ന്യൂഡൽഹി: ഇന്ത്യയിൽ എവിടെയും ഇനി ഒറ്റ കാർഡിൽ സഞ്ചരിക്കാം. കേന്ദ്ര ധനമന്ത്രി നിർമല സിതാരാമൻ ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് സംവിധാനം നടപ്പിലാക്കു. 2019ലെ സമ്പൂർണ്ണ പൊതു ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇതാണ്...
1. ഇന്ത്യയുടെ സമ്പദ് ഘടന 2.7 ട്രില്യൻ ഡോളറായി വളർന്നു. അടുത്ത സാമ്പത്തിക വർഷങ്ങളിൽ അത് 5 ട്രില്യൻ ഡോളറായി വളർച്ച നേടും.
2. രാജ്യത്ത് ഇതുവരെ 210 കിലോമീറ്റർ മെട്രോ റെയിൽ സർവ്വീസ് ആരംഭിച്ചു. അടുത്ത സാമ്പത്തിക വർഷം 300 കിലോമീറ്റർ മെട്രോ റെയിൽ സർവീസ് പുതിയതായി ആരംഭിക്കും.
3. ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ ഒരു ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് സംവിധാനം നടപ്പിലാക്കും.
4. ഇലക്ട്രിക്കൽ വാഹനങ്ങൾ വ്യാപകമാക്കുന്നതിനായി 20,000 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
5. 2022 ൽ 1.95 കോടി വീടുകൾ നിർമ്മിച്ച് നൽകും.
6. ചെറുകിട വ്യാപാരികൾക്ക് പുതിയതായി പ്രധാനമന്ത്രി കരം യോഗി മാൻദണ്ഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു.
7. MSME വായ്പയ്ക്ക് 350 കോടി രൂപ അനുവദിച്ചു.
8. 2030 വരെ ഇന്ത്യൻ റെയിൽവേ വികസനത്തിന് 50 ലക്ഷം കോടി രൂപ ചെലവഴിക്കും.
9. വാടകനിയമം പുതുക്കി മാതൃകാ വാടകനിയമം കൊണ്ടുവരും.
10. രാജ്യത്ത് ഒന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് കൊണ്ടുവരും.
11. 2022നകം എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ഗ്യാസും വൈദ്യുതിയും ലഭ്യമാക്കും.
12. തേൻ, മുള, ഖാദി മേഖലയ്ക്ക് 100 ക്ലസ്റ്ററുകൾ പുതിയതായി ഉണ്ടാക്കും.
13. ജലസ്രോതസുകളുടെ പരിശീലനത്തിനും വിതരണത്തിനും ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കും.
14. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കും.
15. രാജ്യത്തെ ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും.
16. ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് 2% നികുതി ഇളവ് നൽകും.
17. കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് തൊഴിൽ പരീശീലന പദ്ധതി.
18. സ്റ്റാർട്ട് അപ്പ് പദ്ധതികൾക്ക് മാത്രമായി പ്രത്യേക ടിവി ചാനൽ ആരംഭിക്കും.
19. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ വേണ്ടി 400 കോടി രൂപയുടെ പദ്ധതി.
20. ചെറുകിട- ഇടത്തരം വ്യവസായ പദ്ധതികൾക്ക് പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചു.
21. തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് " 4 " അടിസ്ഥാന മേഖലകളായി തിരിക്കും.
22. പ്രധാനമന്ത്രി സടക് യോജനവഴി 1.25 . ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിക്കും.
23. സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികൾ - സ്വയം സഹായസംഘങ്ങളിലെ സ്ത്രീകൾക്ക് -5000 രൂപയുടെ ഓവർ ട്രാഫ്റ്റ്. ഒരു സ്വയം സഹായസംഘത്തിലെ ഒരു വനിതയ്ക്ക് ഒരു ലക്ഷം വായ്പ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.