നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സൈന്യവുമായുള്ള ഏറ്റുമുട്ടൽ; ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് റിയാസ് നായ്കൂ കൊല്ലപ്പെട്ടു

  സൈന്യവുമായുള്ള ഏറ്റുമുട്ടൽ; ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് റിയാസ് നായ്കൂ കൊല്ലപ്പെട്ടു

  2016 ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമാണ് ഹിസ്ബുൾ നേതൃസ്ഥാനത്തേക്ക് റിയാസ് എത്തുന്നത്.

  Riyaz Naikoo

  Riyaz Naikoo

  • Share this:
   പുൽവാമ: ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് റിയാസ് നായ്കൂ കൊല്ലപ്പെട്ടു. കശ്മീരിലെ പുൽവാമയിൽ ഇന്നലെ രാത്രിയോടെയുണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

   നേരത്തേ കൊല്ലപ്പെട്ട ഹിസ്ബുൾ നേതാവ് ബുർഹാൻ വാനിയുടെ പിൻഗാമിയായാണ് റിയാസ് അറിയപ്പെട്ടിരുന്നത്. റിയാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീരിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ വിച്ഛേദിച്ചു.

   റിയാസിന്റെ കൊലപാതകത്തോടെ സ്ഥലത്ത് സംഘർഷമുണ്ടാകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
   TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]

   റിയാസ് നായ്കൂവിനെ പിടികൂടിയതായി രാവിലെ മുതൽ റിപ്പോർട്ടുകളുണ്ടായിരുന്നു. 35 കാരനായ റിയാസ് നായ്കുവിനായി എട്ട് വർഷത്തോളമായി പിടികൂടാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപയാണ് സേന ഇനാം പ്രഖ്യാപിച്ചിരുന്നത്.

   2016 ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമാണ് ഹിസ്ബുൾ നേതൃസ്ഥാനത്തേക്ക് റിയാസ് എത്തുന്നത്.
   Published by:Naseeba TC
   First published: