നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡറെ സൈന്യം വധിച്ചു

  ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡറെ സൈന്യം വധിച്ചു

  അടുത്തകാലത്തായി കശ്മീരിൽ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള അക്രമങ്ങൾ പതിവായതോട സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡൻ നദീം അബ്രാർ ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. പാക് സ്വദേശിയായ മറ്റൊരു ഭീകരനും ഇയാൾക്കൊപ്പം വധിക്കപ്പെട്ടിട്ടുണ്ട്. മലൂറ പരിമ്പോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന വിവരം ഐജി വിജയ് കുമാർ ആണ് അറിയിച്ചത്.

   ഇദ്ദേഹം നൽകുന്ന വിവരം അനുസരിച്ച് അബ്രാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഒരു വീട്ടിൽ തന്‍റെ ആയുധം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇത് കണ്ടെടുക്കാനെത്തിയ സുരക്ഷാ സൈനികർക്ക് നേരെ വീടിനുള്ളില്‍ നിന്നും വെടിവയ്പ്പുണ്ടാവുകയായിരുന്നു. അബ്രാറുമൊത്താണ് ആയുധം വീണ്ടെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

   Also Read-ജമ്മു കാശ്മീരീൽ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച ഭാര്യക്കും മകൾക്കും ദാരുണാന്ത്യം

   'വീടിനുള്ളിലേക്ക് കടക്കവെ അകത്ത് ഒളിച്ചിരുന്ന ഇയാളുടെ അനുയായി വെടിയുതിർക്കുകയായിരുന്നു' എന്നാണ് ഐജി അറിയിച്ചത്. തുടര്‍ന്ന് സുരക്ഷാസേനയും പ്രത്യാക്രമണം നടത്തി. ഈ ഏറ്റുമുട്ടലിലാണ് അബ്രാറും വീടിനുള്ളിലുണ്ടായിരുന്ന സഹായിയും കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തു നിന്നും എകെ 47 റൈഫിളുകളും കണ്ടെടുത്തിട്ടുണ്ട്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണ പൗരന്മാരുടെയും മരണത്തിന് ഉത്തരവാദിയാണ് അബ്രാർ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.   കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്മീരിൽ സ്ഥിതി ഗതികൾ കുറച്ച് വഷളായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തീവ്രവാദികൾ വീടിനുള്ളിൽ കടന്നു കയറിയ നടത്തിയ ആക്രമണത്തിൽ കശ്മീർ പൊലീസ് സ്പെഷ്യൽ ഓഫീസർ ഫയാസ് അഹമ്മദും ഭാര്യയും മകളും കൊല്ലപ്പെട്ടിരുന്നു.

   Also Read-ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് 'പുറത്ത്'; വിവാദ ഭൂപടവുമായി ട്വിറ്റർ; വിമർശനം ഉയർന്നതോടെ നീക്കം ചെയ്തു

   അടുത്തകാലത്തായി കശ്മീരിൽ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള അക്രമങ്ങൾ പതിവായതോട സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.
   Published by:Asha Sulfiker
   First published:
   )}