HOME /NEWS /India / Exclusive Interview: 'വിദേശയാത്ര വേണ്ട, ഡൽഹിയിൽ തുടരണം' അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായതിനെക്കുറിച്ച് യോഗി ആദിത്യനാഥ്

Exclusive Interview: 'വിദേശയാത്ര വേണ്ട, ഡൽഹിയിൽ തുടരണം' അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായതിനെക്കുറിച്ച് യോഗി ആദിത്യനാഥ്

'പിറ്റേദിവസം രാവിലെ തന്നെ ചാർട്ടേർഡ് ഫ്ലൈറ്റിൽ ഡൽഹിക്ക് പോയി. അമിത് ഷായാണ് ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയത്. ഡൽഹിയിലേക്ക് വരുന്ന കാര്യം ആരോടും പറയരുതെന്നും അമിത് ഷാ പ്രത്യേകം പറഞ്ഞു. 11 മണിയോടെ ഡൽഹിയിലെത്തി അമിത് ഷായെ കണ്ടു'

'പിറ്റേദിവസം രാവിലെ തന്നെ ചാർട്ടേർഡ് ഫ്ലൈറ്റിൽ ഡൽഹിക്ക് പോയി. അമിത് ഷായാണ് ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയത്. ഡൽഹിയിലേക്ക് വരുന്ന കാര്യം ആരോടും പറയരുതെന്നും അമിത് ഷാ പ്രത്യേകം പറഞ്ഞു. 11 മണിയോടെ ഡൽഹിയിലെത്തി അമിത് ഷായെ കണ്ടു'

'പിറ്റേദിവസം രാവിലെ തന്നെ ചാർട്ടേർഡ് ഫ്ലൈറ്റിൽ ഡൽഹിക്ക് പോയി. അമിത് ഷായാണ് ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയത്. ഡൽഹിയിലേക്ക് വരുന്ന കാര്യം ആരോടും പറയരുതെന്നും അമിത് ഷാ പ്രത്യേകം പറഞ്ഞു. 11 മണിയോടെ ഡൽഹിയിലെത്തി അമിത് ഷായെ കണ്ടു'

  • Share this:

    2017 മാർച്ച് 11നാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ. ഈ സമയം പാർലമെന്‍റ് അംഗങ്ങളുടെ ഒരു സംഘം പോർട്ട് ലൂയിസ് സന്ദർശിക്കാനിരിക്കുകയാണ്. ഗോരഖ്പുർ എം.പിയായ യോഗി ആദിത്യനാഥും സംഘത്തിനൊപ്പമുണ്ട്. വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്‍റെ നിർദേശാനുസരണമാണ് യോഗി ആദിത്യനാഥ് വിദേശയാത്രയ്ക്ക് തയ്യാറായത്. എന്നാൽ യു.പി തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിന് രണ്ട് ദിവസം മുമ്പ് യോഗിയോട് ഡൽഹിയിലെത്താനും, വിദേശയാത്ര റദ്ദാക്കാനുമാണ് സുഷമ സ്വരാജ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത് അനുസരിച്ചായിരുന്നു ഇത്. അതിന് പിന്നിൽ ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു- അപ്രതീക്ഷിതമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിനെക്കുറിച്ച് ന്യൂസ് 18 നെറ്റ്വർക്ക് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച അഭിമുഖത്തിൽ യോഗി ആദിത്യനാഥ് മനസ് തുറന്നു.

    Exclusive Interview: ജനസംഖ്യ നിയന്ത്രണം ഫലപ്രദമാക്കണം: യോഗി ആദിത്യനാഥ്

    'ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞാൻ ചിത്രത്തിലുണ്ടായിരുന്നില്ല. പാർട്ടി ആവശ്യപ്പെട്ടത് അനുസരിച്ച് ചിലയിടങ്ങളിൽ പ്രചാരണത്തിന് പോയി. ഫെബ്രുവരി 25 ആയപ്പോൾ സുഷമ സ്വരാജ് വിളിച്ച് പോർട്ട് ലൂയിസ് സന്ദർശിക്കുന്ന ഇന്ത്യൻ പാർലമെന്റ് അംഗങ്ങളുടെ സംഘത്തിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൽപര്യമില്ലെന്നാണ് ഞാൻ അറിയിയിച്ചത്. മാർച്ച് ആറ് വരെ യു.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരിക്കുമെന്നും അറിയിച്ചു. മാർച്ച് ആറിന് ശേഷം പോയാൽ മതിയെന്നായിരുന്നു അപ്പോൾ സുഷമാജി പറഞ്ഞത്. അത് സമ്മതിക്കുകയും ചെയ്തു'- യോഗി ആദിത്യനാഥ് പറഞ്ഞു.

