• HOME
 • »
 • NEWS
 • »
 • india
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

 • News18
 • Last Updated :
 • Share this:
  1. നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ മൃതദേഹത്തിൽ കൂടുതൽ മുറിവുകൾ കണ്ടെത്തി

  നെടുങ്കണ്ടത്ത് രാജകുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു
  രാജ്കുമാറിന്റെ മരണം മർദ്ദനം മൂലമാകാമെന്ന് കണ്ടെത്തൽ. ‌‌
  നെഞ്ചിലും വയറ്റിലും തുടയുടെ പിൻഭാഗത്തും കണ്ടെത്തിയ പുതിയ പാടുകൾ മർദ്ദനത്തിന് കാരണമാകാമെന്ന് ഫോറൻസിക് വിദഗ്ധരുടെ സംഘം ജുഡീഷ്യൽ അന്വേഷണ കമ്മീഷന് മൊഴി നൽകി.
  രാജ്കുമാറിന്റെ മൃതദേഹം സംസ്കരിക്കാനായി വാഗമണ്ണിലേക്ക് കൊണ്ടുപോയി.
  ഇതിനിടെ, എസ്.ഐ കെ.എ. സാബുവിന്റെ ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  2. എൽദോ എബ്രഹാം എംഎൽഎക്ക് മർദനം: പൊലീസിന് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോർട്ട്

  ജില്ലാ കളക്ടര്‍ എസ്.സുഹാസ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
  എൽദോ എബ്രഹാം എംഎല്‍എക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശം.
  ലാത്തിച്ചാർജിനു മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
  ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന വിവരം അന്ന് രാവിലെ മാത്രമാണ് പൊലീസ് അറിഞ്ഞത്.

  3. ഉന്നാവോ ബലാത്സംഗ ഇര അപകടത്തിൽപ്പെട്ട സംഭവം: BJP എംഎൽഎക്കെതിരെ കേസ്

  കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് എംഎൽഎ കുൽദീപ് സെൻഗാറിനും സഹോദരനുമെതിരെ കേസ്.
  അപകടത്തിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.
  വിഷയം പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചു.
  ഇന്നലെയാണ് റായ്ബറേലിയിൽ എംഎൽഎയ്ക്കെതിരെ പീഡനപരാതി നൽകിയ പെൺകുട്ടിയും ബന്ധുക്കളും സഞ്ചിരിച്ച കാറിൽ ട്രക്കിടിച്ച് രണ്ട് പേർ മരിച്ചത്.

  4. കർണ്ണാടകയിൽ ബി എസ് യെദ്യൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി

  രണ്ടാഴ്ചയിലധിം നീണ്ട 'കർനാടക'ത്തിന് താൽക്കാലിക വിരാമം.
  സഭ സമ്മേളിച്ചപ്പോൾ ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായിരുന്നു.
  സ്പീക്കറെ മാറ്റിനിർത്തിയാൽ സഭയിൽ ഉണ്ടായിരുന്നത് 207 അംഗങ്ങൾ.
  കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 104 അംഗങ്ങളുടെ പിന്തുണ.
  ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ ഉള്ളതിനാൽ ബിജെപിക്ക് വിജയം ഉറപ്പായിരുന്നു.
  അതുകൊണ്ടുതന്നെ ശബ്ദ വോട്ടോടെ വിശ്വാസ പ്രമേയം സഭ പാസ്സാക്കി.

  5. അധ്യക്ഷ നിയമനം വൈകുന്നതിൽ പരസ്യപ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ

  അതൃപ്തി തുറന്നു പറഞ്ഞ ശശി തരൂരിന് പിന്നാലെ കൂടുതൽ നേതാക്കൾ പ്രതികരണവുമായെത്തി.
  അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കുമെന്ന് എ.കെ.ആന്റണി പ്രതികരിച്ചു
  പാർട്ടിക്ക് നാഥനില്ലാത്ത അവസ്ഥയില്ലെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
  അധ്യക്ഷനില്ലാത്തത് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് ശശി തരൂർ തുറന്നുപറഞ്ഞിരുന്നു.
  പ്രിയങ്കാ ഗാന്ധി അധ്യക്ഷയായാൽ കോൺഗ്രസിന് നേട്ടമുണ്ടാകുമെന്നും നേതൃസ്ഥാനത്തേക്ക് യുവാക്കൾ എത്തണമെന്നും തരൂർ അഭിപ്രായപ്പെട്ടു.

  6. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

  മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ എത്രയും പെട്ടന്നു സർവീസിൽ തിരിച്ചെടുക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ഉത്തരവ്.
  ഓഖി സമയത്ത് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ആദ്യം സസ്പെൻഷനിലായ ജേക്കബ് തോമസിനെ എത്രയും വേഗം സർവീസിൽ തിരിച്ചെടുക്കണമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
  ഡിജിപി ക്ക് തത്തുല്യമായ തസ്‌തകയിലായിരിക്കണം നിയമനമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
  അഴിമതിക്കെതിരെ നടപടി സ്വീകരിച്ചതിന് പ്രതികാരം ചെയ്തവർക്കുള്ള തിരിച്ചടിയാണ് വിധിയെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.

  7. പീഡന കേസിൽ ബിനോയ് കോടിയേരിയുടെ DNA പരിശോധന നാളെ നടത്തണമെന്ന് മുംബൈ ഹൈക്കോടതി

  രക്തസാംപിൾ നൽകാൻ തയ്യാറാണെന്ന് ഹൈക്കോടതിയിൽ ബിനോയിയുടെ അഭിഭാഷകൻ അറിയിച്ചു.
  പരിശോധനാഫലം സീൽ വച്ച കവറിൽ ഹൈക്കോടതി റജിസ്ട്രാർക്ക് കൈമാറാനും കോടതി ഉത്തരവിട്ടു
  കേസിൽ കൂടുതൽ തെളിവുകളടങ്ങുന്ന സത്യവാങ്മൂലം യുവതി ഹൈക്കോടതിയിൽ സമർപ്പിച്ചു.

  8. ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥം ഉയർത്തൽ വിജയകരം

  മൂന്നാം ഭ്രമണപഥമുയർത്തലാണ് വിജയകരമായി പൂർത്തിയാക്കിയത്.
  ഇപ്പോൾ ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാൻ രണ്ട് പേടകത്തിന് രണ്ട് ഭ്രമണപഥവികസനം കൂടി ബാക്കിയുണ്ട്.
  പല ഘട്ടങ്ങളിലായി ഭ്രമണപഥം ഉയർത്തിയാണ് പേടകം ചന്ദ്രനിൽ എത്തിക്കുക.
  അടുത്ത മാസം 13ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ ഗതിമാറ്റം ആരംഭിക്കും.
  ഈ മാസം 22ന് ആയിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചത്.

  9. ഗീതാഗോപി MLAക്കെതിരായ ജാതി അധിക്ഷേപം: സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു

  നാട്ടിക എംഎൽഎ ഗീതാ ഗോപിയില്‍ നിന്ന് കമ്മീഷന്‍ മൊഴി എടുത്തു.
  എം എല്‍ എയ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസിന്റെ അധിക്ഷേപം കാടത്ത സമീപനമെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
  മുഖ്യമന്ത്രിയ്ക്കും പട്ടികജാതി കമ്മീഷനും റിപ്പോര്‍ട്ട് നല്‍കും.
  പട്ടികജാതി കമ്മീഷനോട് കേസെടുക്കാന്‍ ആവശ്യപ്പെടുമെന്നും ജോസഫൈന്‍ അറിയിച്ചു.

  10. അമ്പൂരി കൊലക്കേസ്: നാട്ടുകാരുടെ പ്രതിഷേധത്തിനിടെ മുഖ്യപ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്

  രാഖിയുടെ മൃതദേഹം കുഴിച്ച് മൂടിയ സ്ഥലത്തും നെയ്യാറ്റിൻകരയിലുമാണ് മുഖ്യപ്രതി അഖിലുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയത്.
  രാഖിയെ പ്രണയിച്ചിട്ടില്ലെന്നും നിർബന്ധത്തിന് വഴങ്ങി താലി കെട്ടുക മാത്രമാണ് ചെയ്തതെന്നും അഖിൽ മൊഴി നൽകി.
  നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപത്ത് അഖിൽ രാഖിയെ കാറിൽ കയറ്റിക്കൊണ്ട് പോയ സ്ഥലത്തെത്തിച്ചായിരുന്നു ആദ്യം തെളിവെടുപ്പ്.
  തട്ടാം മുക്കിൽ അഖിലിന്റെ പുതിയ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു നാട്ടുകരുടെ പ്രതിഷേധം.
  അഖിലിന്റെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവിശ്യപ്പെട്ടു.

  First published: