• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം

news18
Updated: July 22, 2019, 10:02 PM IST
Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ
News 18
 • News18
 • Last Updated: July 22, 2019, 10:02 PM IST IST
 • Share this:
1. ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു

ചന്ദ്രനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ-2 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.
ഇന്നുച്ചക്ക് 2.43ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ രണ്ട് കുതിച്ചു.
കൃത്യം 16 മിനുട്ടുകൾക്കുള്ളിൽ ചന്ദ്രയാൻ-2 ഭ്രമണപഥത്തിൽ എത്തിയതോടെ വിക്ഷേപണം വിജയകരമാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

2. കന്നഡപ്പോര് ക്ലൈമാക്സിലേക്ക്

കർണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക്.

Loading...

വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് സ്പീക്കർ രമേശ് കുമാർ രാജി ഭീഷണി മുഴക്കി.
അർധരാത്രിവരെയും സഭാ നടപടികളുമായി മുന്നോട്ടുപോകുമെന്നും സ്പീക്കർ അറിയിച്ചു.
വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആവശ്യപ്പെട്ടു.

3. കപ്പൽ സംഘർഷത്തിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിനുള്ള ശ്രമം തുടരുന്നു

ഗൾഫ് മേഖലയിലെ കപ്പൽ സംഘർഷത്തിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിനായി ശ്രമങ്ങൾ തുടരുന്നു.
ജീവനക്കാരെ ഉടൻ മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.
കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് ഇറാനും ബ്രിട്ടനും അറിയിച്ചു.
തടവിലാക്കപ്പെട്ടവരുടെ മലയാളികളുടെ കുടുംബങ്ങൾ ആശങ്കയിലാണ്.

4. കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു

സംസ്ഥാനത്ത് കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നു.
തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞപ്പോള്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് പെയ്തത്.
നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.
കണ്ണൂര്‍ ഇരിട്ടിയില്‍ പുഴയില്‍ വീണ് കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു. കാസര്‍ഗോഡ് വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു.

5. യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ ജലപീരങ്കിയും ഗ്രനേഡും

യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗിച്ചു.
നിരാഹാരമിരുന്ന കെ എസ് യു നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രവര്‍ത്തകരും പൊലീസുമായി മുക്കാല്‍ മണിക്കൂറോളം ഏറ്റുമുട്ടി.
കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു.

6. പത്ത് ദിവസത്തിനുശേഷം യൂണിവേഴ്സിറ്റി കോളജ് തുറന്നു

സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പത്ത് ദിവസത്തിന് ശേഷം വീണ്ടും തുറന്നു.
പോലീസിന്റെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വിദ്യാർഥികളേയും അദ്ധ്യാപകരേയും കോളേജിനുളളില്‍ കടത്തിവിട്ടത്.
വർഷങ്ങൾക്കുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ് യു യൂണിറ്റ് ആരംഭിച്ചു.

7. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ബിനോയ് കോടിയേരി

പീഡന കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ഹർജി മറ്റന്നാൾ കോടതി പരിഗണിക്കും.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്വേഷ സംഘത്തിന് മുന്നിൽ ഹാജരായ ബിനോയ്‌ ഇന്നും ഡി എൻ എ പരിശോധനയ്ക്ക് രക്ത സാമ്പിൾ നൽകിയില്ല.

8. സ്വകാര്യ ആശുപത്രി കച്ചവടം: ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിനെതിരെ സിപിഐ നടപടി

സ്വകാര്യ ആശുപത്രി ഇടപാടില്‍ ആരോപണ വിധേയനായ ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാലിനെതിരെ നടപടിയെടുക്കാൻ സിപിഐ തീരുമാനം.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ജയലാലിനെ ഒഴിവാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ആശുപത്രി ഇടപാടിൽ ജയലാലിന്റെ വിശദീകരണം യോഗം തള്ളി.
സംസ്ഥാന കൗണ്‍സില്‍ അംഗമായതിനാൽ നടപടിയില്‍ അന്തിമതീരുമാനം കൗണ്‍സിലിന് വിട്ടു.

9. രമ്യ ഹരിദാസിന് കാർ വാങ്ങാനുള്ള പണപ്പിരിവ് യൂത്ത് കോൺഗ്രസ് ഉപേക്ഷിച്ചു; പണം തിരികെ നൽകും

ആലത്തൂർ എം പി രമ്യാ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് നടത്തുന്ന പണപ്പിരിവ് ഉപേക്ഷിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
പി‌രിച്ച പണം സംഭാവന നൽകിയവർക്ക് തിരിച്ചു നൽകും.
കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിയ്ക്കുന്നതായി രമ്യാ ഹരിദാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

10. വൈദിക സമരത്തിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സമര രീതികൾ സഭയക്ക് യോജിച്ചതായിരുന്നില്ലെന്നും കോലം കത്തിക്കൽ രാഷ്ട്രീയ പരിപാടിയായി പോയെന്നും മാർ ജോർജ് ആലഞ്ചേരി.
സഭയെ ഓർത്താണ് താൻ സമരം നടത്തുന്നവർക്ക് മറുപടി നൽകാത്തതെന്നും പൊതുചടങ്ങിൽ അദ്ദേഹം പറഞ്ഞു.
സഭയിൽ തെറ്റുകൾ ഉണ്ടെങ്കിൽ കർദിനാൾ തുറന്നു പറയണമെന്ന് സഭാ സുതാര്യ സമിതി ആവശ്യപ്പെട്ടു.

First published: July 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...