നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • രാജ്യത്തെ ടോൾബൂത്ത് മുക്തമാക്കും; പകരം പണം പിരിക്കാൻ വാഹനങ്ങളിൽ ജിപിഎസ് സംവിധാനമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

    രാജ്യത്തെ ടോൾബൂത്ത് മുക്തമാക്കും; പകരം പണം പിരിക്കാൻ വാഹനങ്ങളിൽ ജിപിഎസ് സംവിധാനമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

    ടോൾ പ്ലാസയ്ക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ ശേഖരണം നടപ്പാക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു

    കൊല്ലം ബൈപ്പാസ്

    കൊല്ലം ബൈപ്പാസ്

    • Share this:
      ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ടോൾ പ്ലാസ ബൂത്തുകൾ സർക്കാർ ഒഴിവാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടോൾ പ്ലാസയ്ക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ ശേഖരണം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. “വെഹിക്കിൾസ് സ്ക്രാപ്പിംഗ് പോളിസി” സംബന്ധിച്ച് ലോക്‌സഭയിൽ നിതിൻ ഗഡ്കരി പ്രസ്താവന നടത്തുകയായിരുന്നു.

      'ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഭൌതിക ടോൾ ബൂത്തുകളും നീക്കംചെയ്യുമെന്ന് ഞാൻ സഭയ്ക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ജി‌ പി‌ എസ് വഴി ടോൾ ശേഖരണം നടക്കുമെന്നാണ് ഇതിനർത്ഥം. ജി പി എസ് ഇമേജിംഗ് (വാഹനങ്ങളിൽ) അടിസ്ഥാനമാക്കിയാണ് പണം ശേഖരിക്കുക, ”ചോദ്യോത്തര വേളയിൽ ലോക്‌സഭയിൽ ഗഡ്കരി പറഞ്ഞു.

      Also Read- 'സിസിടിവി വീണ്ടും ചതിച്ചു...' കാറിലെത്തി ടോള്‍ബൂത്തില്‍ നിന്ന് 5,000 രൂപ മോഷ്ടിച്ച് കുരങ്ങന്‍; വീഡിയോ കാണാം

      93 ശതമാനം വാഹനങ്ങളും ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ് ടോൾ നൽകുന്നതെന്ന് ഗഡ്കരി പറഞ്ഞു. ബാക്കി 7 ശതമാനം ഇരട്ട ടോൾ നൽകിയിട്ടും ഇത് എടുത്തിട്ടില്ല. ഫാസ്റ്റ് ടാഗുകൾ ഉപയോഗിച്ച് ടോൾ നൽകാത്ത വാഹനങ്ങൾക്കായി പോലീസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളിൽ ഫാസ്റ്റ് ടാഗുകൾ ഘടിപ്പിച്ചിട്ടില്ലെങ്കിൽ ടോൾ മോഷണം, ജി എസ് ടി ഒഴിവാക്കൽ എന്നിവയ്ക്ക് കേസ് എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

      ടോൾ പ്ലാസയിൽ ഇലക്ട്രോണിക് ഫീസ് അടയ്ക്കാൻ സഹായിക്കുന്ന ഫാസ്റ്റാഗുകൾ 2016 ൽ ആണ് അവതരിപ്പിച്ചത്. ഫെബ്രുവരി 16 മുതൽ, ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ രാജ്യത്തുടനീളമുള്ള ഇലക്ട്രോണിക് ടോൾ പ്ലാസകളിൽ ഇരട്ട ടോൾ ഫീസ് നൽകേണ്ടതുണ്ട്. ടാഗുകൾ നിർബന്ധമാക്കുന്നത് ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കുന്നതിന് സഹായിക്കും, കാരണം ഫീസ് അടയ്ക്കൽ ഇലക്ട്രോണിക് രീതിയിൽ നടക്കും. പുതിയ വാഹനങ്ങളിൽ ഫാസ് ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങൾക്ക് സൌജന്യമായി ഫാസ്റ്റ് ടാഗുകൾ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

      Also Read- തിരഞ്ഞെടുപ്പിനു പിന്നാലെ കൊല്ലത്ത് ടോൾ സമരം ശക്തമാകുന്നു; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐയും കോൺഗ്രസും

      ഡിജിറ്റൽ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുക, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം പാഴാകുന്നത് ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാക്കിയത്.

      Also Read- ടോൾ പ്ലാസയിൽ പി സി ജോർജ് എം എൽ എയുടെ പ്രതിഷേധം, ബാരിയർ തകർത്തു

      കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന സ്‌ക്രാപ്പേജ് പോളിസിയെ കുറിച്ചും ലോക്‌സഭയിൽ നിതിൻ ഗഡ്കരി വിശദീകരിച്ചു. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം പഴയ വാഹനങ്ങളാണ്. 20 വർഷത്തെ കൂടുതൽ കാലപ്പഴക്കമുള്ള 51 ലക്ഷം വാഹനങ്ങളും 15 വർഷത്തിന് മുകളിൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുമാണ് രാജ്യത്തുള്ളതെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
      Published by:Anuraj GR
      First published:
      )}