1. കശ്മീർ വിഷയത്തിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ; ഇന്ത്യയെ പിന്തുണച്ച് ഫ്രാൻസും ബ്രിട്ടനും റഷ്യയുംകശ്മീർ വിഷയം ചർച്ച ചെയ്ത യുഎൻ രക്ഷാസമിതിയിൽ പാകിസ്താൻ ഒറ്റപ്പെട്ടു.
റഷ്യയുടെയും ഫ്രാൻസിന്റെയും ബ്രിട്ടന്റേയും പിന്തുണ ഇന്ത്യക്ക്.
അതേ സമയം കശ്മീരിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ചൈന അഭിപ്രായപ്പെട്ടു.
370ാം അനുച്ഛേദം റദ്ദാക്കിയത് ആഭ്യന്തരവിഷയമാണെന്നായിരുന്നു രക്ഷാ സമിതിയിൽ ഇന്ത്യ വ്യക്തമാക്കിയത്.
2. കശ്മീരിലെ നിയന്ത്രണങ്ങളിൽ അയവുവരുത്തും; ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ പുനസ്ഥാപിക്കുംഓഫീസുകളും സ്കൂളുകളും ഉടൻ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി.
കശ്മീരിലെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന് സുപ്രീം കോടതി.
കേന്ദ്ര നടപടിക്കെതിരായ ഹർജിക്ക് സുപ്രീം കോടതിയുടെ വിമർശനം.
ഹര്‍ജികളില്‍ പിഴവുകളെന്ന് സുപ്രീം കോടതി.
ഗൗരവമേറിയ വിഷയത്തില്‍ ഇത്തരം ഹര്‍ജികള്‍ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിമര്‍ശിച്ചു.
വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും അടുത്ത ആഴ്ച ഒരുമിച്ച് പരിഗണിക്കും.
ഇത്ര ഗൗരവമേറിയ വിഷയത്തില്‍ പിഴവുകള്‍ ഉള്ള ഹര്‍ജികള്‍ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്നും കോടതി ചോദിച്ചു.
മാധ്യമ നിയന്ത്രണത്തിനെതിരായ കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ഹര്‍ജിയും കോടതി പരിഗണിച്ചു.
3. മഴ കുറഞ്ഞു; പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 114 ആയിസംസ്ഥാനത്ത് പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 114 ആയി.
അടുത്ത നാല് ദിവസവും എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചു.
15 മില്ലീമീറ്റർ മുതൽ 65 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളുടെ പരിസര പ്രദേശങ്ങളിൽ ജിയോളജി വകുപ്പ് പരിശോധന നടത്തും.
ഇവിടങ്ങളിൽ താമസിക്കുന്നവരെ അതിന് ശേഷമേ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കൂ.
നിലവിൽ സംസ്ഥാനത്തെ 994 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,58,393 പേരാണ് കഴിയുന്നത്.
താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിലനിർത്താനും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
4. പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി; ആണവായുധ നയം മാറാമെന്ന് രാജ്നാഥ് സിംഗ്നയത്തിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകാമെന്നാണ് പാകിസ്ഥാന് രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പ്.
പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായും അങ്ങനെ ചെയ്താൽ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നുമുള്ള പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയക്ക് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.
ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ല എന്ന നയത്തിൽ ഭാവിയിൽ മാറ്റമുണ്ടായേക്കാമെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
രാജ്യത്തിന്റ ആണവ നയം എന്താണ് വ്യക്തമാക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു.
നയം എന്തെന്ന് അർധ വാക്യങ്ങളിൽ ഒതുക്കരുതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു.
കശ്മീർ രാജ്യാന്തരവൽക്കരിച്ചത് എന്തിനെന്ന് വ്യക്തമാക്കാനും സർക്കാർ തയ്യാറാകണം.
വിഷയം യു എൻ ചർച്ച ചെയ്തത് കേന്ദ്ര സർക്കാരിന്റെ വിദേശ നയത്തിന്റെ പരാജയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
5. മണ്ണിടിച്ചിലുണ്ടായ ഭൂദാനത്ത് ഇന്ന് അഞ്ച് മ്യതദേഹം കുടി കണ്ടെത്തിഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി.
ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്.
14 ഹിറ്റാച്ചികൾ ഉപയോഗിച്ചുള്ള തിരച്ചിൽ ഊർജിതമാക്കിയതോടെയാണ് 5 മൃതദേഹം കൂടി കണ്ടെടുത്തത്.
5 മ്യതദേഹത്തിൽ മൂന്നെണ്ണം മാത്രം തിരിച്ചറിഞ്ഞു.
വൈകിട്ട് മഴ കനത്തതോടെ തിരച്ചിൽ നിർത്തിവെച്ചു.
പ്രധാനമായും മുത്തപ്പന്‍ കുന്നിനെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടന്നത്.
ഇവിടെ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കിട്ടിയത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഭൂദാനം പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.