    Exclusive Interview | യു.പിയിൽ മുസ്ലീങ്ങൾ 18 % മാത്രം; പക്ഷേ ആനുകൂല്യങ്ങളിൽ 35 ശതമാനവും ലഭിക്കുന്നത് അവർക്ക്: യോഗി ആദിത്യനാഥ്

    'ഉത്തർപ്രദേശിലെ വോട്ടെടുപ്പ് മാർച്ച് എട്ടിന് അവസാനിച്ചു. മാർച്ച് 11ന് വോട്ടെണ്ണൽ. മാർച്ച് എട്ടിന് ഞാൻ ഡൽഹിയിലേക്ക് പോയി. വിദേശയാത്രയ്ക്കുവേണ്ടി പാസ്പോർട്ട് നേരത്തെ തന്നെ അയച്ചുനൽകിയിരുന്നു. മാർച്ച് 10ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിദേശയാത്രയ്ക്കുപോകേണ്ടെന്ന് അറിയിച്ചു. സുഷമ സ്വരാജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഉത്തർപ്രദേശിൽ ഉണ്ടാകണമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. മാർച്ച് 13ന് ഹോളി. ഞാൻ ഗോരഖ്പുരിൽ തുടർന്നു. മാർച്ച് 16ന് ബിജെപി പാർലമെന്‍ററി പാർട്ടിയോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തി. യോഗത്തിനുശേഷം ഡൽഹി വിട്ട് പോകരുതെന്നും ചിലത് സംസാരിക്കാനുണ്ടെന്നും അമിത് ഷാ അറിയിച്ചു. അപ്പോഴും എനിക്ക് കാര്യങ്ങൾ വ്യക്തമായിരുന്നില്ല. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഗോരഖ്പുരിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ വൈകുന്നേരത്തോടെ അമിത് ഷായുടെ ഫോൺ കോൾ. എവിടെയെന്ന് അന്വേഷിച്ചു. ഗോരഖ്പുരിലാണെന്ന് പറഞ്ഞപ്പോൾ ഡൽഹിയിൽ തങ്ങാൻ പറഞ്ഞിരുന്നതല്ലേയെന്ന് മറുപടി. പെട്ടെന്ന് ഡൽഹിയിലേക്ക് വരണമെന്നും അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. പെട്ടെന്ന് ട്രെയിനോ ഫ്ലൈറ്റോ ലഭിച്ചില്ല. ഇതേത്തുടർന്ന് പിറ്റേദിവസം രാവിലെ തന്നെ ചാർട്ടേർഡ് ഫ്ലൈറ്റിൽ ഡൽഹിക്ക് പോയി. അമിത് ഷായാണ് ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയത്. ഡൽഹിയിലേക്ക് വരുന്ന കാര്യം ആരോടും പറയരുതെന്നും അമിത് ഷാ പ്രത്യേകം പറഞ്ഞു. 11 മണിയോടെ ഡൽഹിയിലെത്തി അമിത് ഷായെ കണ്ടു. വന്ന ഫ്ലൈറ്റിൽ തന്നെ ഡൽഹിയിൽ പോയി എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാനും പിറ്റേ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുമായിരുന്നു അമിത് ഷാ പറഞ്ഞത്'- യോഗി ആദിത്യനാഥ് പറഞ്ഞു.

    Exclusive Interview | ഹിന്ദി ഭാഷയെ ബഹുമാനിക്കേണ്ടത് രാജ്യത്തെ ഓരോരുത്തരുടേയും കടമ: യോഗി ആദിത്യനാഥ്

    മാർച്ച് 18ന് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു. കേശവ് പ്രസാദ് മൌര്യയും ദിനേഷ് ശർമ്മയുടെ ഉപമുഖ്യമന്ത്രിമാരായി. ആറുമാസത്തിനകം ഗോരഖ്പുർ എം.പി സ്ഥാനം യോഗി ആദിത്യനാഥ് രാജിവെക്കുകയും ഉത്തർപ്രദേശ് വിധാൻ പരിഷദിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

    First published:

    Tags: Rahul Joshi, Uttarpradesh, Yogi adithyanadh, Yogi adithyanadh interview, Yogi to news18