• HOME
  • »
  • NEWS
  • »
  • india
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

  • News18
  • Last Updated :
  • Share this:
    1. ദുരിതം ഒഴിയാതെ കേരളം; മഴക്കെടുതിയിൽ മരണം 103 ആയി

    ഭൂദാനത്ത് നിന്ന് ഇന്ന് കണ്ടെടുത്തത് 7 മൃതദേഹങ്ങൾ
    50 പേരെ ഇനിയും കണ്ടെത്താനുണ്ട്.
    1057 വീടുകൾ പൂർണ്ണമായി തകർന്നു
    11,000 വീടുകൾ ഭാഗികമായി തകർന്നു
    1,89,000പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
    മഴ തുടരുന്നതിനാൽ പലയിടത്തും റോഡ് ഗതാഗതം സാധാരണ നിലയിലായിട്ടില്ല
    1022 കോടിയുടെ കൃഷി നഷ്ടം ഉണ്ടായതായാണ് ആദ്യ കണക്ക്

    2. പ്രളയബാധിതർക്ക് സഹായം പ്രഖ്യാപിച്ച് സർക്കാർ; 10,000 രൂപ അടിയന്തരമായി നൽകും

    വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാലു ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും നല്‍കും
    സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്നാണ് അടിയന്തര സഹായം നൽകുക
    കൃഷിനാശമുണ്ടായവര്‍ക്കും സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു
    ദുരന്തതീവ്രത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാരിസ്ഥിതിക ഇടപെടല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
    കഴിഞ്ഞ വര്‍ഷത്തെ അതേ മാനദണ്ഡപ്രകാരമുള്ള അടിയന്തര സഹായ വിതരണത്തിന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ് ചുമതല
    വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടം നിശ്ചയിക്കാന്‍ ഇ പി ജയരാജന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു
    സഹായം തേടി കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
    ദുരന്തമേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
    ഉയര്‍ന്ന പ്രദേശങ്ങളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ തടയും

    3. ന്യൂസ് 18 വാർത്ത തുണയായി; ജീഷ്മയുടെ വിവാഹത്തിന് സഹായ ഹസ്തവുമായി നിരവധിപേർ

    പ്രളയദുരിതത്തെ തുടർന്ന വിവാഹം പ്രതിസന്ധിയിലായ ജീഷ്മയെ കുറിച്ചുള്ള ന്യൂസ് 18 വാർത്തയെ തുടർന്ന് നിരവധി പേരാണ് സഹായവുമായി എത്തുന്നത്
    സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി
    വിവാഹത്തിനായി കരുതി വെച്ചതൊക്കെയും പ്രളയത്തിൽ നഷ്ടമായ കോഴിക്കോട് ചാത്തമംഗലം സ്വദേശി ജീഷ്മയുടെ ജീവിതം ന്യൂസ് 18 ആണ് പുറത്തു കൊണ്ടു വന്നത്.
    ജീഷ്മയുടെ വിവാഹം സെപ്തംബർ എട്ടിന് തന്നെ നടക്കും
    പത്ത് പവൻ സ്വർണ്ണവും വിവാഹ ചെലവും ഏറ്റെടുത്തു കോഴിക്കോട്ടെ വ്യവസായി ഷാൻ
    ഒപ്പം പുതിയ വീടും ഷാൻ നിർമ്മിച്ചു നൽകും
    കല്യാണ വസ്ത്രം, ക്യാമറ തുടങ്ങി മുഴുവൻ ചെലവുകളും ഏറ്റെടുത്ത് നൂറു കണക്കിന് പേരാണ് രംഗത്തെത്തിയത്
    എല്ലാവരോടും നന്ദി പറയുകയാണ് ജീഷ്മയും കുടുംബവും

    4. പ്രത്യേക പദവി എടുത്തു കളഞ്ഞത് ജമ്മു കശ്മീരിൽ വികസനമെത്തിക്കും: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

    രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ സ്മരിച്ചു കൊണ്ടായിരുന്നു രാഷ്ട്രപതി സ്വാതന്ത്രദിന സന്ദേശം ആരംഭിച്ചത്
    കാശ്മീർ വിഷയം പ്രതിപാദിച്ച രാഷ്ട്രപതി കാശ്മീരിലെ ജനതയ്ക്ക് തുല്യ അവകാശം ലഭിച്ചതായി പറഞ്ഞു
    മുത്തലാഖ് നിരോധനത്തിലൂടെ രാജ്യത്തെ മുസ്ലിം സ്ത്രികൾക്ക് നീതി ലഭിച്ചു.
    കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കാൻ കഴിഞ്ഞത് അടുത്ത അഞ്ചു വർഷത്തേക്കുള്ള കരുതലിന്റെ സൂചനയാണ്
    2021 ഓടെ എല്ലാവർക്കും വീട്, കുടിവെള്ളം വൈദ്യുതി എന്നിവ ലഭ്യമാക്കും
    ജലത്തിന്റെ ഫലപ്രയോഗമായ ഉപയോഗത്തിനാണ് ജല ശക്തി വകുപ്പ് ആവിഷ്കരിച്ചതെന്നും സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു

    5. വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി

    പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയതാണ് അഭിനന്ദന്‍ വര്‍ത്തമാനെ വീര്‍ചക്ര ബഹുമതിക്ക് അര്‍ഹനാക്കിയത്
    രാജ്യം നല്‍കുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയാണിത്
    വ്യോമസേനാ സ്‌ക്വാഡ്രണ്‍ ലീഡന്‍ മിന്റി അഗര്‍വാളിന് യുദ്ധ സേവാ ബഹുമതി നല്‍കും
    പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിലെ പങ്കാളിത്തം പരിഗണിച്ചാണ് ഇരുവര്‍ക്കുമുള്ള അംഗീകാരം
    ജമ്മു കശ്മീരില്‍ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര പ്രഖ്യാപിച്ചു
    എട്ട് കരസേനാ ഉദ്യോഗസ്ഥര്‍ ശൗര്യ ചക്രക്ക് അര്‍ഹരായി
    ഇതില്‍ അഞ്ചു പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുക
    അഗ്നിശമന സേനാ വിഭാഗത്തില്‍ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് 4 മലയാളികളും അര്‍ഹരായിട്ടുണ്ട്.
    രാജേന്ദ്രനാഥ് എം, ജയകുമാര്‍ സുകുമാരന്‍ നായര്‍, ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, സിഹാബുദ്ദീന്‍ ഇ എന്നിവരാണിത്.
    9 മലയാളികളും 15 സിബിഐ ഉദ്യോഗസ്ഥരുമടക്കം 96 പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായിട്ടുണ്ട്

    6. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ദേശതാൽപര്യം മുൻനിർത്തി: പ്രധാനമന്ത്രി

    ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിൽ പ്രതിഷേധം ഉയർത്തുന്നവർക്കുള്ള മറുപടിയാണ് സർക്കാരിന്റെ 75ാം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത്
    സ്ഥാപിത താൽപര്യക്കാരാണ് തീരുമാനത്തെ എതിർക്കുന്നതെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
    75 ദിവസത്തെ സർക്കാരിന്റെ പ്രവർത്തനം ചരിത്രമാണെന്നും മോദി
    കശ്മീരിന്റെ പ്രത്യേകാവകാശം പിൻവലിച്ചത് ദേശതാൽപര്യം മുൻനിർത്തിയാണ്.
    രാഷ്ട്രീയ ലക്ഷ്യം വച്ചല്ല തീരുമാനം.
    അത് അംഗീകരിക്കാൻ കഴിയാത്ത ചിലർ തീവ്രവാദികൾക്ക് ഒപ്പം നിന്നു സഹതപിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
    ജമ്മുകശ്മീരിലെ വികസനത്തെ എതിർക്കുന്നവരുടെ ഹൃദയം മാവോയിസ്റ്റകൾക്കും തീവ്രവാദികൾക്കും ഒപ്പമാണ്
    75 ദിനങ്ങൾകൊണ്ട് രാജ്യത്തിനു പുതിയ ദിശാബോധം നൽകാൻ കഴിഞ്ഞു
    1952 ശേഷം ഉള്ള ഏറ്റവും ക്രിയാത്മകമായ പാർലമെന്റ് സമ്മേളനം ആണ് നടന്നത്.
    ദേശിയ മെഡിക്കൽ ബിൽ, മുത്തലാഖ് നിരോധന ബിൽ, UAPA തുടങ്ങി നിരവധി മാറ്റങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

