നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

  top news

  top news

  • News18
  • Last Updated :
  • Share this:
   1. മുൻകേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു; സംസ്കാരം നാളെ

   ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.
   സംസ്കാരം നാളെ.
   ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിക്ക് ബിജെപി ആസ്ഥാനത്തേക്ക് കൊണ്ട് പോകും.
   രണ്ട് മണി വരെ പൊതു ദർശനം.
   വൈകിട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ.
   രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
   ശ്വാസ തടസ്സത്തെ തുടർന്ന് ഓഗസ്റ്റ് 9 മുതൽ ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
   ആരോഗ്യനില അതീവ ഗുരുതമായതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

   2. ലഷ്കർ തൊയ്ബയുമായി ബന്ധമെന്ന് സംശയം: കേരളത്തിലും തമിഴ്നാട്ടിലുമായി നാലുപേർ കസ്റ്റഡിയിൽ

   ആറ് ലഷ്കർ ഇ തൊയ്ബ ഭീകരർ ശ്രീലങ്കയിൽ നിന്ന് കടൽമാർഗം എത്തിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും കനത്ത ജാഗ്രത.
   കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
   കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ബഹ്റൈനിൽ നിന്ന് മടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.
   ഇയാളുമായി ബന്ധമുള്ള മറ്റൊരാളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
   ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റു മൂന്നുപേരെ തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
   ഇവരെ രഹസ്യ സങ്കേതത്തിൽ ചോദ്യം ചെയ്തുവരികയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
   കോയമ്പത്തൂർ‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർശന നിരീക്ഷണമാണ് നടത്തുന്നത്.
   ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
   റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മറ്റ് പൊതുഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം കർശന സുരക്ഷ ഏർപ്പെടുത്തി.

   3. ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ മടക്കി അയച്ചു

   ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തെ പുറത്തുകടക്കാന്‍ അനുവദിച്ചില്ല.
   നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതും പൊലീസ് സംഘം തടഞ്ഞു.
   ഗുലാംനബി ആസാദ്, സിപിഐ നേതാവ് ഡി. രാജ, മനോജ് ജാ, മജീദ് മേമന്‍, ശരദ് യാദവ് തുടങ്ങിയവരും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്.
   ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
   എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലേക്ക് വരരുതെന്ന് പൊലീസും ഉദ്യോഗസ്ഥരും പ്രതിപക്ഷസംഘത്തോട് ആവശ്യപ്പെട്ടിരുന്നു.
   നേരത്തേ, ഗുലാംനബി ആസാദിനെ രണ്ടു തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചിരുന്നു.
   ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

   4. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് UAEയിലെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചു

   ‘ഓർഡർ ഓഫ് സായിദ്’പുരസ്കാരം സമ്മാനിച്ചത് യുഎഇ കിരീടാവകാശി ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
   ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
   ഏറെ വിനയത്തോടെ ഓർഡർ ഓഫ് സായിദ് മെഡൽ സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
   വ്യക്തി എന്നതിനെക്കാൾ ഈ പുരസ്കാരം ഇന്ത്യയുടെ സംസ്കാരത്തിനാണെന്നും 130 കോടി ഇന്ത്യക്കാർക്ക് ഇത് സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
   പുരസ്കാരം ഏറ്റുവാങ്ങിയശേഷം ഷേഖ് മുഹമ്മദും നരേന്ദ്രമോദിയും ചേർന്ന് ഗാന്ധി സ്മാരക സ്റ്റാംപ് പുറത്തിറക്കി.
   മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് സ്റ്റാംപ് ഇറക്കിയത്.
   രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്.
   രാവിലെ എമിറേറ്റ്‌സ് പാലസ്സിൽ നടന്ന ചടങ്ങിൽ റുപേ കാർഡ് യുഎഇയിൽ അവതരിപ്പിച്ചു.

   5. ലോക് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പി വി സിന്ധു ഫൈനലിൽ

   തുടർച്ചയായ മൂന്നാം തവണയാണ് സിന്ധു ഫൈനലിൽ പ്രവേശിക്കുന്നത്.
   ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ചൈനീസ് താരം ചെൻ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളിൽ തകർത്താണ് സിന്ധുവിന്റെ ഫൈനൽ പ്രവേശം.
   സ്കോർ: 21-7, 21-14.
   ഏകപക്ഷീയമായി മാറിയ സെമി പോരാട്ടം 40 മിനിറ്റു മാത്രമാണ് നീണ്ടത്.
   ലോക റാങ്കിങ്ങിൽ ചെൻ യു ഫെയ് മൂന്നാമതും പി വി സിന്ധു അഞ്ചാമതുമാണ്.
   ലോക ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നു തവണ ഫൈനലിൽ കടക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് സിന്ധു.
   കഴിഞ്ഞ രണ്ടു വർഷവും സിന്ധു ഫൈനലിൽ കടന്നെങ്കിലും കലാശപ്പോരിൽ അടിപതറുകയായിരുന്നു.
   രണ്ട് വെള്ളിക്ക് പുറമെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടു വെങ്കല മെഡലുകളും സിന്ധുവിന്റെ പേരിലുണ്ട്.
   നേരത്തെ, ചൈനീസ് തായ്പേയിയുടെ തായ് യസു യിങ്ങിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കു മറികടന്നാണ് സിന്ധു സെമിയിലെത്തിയത്.

