നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  ഇന്നത്തെ പ്രധാന വാർത്തകള്‍ ഒറ്റനോട്ടത്തിൽ...

  top news

  top news

  • News18
  • Last Updated :
  • Share this:
   1. പാലായില്‍‌ മാണി സി കാപ്പൻ ഇടതുസ്ഥാനാർഥി ; ഇതു തുടർച്ചയായ നാലം അങ്കം

   മാണി സി കാപ്പന്റെ പേര് ഇടതുമുന്നണിയോഗം അംഗീകരിച്ചു.
   തുടർച്ചയായ നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
   എൻസിപി സംസ്ഥാന ട്രഷററാണ് മാണി സി കാപ്പൻ.
   നടനും ചലച്ചിത്രനിർമാതാവും സംവിധായകനും മുൻ രാജ്യാന്തര വോളി താരവുമാണ്.
   നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
   2006 മുതൽ പാലായിൽ കെ എം മാണിയുടെ എതിരാളിയാണ് അദ്ദേഹം.
   കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 4703 വോട്ടിനാണ്‌ കെ എം മാണിയോട് തോറ്റത്.
   2011ൽ മാണിയോട് തോറ്റത് 5259 വോട്ടിനായിരുന്നു. ‌
   ഇതിന് മുൻപ് 2006ൽ ആദ്യമായി മത്സരിക്കുമ്പോൾ മാണിയോട് തോറ്റത് 7759 വോട്ടിനും.

   2. കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളഞ്ഞ നടപടി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും

   കശ്മീരിലെ പാർട്ടി നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സീതാറാംയെച്ചൂരി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
   യെച്ചൂരിയുടേത് രാഷ്ട്രീയ നീക്കമാണെന്നും കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാകുംവരെ യെച്ചൂരിയുടെ യാത്ര തടയണമെന്നും സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലാപാടെടുത്തു.
   എന്നാൽ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് പോകാൻ ഒരു പൗരൻ ആഗ്രഹിച്ചാൽ അയാൾക്ക് അതിനു സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
   തരിഗാമിയെ യെച്ചൂരിക്ക് സന്ദർശിക്കാം.
   എന്നാൽ കൂടിക്കാഴ്ച രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നു കോടതി നിർദേശിച്ചു.
   ജാമിയ മിലിയ വിദ്യാർഥി മുഹമ്മദ് അലീമിന്‌ അനന്ത നാഗിൽ പോയി കുടുംബത്തെ കാണാനും അനുമതി.
   കശ്‌മീരിലെ മാധ്യമ നിയന്ത്രണത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

   3. നികുതി ഘടന മാറ്റാൻ ശുപാർശ; അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളവർക്ക് 10 ശതമാനം നികുതി

   നികുതിഘടന മാറ്റാൻ കേന്ദ്രധനമന്ത്രാലയത്തിന് പ്രത്യക്ഷനികുതി കർമ്മസമിതിയുടെ ശുപാർശ.
   അഞ്ചു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വരുമാനമുള്ളള്ളവർക്ക് 10 ശതമാനം നികുതിക്കാണ് ശുപാർശ.
   പത്ത് ലക്ഷം മുതൽ 20 ലക്ഷം വരെയുള്ളവർക്ക് 20 ശതമാനം നികുതിക്കും 20 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനം നികുതി.
   വ്യക്തികളുടെ ആദായ നികുതിയിൽ ഇളവ് വരുത്തണമെന്നും ശുപാർശയുണ്ട്.
   പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരുടെ നികുതി ശതമാനം 20 ശതമാനമായി കുറയ്ക്കണമെന്നാണ് ശുപാർശ.
   ഓഗസ്റ്റ് 19നാണ് ധനമന്ത്രി നിർമല സീതാരാമന് സർക്കാർ രൂപീകരിച്ച സമിതി റിപ്പോർട്ട് കൈമാറിയത്.
   20 ലക്ഷം മുതൽ രണ്ട് കോടി രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നിലവിലുള്ള 30 ശതമാനം നികുതി തന്നെ തുടരണമെന്നാണ് സമിതിയുടെ ശുപാർശ.
   അതിസമ്പന്നർക്കായി പുതിയൊരു നികുതി സ്ലാബ് കൊണ്ടുവരണമെന്നും ശുപാർശയുണ്ട്.
   രണ്ട് കോടിക്ക് പുറത്ത് വരുമാനമുള്ളവർക്ക് 35 ശതമാനം നികുതി ചുമത്തണമെന്നാണ് ശുപാർശ.

   4. കശ്മീർ വിഷയത്തിൽ രാഹുലിനെതിരെ ബിജെപി

   കശ്മീർ വിഷയത്തിൽ രാഹുൽ പറഞ്ഞ കള്ളങ്ങൾ പാകിസ്താൻ ഉപയോഗിക്കുകയാണെന്ന് ബിജെപി.
   വയനാട്ടിൽ നിന്ന് ആരെങ്കിലും രാഹുലിന് ഉപദേശം നൽകിയതാണോയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ചോദിച്ചു.
   കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭീകരരെ പിന്തുണക്കുകയാണ് പാകിസ്ഥാനെന്നും രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി രംഗത്ത് വന്നത്.
   കശ്‌മീരിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച് പാകിസ്ഥാൻ ഐക്യരാഷ്ട്രസംഘടനയ്ക്ക് നൽകിയ നോട്ടീസിൽ രാഹുൽ ഗാന്ധിയുടെ പേര് പരാമർശിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
   അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാനാണെന്നും ആഗോളതലത്തിൽ ഭീകരരെ പിന്തുണക്കുകയാണ് പാകിസ്ഥാനെന്നുമാണ് രാഹുലിന്റെ വിമർശനം.
   കേന്ദ്ര സർക്കാരുമായി വിവിധ വിഷയങ്ങളിൽ ഭിന്നതകൾ ഉണ്ടെന്നും എന്നാൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

   5. മോദി സ്തുതിയെ ചൊല്ലി പോര് തുടരുന്നു; ആരോപണങ്ങൾ നിഷേധിച്ച് തരൂരിന്റെ മറുപടി

   വിട്ടുവീഴ്ച ഇല്ലെന്ന നിലപാടിലാണ് കെ പി സി സി നേതൃത്വവും ശശി തരൂരും.
   കെ പി സി സി അധ്യക്ഷനെ തന്നെ വിമര്‍ശിക്കുന്ന മറുപടിയാണ് കാരണം കാണിക്കല്‍ നോട്ടീസിന് തരൂര്‍ നല്‍കിയത്.
   തനിക്ക് മാത്രമായി അയച്ച നോട്ടീസ് ചോര്‍ന്നതിലുളള അതൃപ്തിയും തരൂര്‍ ട്വിറ്ററിലൂടെ പരസ്യമായി പ്രകടിപ്പിച്ചു.
   നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പളളിയുടെ പരാമര്‍ശം അത്ഭുതപ്പെടുത്തുന്നു.
   മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച തരൂര്‍ തന്റെ മോദി വിരുദ്ധ നിലപാടുകള്‍ മറുപടിയില്‍ അക്കമിട്ട് നിരത്തി.
   ലോക്‌സഭാ ചര്‍ച്ചകളും മോദിയെ തുറന്നു കാട്ടുന്ന പുസ്തകവും ഇതില്‍പ്പെടുന്നു.
   താന്‍ വിമര്‍ശിക്കുന്നതിന്റെ പത്തിലൊന്നെങ്കിലും മോദിയെ വിമര്‍ശിക്കുന്നവരല്ല മറ്റ് കേരള നേതാക്കള്‍.
   എന്നാല്‍ എല്ലാക്കാര്യത്തിലും മോദിയെ വിമര്‍ശിക്കുന്നത് ശരിയല്ല.
   മോദി നല്ലത് ചെയ്യുമ്പോള്‍ അത് അംഗീകരിച്ചാല്‍ മാത്രമേ മോദി വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത വരൂ.
   മോദി വോട്ടുവിഹിതം കൂട്ടുന്നത് എന്തുകൊണ്ടെന്ന് തിരിച്ചറിഞ്ഞുളള ക്രിയാത്മക വിമര്‍ശനമാണ് വേണ്ടത്.

   6. നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാർ; പുതുതായി 75 മെഡിക്കൽ കോളജുകള്‍

   ഡിജിറ്റൽ മാധ്യമ മേഖലയിൽ 26 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം
   കൽക്കരി ഖനന മേഖലയിൽ നൂറു ശതമാനം വിദേശ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.
   75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു.
   മെഡിക്കല്‍ കോളേജുകൾ ഇല്ലാത്ത ജില്ലകള്‍ക്കാണ് പ്രഥമ പരിഗണന.
   പഞ്ചസാര കയറ്റുമതി വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

   7. വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകണമെന്ന് മുഖ്യമന്ത്രി

   അയ്യങ്കാളിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
   വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകണമെന്നതാണ് സർക്കാരിന്റെ ആഗ്രഹം.
   അതിന് ആവശ്യമായ നടപടി സ്വീകരിക്കും.
   നവോത്ഥാനത്തിന്‍റെ വെളിച്ചം കടക്കാത്ത ഇടങ്ങൾ ഇപ്പോഴുമുണ്ട്.
   ഈ സാഹചര്യത്തിലാണ് നവോത്ഥാനം തുടരേണ്ടതിന്‍റെ ആവശ്യകത ഉയരുന്നത്.
   കാലം മുന്നോട്ട് പോകുംതോറും പൊടിപിടിച്ച് കിടന്ന പല അനാചാരങ്ങളും തല പൊക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
   കെവിന്‍റെ ദുരഭിമാനകൊല നവോത്ഥാനം തുടരണം എന്ന് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

   8. രണ്ടുകോടി ദിർഹം നൽകാനുണ്ടെന്ന് പരാതി: ഗോകുലം ഗോപാലന്റെ മകൻ യുഎഇയിൽ അറസ്റ്റിൽ

   പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യുഎഇ ജയിലില്‍.
   തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് അറസ്റ്റ്.
   ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്ത് യുഎഇയ്ക്ക് കൈമാറുകയായിരുന്നു.
   രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി ഇന്ത്യൻ രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി.
   രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
   ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി.
   ബൈജു ഗോപാലന്‍ അൽഐൻ ജയിലാണ് ഇപ്പോഴുള്ളത്.

   9. 'ഇന്ത്യൻ സൈന്യം കശ്മീർ വിടണം'; കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനിൽ നിന്ന് സന്ദേശം

   പാകിസ്ഥാൻ നമ്പറിലാണ് സന്ദേശമെത്തിയത്.
   ജില്ല ദുരന്തനിവാരണസമിതിയുടെ വാട്സാപ് നമ്പറിലാണ് സന്ദേശം.
   ഇന്നലെ രാത്രിയാണ് ഹിന്ദി, ഉറുദു ഭാഷകളിൽ സന്ദേശമെത്തിയത്.
   കശ്മീർ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സന്ദേശത്തിൽ പറയുന്നു.
   സൈബർ സെല്ലിന്റെ സഹായത്തോടെ കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
   ദേശീയ സുരക്ഷ ഏജൻസികൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

   10. റോബിൻ ഉത്തപ്പ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

   സയിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ടൂർണമെന്റുകളിൽ ടീമിനെ നയിക്കും
   കഴിഞ്ഞ സീസണിൽ സച്ചിൻ ബേബി ആയിരുന്നു ക്യാപ്റ്റൻ.
   ഉത്തപ്പയുടെ നിയമനം ട്വന്റി 20, ഏകദിന ഫോർമാറ്റുകളിൽ മാത്രമെന്ന് കെ സി എ.
   രഞ്ജി ട്രോഫി ക്യാപ്റ്റനായി സച്ചിൻ ബേബി തുടരണോ എന്നതിൽ തീരുമാനം പിന്നീടെന്നും കെസിഎ.
   അന്താരാഷ്ട്ര മത്സരപരിചയമാണ് ഉത്തപ്പയെ നായകസ്ഥാനത്തേക്ക് എത്തിച്ചത്.
   പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന്‍ ഉത്തപ്പ വരുന്ന ഈ സീസണിലാണ് കേരള ടീമിലെത്തിയത്.

   First published:
   )}