ലിഫ്റ്റ് സ്ഥാപിക്കുന്നതിനായെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ കെട്ടിട ഉടമ രമേഷിനെതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടീൽ അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: October 31, 2020, 8:45 AM IST
ലിഫ്റ്റ് സ്ഥാപിക്കുന്നതിനായെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
സംഭവത്തിൽ കെട്ടിട ഉടമ രമേഷിനെതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടീൽ അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
  • Share this:
ബംഗളൂരു: ലിഫ്റ്റ് സ്ഥാപിക്കാനായെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കര്‍ണാടക കെന്‍ഗെരിക്ക് സമീപം കൊടിപ്പാള്യയിൽ കഴി‍ഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഇവിടെ നിർമ്മാണത്തിലിരിക്കുന്ന ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ അംബരീഷിന്‍റെ മകന്‍ വിനോദ് കുമാർ (2)ആണ് മരിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. വിജയപുര സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ പിതാവ് ഈ കെട്ടിടത്തിലെ തന്നെ വാച്ച്മാനാണ്. അമ്മ ഇവിടെ നിർമ്മാണ തൊഴിലാളിയും.

Also Read-Malappuram Accident| മലപ്പുറത്ത് സ്‌കൂട്ടർ ബസിനടിയിലേക്ക് തെറിച്ചുവീണ് രണ്ട് വിദ്യാർഥികൾ മരിച്ചു

അപകടം നടന്ന കെട്ടിടത്തിന് സമീപം ഒരു താത്ക്കാലിക ഷെഡിലാണ് കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്. അപകടം നടന്ന സമയത്ത് പിതാവ് അംബരീഷ് ജോലി സ്ഥലത്തായിരുന്നു. ജോലിക്ക് പോകാനിറങ്ങിയ അമ്മയെ പിന്തുടർന്നാകാം കുഞ്ഞും ഇവിടെയെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്.

Also Read- തൃശൂർ ദേശീയപാതയിൽ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

കെട്ടിടത്തിന് സമീപം മറ്റു കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു വിനോദ്. മാതാപിതാക്കൾ ജോലിത്തിരക്കിലും. ഇതിനിടെ ലിഫ്റ്റിനായെടുത്ത കുഴിക്ക് സമീപമെത്തിയ കുഞ്ഞ് കാൽവഴുതി പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. അടുത്തിടെ പെയ്ത കനത്തമഴയെ തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞതും ദുരന്തകാരണമായെന്നാണ് പൊലീസ് പറയുന്നത്. കുട്ടി വീഴുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തു നിന്ന തൊഴിലാളികളാണ് ഓടിയെത്തി കുട്ടിയെ പുറത്തെടുത്തത്. തലയ്ക്കു പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.സംഭവത്തിൽ കെട്ടിട ഉടമ രമേഷിനെതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടീൽ അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: October 31, 2020, 8:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading