽ ടിആർഎസിനും ഭരണം ലഭിക്കുമെന്ന് പ്രവചിക്കുന്നു. മിസോറാമിൽ മിസോ നാഷണൽ ഫ്രന്റ് അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ.

   First published:
   )}