6. ദുരിതാശ്വാസ ക്യാമ്പുകളിൽ പണം പിരിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ ജാമ്യമില്ലാ കേസ്ആലപ്പുഴ കുറുപ്പൻകുളങ്ങര ലോക്കൽകമ്മറ്റിയംഗം ഓമനക്കുട്ടനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
സിപിഎമ്മിൽ നിന്നും ഓമനക്കുട്ടിനെ സസ്പെൻഡ് ചെയ്തിരുന്നു.
ആലപ്പുഴയിലെ ദുരിതാശ്വാസക്യാംപിലായിരുന്നു സിപിഎം ലോക്കൽകമ്മറ്റിയംഗം ഓമനക്കുട്ടന്റെ പണപ്പിരിവ്.
സ്വകാര്യവ്യക്തിയിൽ നിന്നും വൈദ്യുതി കണക്ഷൻ എടുത്തതിനും വാഹനങ്ങളുടെ വാടകയ്ക്കുമാണ് പണം പിരിച്ചതെന്ന് ഓമനക്കുട്ടൻ പറയുന്നു.
ഓമനക്കുട്ടന്റെ വാദങ്ങൾ കള്ളമാണെന്ന് ചേർത്തല തഹസിൽദാർ പി.ഉഷ പറഞ്ഞു.
ക്യാമ്പുകളിലെ ചെലവ് വഹിക്കുന്നത് സർക്കാരാണെന്നും തഹസീൽദാർ പറഞ്ഞു.
ക്യാമ്പിലെത്തിയ മന്ത്രി ജി സുധാകരൻ പണപിരിവിനെതിരെ പൊട്ടിത്തെറിച്ചു.
സിപിഎം പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും രൂക്ഷമായ ഭാഷയിലായിരുന്നു സുധാകരൻ വിമർശിച്ചത്.
7. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപാറയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതികളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം വിശദമായി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇത്രയേറെ ദുരന്തമുണ്ടായിട്ടും എന്തുകൊണ്ട് പഠിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
തടണ പൊളിക്കാന്‍ ഉടമസ്ഥർ തന്നെ ചെലവ് വഹിക്കണം.
തടയണ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സാഹചര്യം ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടികിടക്കുന്നുണ്ടെന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ഇത്തവണ വലിയ ദുരന്തമുണ്ടായതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
8. മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യ അറസ്റ്റ്
കോഴിക്കോട് ചെറുവാടി ചുള്ളിക്കാപ്പറമ്പ് സ്വദേശി ഇ കെ ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്.
മുക്കം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഉസാമിന് ജാമ്യം ലഭിച്ചു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുസ്ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 അഥവാ മുത്തലാഖ് നിരോധന നിയമപ്രകാരാണ് അറസ്റ്റ്.
2011ല്‍ വിവാഹിതരായ ഇവര്‍ തമ്മില്‍ ഇടക്ക് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു.
ഖത്തറിലായിരുന്ന യുവാവ് ഓഗസ്റ്റ് ഒന്നിന് യുവതിയുടെ വീട്ടിലെത്തി മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി.
ശേഷം ഉസാം മറ്റൊരു വിവാഹം കഴിച്ചതായും പരാതിയില്‍ പറയുന്നു.
9. മൂന്ന് പവന്റെ മാലയ്ക്കായി ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തികൊരട്ടി മംഗലശ്ശേരി പാപ്പാട്ട് ഇല്ലത്ത് സാവിത്രി അന്തർജനമാണ് കൊല്ലപ്പെട്ടത്.
മകളുടെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം.
പേരമകൻ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
10. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരുംഅഭിമുഖത്തിൽ കൂടുതൽ മാർക്ക് രവി ശാസ്ത്രിക്കെന്ന് ക്രിക്കറ്റ് ഉപദേശകസമിതി ചെയർമാൻ കപിൽദേവ് പറഞ്ഞു.
രണ്ട് വർഷമാണ് രവി ശാസ്ത്രിയുടെ കാലാവധി.
2021 ട്വന്റി 20 ലോകകപ്പ് വരെ കാലാവധി
വിരാട് കോഹ്ലിയുടെ അഭിപ്രായം തേടിയില്ലെന്ന് കപിൽ
2017 മുതൽ ഇന്ത്യൻ ടീം പരിശീലകനാണ് രവി ശാസ്ത്രി
രവി ശാസ്ത്രിയും ടോം മൂഡിയും സ്കൈപ് വഴിയാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായതിന് ശേഷം ശാസ്ത്രിയെ നീക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ക്യാപ്റ്റൻ കോഹ്ലിയുടെയടക്കം ശക്തമായ പിന്തുണ രവി ശാസ്ത്രിക്ക് കിട്ടി.
ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിക്കുന്നത് ശാസ്ത്രി പരിശീലകനായിരിക്കുമ്പോഴാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.