   6. ഡ്യൂറന്റ് കപ്പ് ഫുട്ബോൾ: ബഗാനെ തകർത്ത് ഗോകുലം കേരള ചാമ്പ്യൻമാർ

   കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യൂറന്റ് കപ്പ് നേടുന്നത് 22 വർഷത്തിന് ശേഷം
   കലാശപ്പോരാട്ടത്തിൽ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം തോൽപിച്ചത്.
   ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ ഇരട്ടഗോളാണ് ഗോകുലത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്.
   ഡ്യുറന്റ് കപ്പ് നേടുന്ന രണ്ടാമത്തെ കേരള ടീമാണ് ഗോകുലം.
   1997ൽ മോഹൻബഗാനെ തോൽപിച്ചാണ് എഫ് സി കൊച്ചിൻ ആദ്യം കപ്പ് സ്വന്തമാക്കിയത്.
   ഗോകുലം താരങ്ങളായ മാർക്കസ് ജോസഫും സി കെ ഉബൈദും ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ പുരസ്കാരങ്ങൾ നേടി.
   ഒരുകളിപോലും തോൽക്കാതെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലത്തിന്റെ കിരീടനേട്ടം.

   7. ഇഷാന്ത് ശർമക്ക് അഞ്ച് വിക്കറ്റ്; വെസ്റ്റിൻഡീസ് 222ന് പുറത്ത് ‌‌

   ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 222 റൺസിന് പുറത്ത്.
   എട്ടു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച വിൻഡീസ് 74.2 ഓവറിലാണ് 222 റൺസിന് എല്ലാവരും പുറത്തായത്.
   ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 297 റൺസാണെടുത്തത്.
   ഇതോടെ ഇന്ത്യയ്ക്ക് ലഭിച്ചത് 75 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.
   ജെയ്സൻ ഹോൾഡർ (65 പന്തിൽ 39), മിഗ്വേൽ കമ്മിൻസ് (0) എന്നിവരാണ് മൂന്നാം ദിനം പുറത്തായ വിൻഡീസ് താരങ്ങൾ.
   45 പന്തുകൾ നേരിട്ട കമ്മിൻസ്, ഒരു റണ്ണുപോലും നേടാതെ ഏറ്റവുമൊടുവിലാണ് പുറത്തായത്. ഷാനൻ ഗബ്രിയേൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
   ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ചും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും സ്വന്തമാക്കി.

   8. പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈനിൽ

   വിമാനത്താവളത്തിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ അൽ ഈസ അൽ ഖലീഫ രാജാവ് നരേന്ദ്രമോദിയെ സ്വീകരിച്ചു.
   ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
   ബഹ്റൈൻ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്തു.
   നാളെ മോദി ബഹ്റൈനിൽ നിന്ന് പാരീസിലേക്ക് തിരിക്കും.

   9. ബാലഭാസ്കറിന്റെ മരണം: കാറോടിച്ചത് അർജുൻ എന്ന് ഫോറൻസിക് ഫലം

   വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാർ അപകടത്തിൽ 11 മാസങ്ങൾക്കു ശേഷം വഴിത്തിരിവ്.
   കാറോടിച്ചത് ഡ്രൈവർ അർജുൻ തന്നെ എന്ന് തെളിഞ്ഞു.
   ഇത് സംബന്ധിച്ച ഫോറൻസിക് പരിശോധനാഫലം പുറത്ത് വന്നു.
   ബാലഭാസ്കർ ഇരുന്നത് പിൻസീറ്റിൽ മധ്യഭാഗത്ത് ആണ്.
   2018 സെപ്റ്റംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
   അപകട സ്ഥലത്ത് വച്ചു തന്നെ ഒന്നരവയസുകാരിയായ മകള്‍ തേജസ്വനി മരിച്ചു.
   ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

   10. കെവിൻ വധം വിധി 27ന്; അപൂർവങ്ങളിൽ അപൂർവ കേസെന്ന് കോടതി

   കെവിൻ കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 27ന് പ്രഖ്യാപിക്കും.
   കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
   പ്രതികളുടെ പ്രായവും സാഹചര്യവും പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണമെന്നായിരുന്നു പ്രതികളുടെ വാദം.
   ദുരഭിമാനക്കൊല എന്ന നിലയിൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കേണ്ടതല്ലേ ഇതെന്ന് സുപ്രീം കോടതി വിധി പരാമർശിച്ചുകൊണ്ട് വാദത്തിനിടെ കോടതി ചോദിച്ചു.
   നീനു, അനീഷ്, കെവിന്റെ കുടുംബം എന്നിവരെ പുനരധിവസിപ്പിക്കുന്നതിന് പ്രതികളിൽ നിന്നും പിഴ ഈടാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
   അന്തിമ വാദത്തിനിടെ പ്രതികളായ റിയാസ്, നിഷാദ്, ടിറ്റു ജെറോം, ഷാനു ഷാജഹാൻ എന്നിവർ കോടതിയിൽ പൊട്ടിക്കരഞ്ഞു.
   പ്രതിഭാഗം അഭിഭാഷകനും വികാരാധീനനായാണ് വാദം പൂർത്തിയാക്കിയത്.

   First published:
   )}