• HOME
 • »
 • NEWS
 • »
 • india
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഒറ്റനോട്ടത്തിൽ..

top news

top news

 • News18
 • Last Updated :
 • Share this:
  1. ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ കോളജിലെ ജയിൽ സെല്ലിൽ

  മാധ്യമ പ്രവർത്തകനെ മദ്യലഹരിയിൽ കാറിടിപ്പിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ട രാമൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ സെല്ലിൽ.
  കിംസ് ആശുപത്രിയിലെ പഞ്ച നക്ഷത്ര മുറിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശ്രീ റാമിനെ ഗുരുതര നിലയിലുള്ള രോഗിയെന്ന് തോന്നിപ്പിക്കും വിധമാണ് മജിസ്‌ട്രേറ്റിനു മുന്നിൽ എത്തിച്ചത്.
  മജിസ്‌ട്രേറ്റ് ജയിലിലേക്ക് അയച്ച ശ്രീറാമിനെ ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ആശുപത്രി സെല്ലിലേക്ക് അയച്ചത്.
  ഡിസ്ചാർജ് ചെയ്തില്ലെങ്കിൽ ആശുപത്രിയിലേക്ക് മാർച്ചുനടത്തുമെന്ന് പത്ര പ്രവർത്തക യൂണിയൻ പ്രഖ്യാപിച്ചിരുന്നു.
  മാസ്ക് ധരിപ്പിച്ചു മുഖം മറച്ചു സ്‌ട്രെച്ചറിൽ കിടത്തി ഗുരുതര നിലയിലുള്ള രോഗിയെന്ന് തോന്നിപ്പിക്കും വിധമാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്.

  2. മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന; ശ്രീറാമിന്റെ രക്തപരിശോധനാ ഫലം തിങ്കളാഴ്ച

  കെമിക്കൽ പരിശോധനാ ലാബിൽ‌ നടത്തിയ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. അപകടം കഴിഞ്ഞ് ഒൻപത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്.
  സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
  അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചിലർ ഉയർത്തിയിരുന്നു.

  3. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും

  ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.
  തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
  അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.

  4. കശ്മീരിൽ അതീവ ജാഗ്രത; സൈനിക വിന്യാസം ശക്തമാക്കി

  നുഴഞ്ഞ് കയറ്റ ഭീക്ഷണിയെ തുടർന്ന് ജമ്മു കശ്മീരിൽ അതീവ ജാഗ്രത.
  സ്ഥിതി ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം തിങ്കളാഴ്ച ചേരും.
  നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ഭീകരരെ സൈന്യം വധിച്ചു.
  കശ്മീരിൽ തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും പെട്ടെന്ന് മടങ്ങാൻ നിർദേശം നൽകി.
  കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം വധിച്ച നാല് നുഴഞ്ഞ്കയറ്റുകാരുടെ മൃതദേഹം വിട്ട് നൽകാൻ തയ്യാറാണന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

  5. മുംബൈയിൽ വീണ്ടും കനത്ത മഴ; സ്കൂളുകൾക്ക് അവധി

  ചെറിയ ഇടവേളയ്ക്ക് ശേഷം മുംബൈ നഗരത്തില്‍ വീണ്ടും കനത്ത മഴ.
  താനെ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.
  വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ പുരോഗമിക്കുകയാണ്.
  താനേ, നാസിക്, പൂനെ മേഖലകളിൽ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
  ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു

  6. കെ.എം ബഷീറിന് നാടിന്‍റെ അന്ത്യാഞ്ജലി; കബറടക്കം നടന്നു

  രാവിലെ അഞ്ചുമണിയോടെ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ മഖാം പരിസരത്തായിരുന്നു ഖബറടക്കം.
  ഞായറാഴ്ച രാത്രി പത്തരയോടെ തിരൂരിലെ ബഷീറിന്റെ വസതിയിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാൻ നൂറ് കണക്കിന് പേരാണെത്തിയത്.
  ബഷീറിന്റെ പിതാവ് വടകര മുഹമ്മദ് ഹാജിയുടെ ഖബറിടത്തിന് സമീപത്താണ് ബഷീറിന്‍റെയും ഖബറടക്കം.
  ചെറുവണ്ണൂരിൽ നടന്ന ചടങ്ങുകളിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.

