നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മക്കൾ നീതി മയ്യം പാർട്ടിയിലെ രണ്ടാമനും രാജിവച്ചു'; വഞ്ചകൻ പുറത്തുപോയതില്‍ സന്തോഷമുണ്ടെന്ന് കമലഹാസൻ

  'മക്കൾ നീതി മയ്യം പാർട്ടിയിലെ രണ്ടാമനും രാജിവച്ചു'; വഞ്ചകൻ പുറത്തുപോയതില്‍ സന്തോഷമുണ്ടെന്ന് കമലഹാസൻ

  തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാലു ദിവസങ്ങൾക്ക് ശേഷം പാർട്ടിയിലെ ആറു നേതാക്കൾ രാജിക്കത്ത് നൽകിയതായി എം.എൻ.എം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയിൽ രണ്ടാം സ്ഥാനത്തുളള മഹേന്ദ്രയും രാജിവച്ചത്.

  കമൽഹാസൻ

  കമൽഹാസൻ

  • Share this:
   ചെന്നെെ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ കമലഹാസന് വീണ്ടും തിരിച്ചടി. മക്കൾ നീതി മയ്യം (എം.എൻ.എം) വൈസ് പ്രസിഡന്‍റ് ആര്‍. മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. സംഘടനക്ക് ജനാധിപത്യ സ്വഭാവമില്ലെന്ന് ആരോപിച്ചായിരുന്നു രാജി. അതേസമയം മഹേന്ദ്രൻ വഞ്ചകനാണെന്നായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാലു ദിവസങ്ങൾക്ക് ശേഷം പാർട്ടിയിലെ ആറു നേതാക്കൾ രാജിക്കത്ത് നൽകിയതായി എം.എൻ.എം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയിൽ രണ്ടാം സ്ഥാനത്തുളള മഹേന്ദ്രയും രാജിവച്ചത്.

   ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻഡിഎ സർക്കാർ; പുതുച്ചേരിയിൽ എൻ രംഗസ്വാമി അധികാരമേറ്റു

   മഹേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാരുന്നതാണെന്ന് കമൽഹാസൻ വ്യക്തമാക്കി. ഒരു പാഴ്‌ച്ചെടി സ്വയം എം.എൻ.എമ്മിൽ നിന്നും പുറത്തുപോയതില്‍ സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു.

   തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാന്‍ എം.എൻ.എമ്മിന് കഴിഞ്ഞില്ല. കോയമ്പത്തൂരിലെ സിംഗനല്ലൂര്‍ മണ്ഡലത്തിലാണ് മഹേന്ദ്രന്‍ മത്സരിച്ചത്. കമലിന് രാജിക്കത്ത് സമര്‍പ്പിച്ചതായി അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

   തലപ്പത്തിരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കൻമാരാണ് പാർട്ടിയെ നയിക്കുന്നതെന്ന് മഹേന്ദ്രൻ ആരോപിച്ചു. കമൽ പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകുന്നത് ശരിയായ രീതിയിൽ അല്ലെന്നും അദ്ദഹം പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പാര്‍ട്ടിയുടേത്. എം.എൻ.എമ്മിൽ ജനാധിപത്യം ഇല്ലെന്ന് തനിക്ക് തോന്നുന്നതായും മഹേന്ദ്രൻ കൂട്ടിച്ചേർത്തു.

   എ.ജി. മൗര്യ, എം. മുരുകാനന്ദം, സി.കെ. കുമാരവേല്‍, ഉമാദേവി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മറ്റ് പ്രമുഖര്‍. തന്‍റെ ജീവിതം സുതാര്യമാണെന്നും ആരോടും ഒന്നും മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലന്നും കമൽ അവകാശപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തകര്‍ വിഷമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

   പശ്ചിമ ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി   കൊല്‍ക്കത്ത: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി ഓക്‌സിജന്‍ ഉപയോഗം വര്‍ദ്ധിച്ചെന്ന് മമത വ്യക്തമാക്കി. ഓക്‌സിജന്‍ ഉപയോഗം 550 മെട്രിക് ടണ്‍ ആയി ഉയര്‍ന്നെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

   അതേസമയം നേരത്തെ ഓക്‌സിജന്‍ കൂടുതലായി അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മൊത്തം ഓക്‌സിജന്‍ ഉത്പാദനത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഓക്‌സിജന്‍ വിഹിതത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന മമത പറഞ്ഞു.

   Also Read- ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യുക; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

   സംസ്ഥാനത്ത് പ്രതിദിനം 560 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കത്തില്‍ വ്യക്തമാക്കി. ബംഗാളിന് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനനമന്ത്രിയോട്  മമത ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

   Published by:Aneesh Anirudhan
   First published:
   )}