വിവാഹത്തിന് മുൻപ് 'ടോയിലറ്റ് സെൽഫി'; മധ്യപ്രദേശിലെ പുതിയ ആചാരത്തിന് പിന്നിൽ എന്ത് ?

വിവാഹത്തിന് മുമ്പ് വരന്റെ വീട്ടിൽ ഒരു ടോയിലറ്റ് ഉണ്ടെന്ന് തെളിയിച്ചാൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വധുവിന് 51,000 രൂപ സർക്കാർ നൽകും

News18 Malayalam | news18
Updated: October 11, 2019, 7:44 AM IST
വിവാഹത്തിന് മുൻപ് 'ടോയിലറ്റ് സെൽഫി'; മധ്യപ്രദേശിലെ പുതിയ ആചാരത്തിന് പിന്നിൽ എന്ത് ?
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 11, 2019, 7:44 AM IST IST
  • Share this:
ഭോപ്പാൽ:  ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിവാഹം പവിത്രമായ ഒരു ചടങ്ങാണ്. പ്രണയം നിയമവിധേയമാക്കുക എന്നതുമാത്രമല്ല വിവാഹം കൊണ്ട് അർത്ഥമാക്കുന്നത്. ഇരു കുടുംബങ്ങൾക്കും തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള വേദി കൂടിയാണ് വിവാഹങ്ങൾ. മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങൾ, മുന്തിയ ഭക്ഷണ വിഭവങ്ങൾ എന്നിവയൊക്കെയാണ് വിവാഹത്തിന്റെ മാറ്റ് നിർണയിക്കുന്നത്. എന്നാൽ മധ്യപ്രദേശിൽ ഇതിനെല്ലാം പുറമെ വിവാഹത്തിന് ടോയിലറ്റുകളും പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

വിവാഹത്തിന് മുമ്പുള്ള ടോയിലറ്റ് സെൽഫികൾ മധ്യപ്രദേശിൽ ഒരു ആചാരമായി മാറിയിരിക്കുന്നുവെന്നതാണ് സത്യം.  സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള മുഖ്യമന്ത്രിയുടെ കന്യാ വിവാഹ് പദ്ധതിയാണ് ഇതിന് കാരണം. വരന്റെ വീട്ടിൽ ഒരു ടോയിലറ്റ് ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ‌ വധുവിന് സർക്കാർ 51,000 രൂപ നൽകുന്ന പദ്ധതിയാണിത്.

Also Read- 'അഞ്ചു കൊലകൾ‌ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച്'; കുറ്റം സമ്മതിച്ച് ജോളി

സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് എല്ലാ വീടുകളിലും ടോയിലറ്റ് സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള ദൗത്യത്തിലാണ് സർക്കാർ. എന്നാൽ എല്ലാ വീടുകളിലും പോയി ഈ സൗകര്യം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വിവാഹവുമായി ബന്ധപ്പെടുത്തിയ പുതിയ പദ്ധതിക്ക് സർക്കാർ‌ രൂപം നൽകിയത്. വിവാഹത്തിന് സഹായിക്കുന്നതിനുള്ള പദ്ധതിക്ക് അപേക്ഷിക്കുന്നതിന് ടോയിലറ്റിന് മുന്നിൽ നിന്നുള്ള വരന്റെ സെൽഫി നിർബന്ധമാക്കുകയായിരുന്നു.

"ടോയിലറ്റിലെ വരന്റെ ഫോട്ടോയോടൊപ്പം ഒരു വിവാഹ സർട്ടിഫിക്കറ്റ്. ഞാൻ ഫോട്ടോ നൽകുന്നില്ലെങ്കിൽ ഖാസി നിക്കാഹ് വായിക്കില്ലെന്ന് എന്നോട് പറഞ്ഞു," - സമൂഹവിവാഹത്തിൽ വിവാഹിതനായ വ്യക്തി പറയുന്നു. പല വരന്മാരും ഈ സമ്പ്രദായം ലജ്ജാകരമാണെന്ന് വാദിക്കുമ്പോൾ, മറ്റുള്ളവർ ഇത് കൂടുതൽ നല്ലതാണെന്ന് ചൂണ്ടിക്കാണിക്കുന്നു. "വിവാഹത്തിന് മുമ്പ് വരന്മാർക്ക് ടോയ്‌ലറ്റ് ഉണ്ടെന്ന് തെളിയിക്കേണ്ടത് ആവശ്യമാണെന്ന ആശയം മോശമല്ല. സാമൂഹ്യനീതി വകുപ്പ് അത്തരം നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. നയം നടപ്പിലാക്കുന്നത് മികച്ചതായിരിക്കും," വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെ എൻ കൻസോട്ടിയ പറയുന്നു.

വരന്മാർക്ക് ടോയ്‌ലറ്റ് വേണമെന്ന പദ്ധതി 2013 മുതൽ നിലവിലുണ്ടെങ്കിലും, ടോയിലറ്റ് സെൽഫിയുടെ ആവശ്യകത ഒരു പുതിയ നിബന്ധനയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