നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു'; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ

    'ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു'; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ

    ലഘുഭക്ഷണത്തിലോ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയതെന്നാണ് തപൻ മിശ്ര പറയുന്നത്.

    തപൻ മിശ്ര

    തപൻ മിശ്ര

    • Share this:
      ബെംഗളൂരു: മൂന്ന് വര്‍ഷത്തിന് മുന്‍പ് തനിക്ക് നേരെ വധശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി മുതിർന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻ തപൻ മിശ്ര. നിലവിൽ ഐഎസ്ആർഒയിൽ മുതിർന്ന ഉപദേഷ്‌ടാവായി ജോലി നോക്കുന്ന തപൻ മിശ്രയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ മാസം അവസാനത്തോടെ മിശ്ര സ്ഥാനത്ത് നിന്നും വിരമിക്കുകയാണ്. 2017ൽ നടന്ന സംഭവത്തെ കുറിച്ച് ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്.

      Also Read- സ്വർണം വാങ്ങുന്നവർ ഇഡിയെ പേടിക്കണോ? പുതിയ ഉത്തരവിന് പിന്നാലെ ഉയരുന്ന ആശങ്കകളെന്ത്?

      2017 മെയ് 23 ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ അർസെനിക് ട്രൈയോക്സൈഡ് എന്ന് മാരക വിഷം ഭക്ഷണത്തിൽ കലർത്തി തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നു എന്നാണ് തപൻ മിശ്ര വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിലോ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയതെന്നും തപൻ മിശ്ര പറയുന്നു. മാരകമായ ഡോസ് കലർന്നിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ‘ഏറെ നാളായി സൂക്ഷിച്ച രഹസ്യം’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

      Also Read- 'നെയ്യാറ്റിന്‍കരയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം വസന്തയ്ക്ക് തന്നെ'; തഹസിൽദാറുടെ റിപ്പോർട്ട്

      ഐഎസ്ആർഒയുടെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറായി അദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ജൂലൈയിൽ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ സന്ദർശിക്കുകയും ആർസെനിക് വിഷത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു. ഇത് എളുപ്പത്തിൽ ചികിത്സ ആരംഭിക്കുന്നതിന് സഹായകമായി. ശ്വസന പ്രക്രിയയിലെ ബുദ്ധിമുട്ട്, അസാധാരണമായ രീതിയിൽ ചർമ്മം വിണ്ടുകീറൽ, ചൊറി, ഫംഗസ് അണുബാധ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് തനിക്ക് പിന്നീട് അനുഭവപ്പെട്ടതെന്ന് മിശ്ര പറഞ്ഞു. പിന്നീട്, ന്യൂഡൽഹി എയിംസിൽ നടത്തിയ പരിശോധനയിൽ ആഴ്സനിക് വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതായുള്ള മെഡിക്കൽ റിപ്പോര്‍ട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.



      Also Read- വാളയാർ പീ‍ഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

      ഇത്രയധികം ആർസനിക് പദാർത്ഥം ഉള്ളിൽ ചെന്നിട്ടും അതിനെ അതിജീവിച്ചത് ജീവിതത്തിലെ ആദ്യത്തെ അനുഭവമെന്നാണ് ഡോക്ടർമാർ പറ‍ഞ്ഞതെന്നും അദ്ദേഹം പറയുന്നു. ജീവൻ രക്ഷിച്ച ഡോക്ടർമാർക്കും അദ്ദേഹം നന്ദി അറിയിക്കുന്നു. തനിക്കു നേരെയുള്ള കൊലപാതക ശ്രമത്തിന്റെ ലക്ഷ്യം ചാരവൃത്തിയായിരിക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ഇക്കാര്യം അന്വേഷിക്കണമെന്നും മിശ്ര പറയുന്നു. അതേസമയം ഐഎസ്ആർഒ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
      Published by:Rajesh V
      First published: