ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്കും എതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്ന പരാതികളിൽ തിങ്കളാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിർദ്ദേശം.
പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും എതിരെ 11 പരാതികളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്.
അതേസമയം, 11 പരാതികളിൽ രണ്ടെണ്ണത്തിൽ തീർപ്പ് നൽകിയതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനെ പോൾ പാനൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് കോൺഗ്രസ് മോദിക്കും അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി
കോൺഗ്രസ് ലോക് സഭാ എം.പി സുഷ്മിത ദേവിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വിയാണ് ഹാജരായത്. പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത് സുഷ്മിത ദേവ് ആയിരുന്നു. മോദിക്കും അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് 11 പരാതികൾ നൽകിയതായും എന്നാൽ രണ്ടെണ്ണത്തിൽ മാത്രമാണ് തീരുമാനം ഉണ്ടായതെന്നും വ്യക്തമാക്കി ആയിരുന്നു സുഷ്മിത ദേവ് കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ദീപക് ഗുപ്തയും സഞ്ജിവ് ഖന്നയും കൂടി അംഗങ്ങളായ ബെഞ്ചാണ് തിങ്കളാഴ്ചയ്ക്കുള്ളിൽ പരാതികളിൽ അന്തിമതീർപ്പ് ഉണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.