  7. ഉന്നാവ് കേസിൽ ബിജെപി MLA കുൽദീപ് സെന്‍ഗറിന്റെ വീട്ടിൽ അടക്കം പതിനേഴ് ഇടങ്ങളിൽ സിബിഐ റെയ്ഡ്

  ലക്നൗ, ഉന്നാവ, ബന്ദ, ഫത്തേപുർ തുടങ്ങി നാല് ജില്ലകളിലെ പതിനേഴ് ഇടങ്ങളിലായിരുന്നു ഒരേസമയം സിബിഐ റെയ്ഡ്
  കുൽദീപ് സെന്‍ഗറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും സിബിഐ ചോദ്യംചെയ്തു.
  ന്യുമോണിയ ബാധിച്ച ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
  നിർണായക രേഖകൾ പിടിച്ചെടുത്തെന്നാണ് സൂചന.
  ന്യുമോണിയയും പനിയും ബാധിച്ച പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

  8. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ശനിയാഴ്ച

  എഐസിസി ആസ്ഥാനത്താണ് യോഗം.
  അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തീരുമാനമായില്ലെങ്കില്‍ ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കും.
  പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമുള്ള ശനിയാഴ്ച യോഗം ചേരാനാണ് തീരുമാനം.
  മുതിര്‍ന്ന നേതാക്കളില്‍ നിന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ, യുവ നേതാക്കളില്‍ നിന്നും സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കാണ് മുന്‍ തൂക്കം.
  പ്രിയങ്ക ഗാന്ധി അധ്യക്ഷയായി വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.

  9. അമേരിക്കയിൽ രണ്ടിടത്ത് വെടിവെയ്പ്പ്; 29 മരണം

  ടെക്സസിൽ ഇരുപതു പേർ കൊല്ലപ്പെട്ട കൂട്ടക്കൊല നടന്ന് മണിക്കൂറുകൾക്കം ഒഹായോവിലും വെടിവെപ്പുണ്ടായി.
  ഒൻപതു പേർ കൊല്ലപ്പെട്ടു.
  ബാറിലേക്കുള്ള പ്രവേശനം തടഞ്ഞതിനെത്തുടർന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നു.
  ശ​നി​യാ​ഴ്ച എ​ൽ പാ​സോ ന​ഗ​ര​ത്തി​ലെ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ൽ യു​വാ​വ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 20 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

  10. തായ്ലൻഡ് ഓപ്പണിൽ ചരിത്രമെഴുതി ഇന്ത്യൻ ജോഡി; ലോക ചാംപ്യൻമാരെ അട്ടിമറിച്ച് കന്നിക്കിരീടനേട്ടം

  ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ ജോഡിയായ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റണിൽ പുതിയ ചരിത്രം കുറിച്ചു.
  ‌ബി.ഡബ്ല്യു.എഫ് സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡിയായി ഇവർ
  ഫൈനലില്‍ ലോക ചാംപ്യന്മാരും ലോക രണ്ടാം റാങ്കുകാരുമായ ചൈനയുടെ ലി യുന്‍ ഹ്യു-ല്യു യു ചെന്‍ സഖ്യത്തെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
  ഒരു ഗെയിം നഷ്ടപ്പെട്ടശേഷം ഉജ്വലമായി തിരിച്ചുവന്നാണ് ലോക റാങ്കിങ്ങില്‍ പതിനാറാം സീഡായ ഇവര്‍ കിരീടം നേടിയത്. സ്‌കോര്‍: 21-19, 18-21, 21-18.

  First published: