HOME » NEWS » India » TOP 10 QUOTES FROM PM MODIS SPEECH AT RISING INDIA 2019

തൊഴിൽ മുതൽ ജൻധൻ വരെ; പ്രധാനമന്ത്രി റൈസിങ് ഇന്ത്യ 2019ൽ നടത്തിയ പ്രസംഗത്തിലെ 10 കാര്യങ്ങൾ

മോദിയെ അധിക്ഷേപിക്കുക എന്നുള്ളത് പ്രതിപക്ഷത്തിന്‍റെ മുഖ്യ അജണ്ടകളിൽ ഒന്നായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 നെറ്റ് വർക് റൈസിങ് ഇന്ത്യ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

news18india
Updated: February 25, 2019, 11:05 PM IST
തൊഴിൽ മുതൽ ജൻധൻ വരെ; പ്രധാനമന്ത്രി റൈസിങ് ഇന്ത്യ 2019ൽ നടത്തിയ പ്രസംഗത്തിലെ 10 കാര്യങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18 India
  • Last Updated: February 25, 2019, 11:05 PM IST
  • Share this:
ന്യൂഡൽഹി: മോദിയെ അധിക്ഷേപിക്കുക എന്നുള്ളത് പ്രതിപക്ഷത്തിന്‍റെ മുഖ്യ അജണ്ടകളിൽ ഒന്നായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 നെറ്റ് വർക് റൈസിങ് ഇന്ത്യ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി കൂടിയായിരുന്നു ന്യൂസ് 18 റൈസിങ് ഇന്ത്യ സമ്മിറ്റിലെ മോദിയുടെ പ്രസംഗം. മോദിയുടെ പ്രസംഗത്തിലെ പ്രധാനപ്പെട്ട പത്തു കാര്യങ്ങൾ താഴെ പറയുന്നവയാണ്.

1) യു പി എ ഭരണകാലത്ത് വിലക്കയറ്റം 10 ശതമാനമായിരുന്നു. എന്നാൽ, ഇപ്പോൾ വിലക്കയറ്റം 2 - 3 ശതമാനം മാത്രമാണെന്ന് മോദി പറഞ്ഞു.

2) യു പി എയുടെ ഭരണകാലത്ത് 2013ൽ ഇന്ത്യ ദുർബലമായ അഞ്ചു രാജ്യങ്ങളുടെ പട്ടികയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ, ഇന്ത്യ ഈ ഗ്രൂപ്പിൽ നിന്ന് പുറത്തായെന്ന് മാത്രമല്ല ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികശക്തിയായി മാറുകയും ചെയ്തു.

3) ആധാറിന്‍റെ ക്രെഡിറ്റ് സ്വന്തമാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. എന്നാൽ, അതേസമയം ആധാറിന്‍റെ സത്യസന്ധതയെ ചോദ്യം ചെയ്ത് കോടതിയിലേക്ക് പോകുന്നതും ഇവർ തന്നെയാണ്.

തൊഴിലില്ലായ്മ സംബന്ധിച്ച ആരോപണങ്ങൾ തെറ്റ്; തൊഴിലില്ലാതെ വളർച്ചയുണ്ടാകുമോയെന്ന് പ്രധാനമന്ത്രി

4) ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആറു ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ നിക്ഷേപിച്ചത്. മുമ്പില്ലാത്തതു പോലെ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണമെത്തിയത്. ഇടനിലക്കാരുടെ കൈകളിലേക്ക് പണമെത്തിയിട്ടില്ല.

5) എട്ടു കോടി വ്യാജ അക്കൗണ്ടുകൾ ഉന്മൂലനം ചെയ്തു. ഇതിലൂടെ, 1.10 ലക്ഷം കോടി രൂപ ലാഭിക്കാൻ സർക്കാരിന് കഴിഞ്ഞു. മധ്യവർത്തികളുടെ കൈകളിലേക്ക് പണമെത്തുന്നതാണ് ഇതുമൂലം തടഞ്ഞത്.

6) കച്ച പുക്ക രസീതികളുടെ സങ്കൽപം മാറ്റി. സത്യസന്ധനായ ഓരോ നികുതിദായകനും നൽകുന്ന പൈസ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് മുൻഗണന നൽകി.

7)2014ൽ നമ്മൾ 132 ാമത്തെ റാങ്കിൽ നിന്ന് 142 ാം റാങ്കിലേക്ക് എത്തി. എന്നാൽ, ഇന്ന് ബിസിനസ് റാങ്കിംഗിൽ നമ്മൾ 77 ാം സ്ഥാനത്താണ്.

8) കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ആറു ലക്ഷത്തിലധികം പ്രൊഫഷണലുകൾ തൊഴിൽ ശക്തിയായി ചേർന്നു. ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇവർ ജോലി നൽകിയത്.

9) കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് 7.5 ലക്ഷം കാറുകളാണ് വിറ്റുപോയത്. തൊഴിലില്ലാത്തതു കൊണ്ടാണോ അത്രയും കാറുകൾ വിറ്റു പോയതെന്ന് പ്രധാനമന്ത്രി ചോദിച്ചു.

10) കഴിഞ്ഞവർഷം ഒമ്പതു ലക്ഷം തൊഴിലുകൾ പുതുതായി ഉണ്ടാക്കിയെന്നാണ് പശ്ചിമബംഗാൾ സർക്കാർ പറയുന്നത്. 2012 മുതൽ 2018 വരെ 67 ലക്ഷം. നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നില്ലായിരിക്കാം, പക്ഷേ അവർ പറയുന്നത് വിശ്വാസിക്കാമല്ലോ, പ്രധാനമന്ത്രി പറഞ്ഞു.

First published: February 25, 2019, 11:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories