നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • IAF ഇന്ത്യൻ എയർഫോഴ്സിന്റെ 89-ാമത് സ്ഥാപക ദിനം; 1971-ലെ യുദ്ധവിജയത്തെ അനുസ്മരിച്ച് ആഘോഷം

  IAF ഇന്ത്യൻ എയർഫോഴ്സിന്റെ 89-ാമത് സ്ഥാപക ദിനം; 1971-ലെ യുദ്ധവിജയത്തെ അനുസ്മരിച്ച് ആഘോഷം

  1932 ഒക്ടോബര്‍ 8-നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ഥാപിതമായത്.

  • Share this:
   ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായിട്ട് ഇന്നേക്ക് 89 വര്‍ഷം തികയുകയാണ്.വിപുലമായ ആഘോഷപരിപാടികളോടെ രാജ്യം വ്യോമസേനാ ദിനം ആചരിക്കുന്നത്.. എല്ലാ വര്‍ഷവും ഒക്ടോബര്‍ 8-ന് ഇന്ത്യന്‍ വ്യോമസേനാ ദിനം ആചരിക്കാറുണ്ട്. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്ദോണ്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വ്യോമസേനാ മേധാവിയുടെയും മൂന്ന് സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആഘോഷങ്ങള്‍ നടക്കുക.

   യുണൈറ്റഡ് കിംഗ്ഡത്തിന്റെ റോയല്‍ എയര്‍ ഫോഴ്‌സിന്റെ ഒരു പിന്തുണാ ശക്തിയായി 1932 ഒക്ടോബര്‍ 8-നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ഥാപിതമായത്. തുടക്കത്തില്‍ റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എന്നായിരുന്നു ഇന്ത്യന്‍ വ്യോമസേന അറിയപ്പെട്ടിരുന്നത്.

   രണ്ടാം ലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങള്‍ നേടുകയും, കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇവര്‍ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് ഈ സേനയ്ക്ക് 'റോയല്‍' എന്ന ബഹുമതിപദം നല്‍കിയതോടെയാണ്, സേനയുടെ പേര് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നായി മാറിയത്. പിന്നീട് 1950-ല്‍ ഇന്ത്യ റിപ്പബ്ലിക്ക് ആയി മാറിയതോടെ വ്യോമസേന പേരില്‍ നിന്ന് 'റോയല്‍' നീക്കം ചെയ്തു.

   ഇന്ത്യന്‍ വ്യോമസേനയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത് 6 ഓഫിസര്‍മാരും, 19 എയര്‍മാന്‍മാരും മാത്രമായിരുന്നു. 1933 ഏപ്രില്‍ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രന്‍ നിലവില്‍ വരുന്നത്. നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രന്‍.

   1,70,000 അംഗബലമുള്ള ഇന്ത്യന്‍ വ്യോമസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ്.
   എയര്‍ ചീഫ് മാര്‍ഷലാണ് (ACM) ഇതിന് നേതൃത്വം നല്‍കുന്നത്. അതേസമയം രാഷ്ട്രപതിയാണ് സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ്.

   2021-ലെ ഐ എ എഫിന്റെ പിറന്നാള്‍ ദിനത്തില്‍ 1971-ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വ്യോമസേന ദിനാചരണങ്ങളുടെ ദേശീയതല പരിപാടികള്‍ ഉത്തര്‍പ്രദേശീലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് നടക്കുന്നത്.
   Published by:Jayashankar AV
   First published:
   )}