    7. കെവിന്‍ കേസില്‍ വിധി ഈ മാസം 22ന്

    ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ ഇരുഭാഗത്തിന്റെയും വാദം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും കേട്ടു
    കെവിന്‍ താഴ്ന്ന ജാതിക്കാരന്‍ ആയതിനാലാണ് വിവാഹം അംഗീകരിക്കാതെ കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു
    കെവിന്റേത് ദുരഭിമാനക്കൊലയാണോയെന്നതില്‍ ഇരുഭാഗവും വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
    തുടര്‍ന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും വീണ്ടും വാദങ്ങള്‍ മുന്നോട്ടുവച്ചത്.
    കേസ് ദുരഭിമാനക്കൊല ആണെന്ന തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തി.
    അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
    ഒരു മാസത്തിനകം കല്യാണം നടത്തി കൊടുക്കാമെന്ന് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ പിതാവ് ചാക്കോ അറിയിച്ചിരുന്നതായി പ്രതിഭാഗം വാദിച്ചു
    നീനുവും ഇക്കാര്യം കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്
    നീനുവിന്റെ പല മൊഴികളിലും വൈരുദ്ധ്യമുണ്ട്
    ക്രിസ്ത്യാനികള്‍ക്കിടയില്‍ ജാതി ഭേദം ഇല്ല.
    ഇക്കാരണത്താല്‍ പ്രതികള്‍ക്ക് കെവിനോട് വൈരാഗ്യമുണ്ടാകേണ്ട കാര്യമില്ലെന്നും പ്രതിഭാഗം വാദിച്ചു
    ദുരഭിമാന കൊലയില്‍ സുപ്രീംകോടതിയില്‍ അടക്കം വന്ന വിധികള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
    ഇക്കാര്യം കൂടി പരിശോധിച്ച ശേഷം 22ന് വിധി പറയും എന്ന് വ്യക്തമാക്കി കോടതി പിരിയുകയായിരുന്നു.

    8. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പരാതിയുമായി പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ

    കശ്മീർ ചര്‍ച്ച ചെയ്യാന്‍ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരണം എന്നാണ് പാക് ആവശ്യം.
    കാശ്മീരിൽ ഇന്ത്യ കാണിക്കുന്നത് അപകടകരമായ നടപടിയാണെന്നും ഉടൻ ഇടപെടണമെന്നും രക്ഷാസമിതിക്കയച്ച കത്തിൽ പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറയുന്നു.
    കശ്മീർ സന്ദർശിക്കാൻ രാഹുലിനെ ക്ഷണിക്കുന്നുവെന്ന പ്രസ്‌താവന കശ്മീർ ഗവർണർ സത്യപാൽ മാലിക് പിൻവലിച്ചു. ‌
    രാഷ്ട്രീയ താല്‍പര്യങ്ങളോടെ കശ്മീര്‍ സന്ദര്‍ശിക്കാനാണു രാഹുൽ ശ്രമിക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തി. ‌
    കശ്മീരില്‍ എപ്പോഴെത്താമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

    9. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: കേസ് അന്വേഷണം സിബിഐക്ക്

    മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
    രാജ് കുമാറിന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി.
    സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡിഷ്യല്‍ അന്വേഷണവും തുടരും.
    പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
    വിമരിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജുഡിഷ്യല്‍ അന്വേഷണത്തിലും കുടുംബത്തിന് പൂര്‍ണ തൃപ്തിയുണ്ടായിരുന്നില്ല.
    ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം.
    രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിക്രമങ്ങളിൽ പാളിച്ചയുള്ളതായും പരാതിയുണ്ട്.
    ഇക്കാര്യങ്ങളും സിബിഐ അന്വേഷണ പരിധിയില്‍ വരും.
    സിബിഐ അന്വേഷണം പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

    10. പ്രളയ ദുരന്തത്തിനിടെ ലെയ്സൺ ഓഫീസറെ നിയമിച്ച നടപടി വിവാദമാകുന്നു

    ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി നിയമിച്ച മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസർക്ക് ഒരു ലക്ഷം രൂപയിലേറെ യാണ് ശമ്പളം.
    എ വേലപ്പൻനായരെ ലെയ്സൺ ഓഫീസറായി നിയമിക്കാൻ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
    അഡ്വക്കേറ്റ് ജനറലും 140 സർക്കാർ അഭിഭാഷകരും നിലവിലരിക്കെയാണ് വൻ തുക ചെലവിട്ട് പുതിയ തസ്തിക ഉണ്ടാക്കിയത്.
    സ്പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ച സര്‍ക്കാരിന്‍റെ നടപടി ധൂര്‍ത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

    First published: