• HOME
  • »
  • NEWS
  • »
  • india
  • »
  • നെഹ്റുവാണ് പാക് അധീന കശ്മീരിന് കാരണമെന്ന് അമിത് ഷാ; നടപ്പാക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയെന്ന് കോൺഗ്രസ്

നെഹ്റുവാണ് പാക് അധീന കശ്മീരിന് കാരണമെന്ന് അമിത് ഷാ; നടപ്പാക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയെന്ന് കോൺഗ്രസ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് അധീർ രഞ്ചൻ ചൗധരിയും തമ്മിലുള്ള വാഗ്വാദത്തിലൂടെയാണ് ലോക്സഭയിൽ ചർച്ച ആരംഭിച്ചത്.

അമിത് ഷാ

അമിത് ഷാ

  • Last Updated :
  • Share this:
    ന്യൂഡൽഹി: കശ്മീർ വിഭജനപ്രമേയവും കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളയാനുള്ള പ്രമേയവും ലോക്സഭയും പാസാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ചാണ് പ്രമേയങ്ങൾ പാസാക്കിയത്. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമെന്നും നെഹ്റുവാണ് പാക് അധീന കശ്മീരിന് കാരണക്കാരാണെന്നും അമിത്ഷാ രൂക്ഷമായി വിമർശിച്ചു. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് കോൺഗ്രസും വിമർശിച്ചു.

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് അധീർ രഞ്ചൻ ചൗധരിയും തമ്മിലുള്ള വാഗ്വാദത്തിലൂടെയാണ് ലോക്സഭയിൽ ചർച്ച ആരംഭിച്ചത്. കശ്മീർ ആഭ്യന്തരപ്രശ്നമാണോ എന്ന ചോദ്യത്തിന് ആഭ്യന്തരപ്രശ്നമാണെന്നും പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ മറുപടി നൽകി.

    പാക് അധീന കശ്മീരിന് ഉത്തരവാദി നെഹ്റു ആണെന്നും 70 വർഷമായി ചർച്ചകൾ നടത്തിയിട്ടും ഇവിടെ ഒന്നും സംഭവച്ചിട്ടില്ലെന്നും  കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ആയിരുന്നു അമിത് ഷായുടെ മറുപടി പ്രസംഗം. പ്രമേയം അംഗീകരിക്കാൻ കഴിയില്ലെന്നും ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് പ്രമേയത്തിന് പിന്നിലെന്നും കോൺഗ്രസ് വിമർശിച്ചു.

    ഇത് നിങ്ങൾ നിർബന്ധമായും കേൾക്കണം: ലഡാക്കിൽ നിന്നുള്ള എംപിയുടെ ലോക്സഭ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

    കശ്‌മീരിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ നടപടിക്ക് എതിരെയും പ്രതിഷേധം ഉയർന്നു. തൃണമൂൽ കോൺഗ്രസ്, ജെഡിയു എന്നിവർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ സഭ ബഹിഷ്‌കരിച്ചു. ബി എസ് പി, ടിആർഎസ് തുടങ്ങിയ പ്രാദേശിക പാർട്ടികളെല്ലാം പ്രമേയത്തെ  അനുകൂലിക്കുകയും ചെയ്തു. 351 വോട്ടുകൾക്കാണ് പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം പാസായത്. വിഭജനപ്രമേയം പാസായത് 370 വോട്ടുകൾക്കും. കശ്മീർപ്രമേയം പാസാക്കിയതോടെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

    First published: