1. സമഗ്ര ബാങ്കിങ് പരിഷ്‌കരണ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സർക്കാർ; 10 പ്രധാന പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചു നാലാക്കിപഞ്ചാബ് നാഷണൽ ബാങ്ക് , ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഒറ്റ ബാങ്ക് ആകും.
സിൻഡിക്കറ്റ് ബാങ്കും കാനറാ ബാങ്കും ലയിപ്പിക്കും.
യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ഒന്നാകും.
ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ലയിപ്പിക്കും.
അടിത്തറ ഭദ്രമായ വലിയ ബാങ്കുകളാണ് രാജ്യത്തിനു ആവശ്യമെന്ന് മന്ത്രി നിർമല സീതാരാമൻ.
250 കോടിക്ക് മുകളിലുള്ള എല്ലാ വൻകിട വായ്‌പ അപേക്ഷകളും പരിശോധിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കും.
അഞ്ച് ട്രില്യൺ സാമ്പത്തിക വളർച്ചയെന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾ തുടരുമെന്നും ധനമന്ത്രി.
2. പാലാരിവട്ടം അഴിമതി കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിൽഅഴിമതി, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സൂരജടക്കം നാലുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തത്
പാലം നിർമിച്ച ആർ ഡി എസ് കമ്പനിയുടെ എംഡി സുമിത്ത് ഗോയൽ, കിറ്റ്കോ മുൻ ജനറൽ മാനേജർ ബെന്നി പോൾ, ആർ ബി ഡി സി കെ അസിസ്റ്റൻറ് ജനറൽ മാനേജർ തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ സെപ്റ്റംബർ രണ്ടു വരെ റിമാൻഡ് ചെയ്തു.
തന്നെ കുടുക്കിയതാണെന്നും ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ലെന്നും മാധ്യമങ്ങൾക്ക് അന്വേഷിക്കാമെന്നും കോടതിയിലേക്ക് പോകുംവഴി ടി ഒ സൂരജ് പറഞ്ഞു.
3. പാലാ ഉപതെരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുംസ്ഥാനാർത്ഥിയെ തീരുമാനിക്കാൻ തോമസ് ചാഴികാടൻ അധ്യക്ഷനായ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി.
നിഷ ജോസിനെ സ്ഥാനാർഥിയാക്കാൻ സാധ്യത.
രണ്ടില ചിഹ്നം, ജയിക്കുന്ന സ്ഥാനാർഥിക്കെന്ന് പി ജെ ജോസഫ്.
പാലായിൽ ബിജെപി തന്നെ മത്സരിക്കും.
കോട്ടയം ജില്ലാപ്രസിഡന്റ് എൻ ഹരി മത്സരിക്കാനാണ് സാധ്യത.
കൊച്ചിയിൽ ചേർന്ന എൻ.ഡി.എ യോഗത്തിലാണ് സീറ്റ് ബി.ജെ.പിയ്ക്ക് നൽകാൻ തീരുമാനിച്ചത്.
4. സാമ്പത്തിക വളർച്ചാനിരക്ക് കുറഞ്ഞു; ആദ്യപാദത്തിൽ ജിഡിപി വളർച്ച അഞ്ചുശതമാനം മാത്രംരാജ്യത്തെ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനം.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (സി എസ് ഒ) ഇന്ന് പുറത്തുവിട്ട കണക്കു പ്രകാരമാണിത്.
മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ പാദത്തിലെ വളര്‍ച്ചാനിരക്ക് 5.8 ശതമാനമായിരുന്നു.
അതായത് മുന്‍പാദത്തിലെ വളര്‍ച്ചയെ അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 7.8 ശതമാനമായിരുന്നു വളർച്ചാ നിരക്ക്.
5. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടിക്ക് ഡിജിപി ലോക്നാഥ് ബെഹ്റക്ക് അനുമതികെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ആഭ്യന്തരവകുപ്പ് അനുമതി നൽകി.
കെപിസിസി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് നൽകാനാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്.
ഡിജിപി പ്രവർത്തിക്കുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ എന്ന പ്രസ്താവനക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുക.
ഡിജിപി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാമർശം മാനഹാനി ഉണ്ടാക്കുന്നതാണെന്നും പൊതുജനങ്ങൾക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടിയുമായി മുന്നോട്ടുപോകാൻ ബെഹ്റ സർക്കാരിന്റെ അനുമതി തേടിയത്.
2019 ഏപ്രിൽ 14നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഡിജിപിക്കെതിരായ പരാമർശം നടത്തിയത്.
6. ഭരണച്ചുമതലകളിൽ നിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ മാറ്റി; ആന്റണി കരിയിൽ പുതിയ ബിഷപ്പ്എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലകളിൽ നിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാറ്റി.
മാണ്ഡ്യ രൂപതാ ബിഷപ്പായിരുന്ന ആന്റണി കരിയിലിനെ പൂർണ്ണ സ്വാതന്ത്ര ചുമതലയോടെ പുതിയ ബിഷപ്പായി വത്തിക്കാൻ നിയമിച്ചു.
കർദിനാൾ വിരുദ്ധ ചേരിയിൽ ആയിരുന്ന സഹായ മെത്രന്മാരായ സെബാസ്റ്റ്യൻ ഇടയന്ത്രത്തിനെയും ജോസ് പുത്തൻ വീട്ടിലിനെയും കേരളത്തിന് പുറത്തേയ്ക്കു സ്ഥലം മാറ്റി.
11 ദിവസം നീണ്ടു നിന്ന സിനഡ് സീറോ മലബാർ സഭയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ തീരുമാനങ്ങളാണ് എടുത്തത്.
ഒരു വിഭാഗം വൈദികരും വിശ്വാസികളും ഉയർത്തിയ ആവശ്യങ്ങൾക്ക് സിനഡ് വഴങ്ങിയതൊപ്പം മറു വിഭാഗത്തിനെതിരെയും നടപടികൾ ഉണ്ടായി.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അതിരൂപതയുടെ ചുമതകളിൽ നിന്ന് ഒഴിവാക്കുമ്പോൾ തന്നെ സഭയിലെ അദ്ദേഹത്തിന്റെ പദവികളും അധികാരവും നിലനിർത്തി.
ഭൂമിയിടപാടിൽ കർദിനാൾ അടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായാണ് സിനഡ് വിമർശനം.
7. സംസ്ഥാനത്ത് ഫ്ലെക്സ് നിരോധിച്ചുപിവിസി ഉപയോഗിച്ചുള്ള ഫ്‌ളെക്‌സ് നിര്‍മാണത്തിനും ഉപയോഗത്തിനുമാണ് നിരോധനം.
ഉത്തരവിറക്കിയത് തദ്ദേശസ്വയംഭരണ വകുപ്പ്.
ഫ്‌ളെക്‌സിന് പകരം തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയവ ഉപയോഗിക്കാം.
ലംഘിച്ചാൽ പിഴ ശിക്ഷ.
8. കശ്മീരിലെ സാഹചര്യം ഭരണകൂടം അവകാശപ്പെടുംപോലെയല്ലെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിവീട്ടുതടങ്കലിൽ കഴിയുന്ന എം എൽ എ മുഹമ്മദ് യൂസഫ് തരിഗാമീക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമാണ്.
ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു.
സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ തരിഗാമിയെ സന്ദർശിച്ച യച്ചൂരി ഇന്ന് ഉച്ചക്കാണ് ഡൽഹിയിൽ തിരിച്ചെത്തിയത്.
9. അഭയകേസില്‍ വീണ്ടും നിർണായക വെളിപ്പെടുത്തല്‍; ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കീറിക്കളഞ്ഞതായി കോണ്‍സ്റ്റബിളിന്റെ മൊഴിആദ്യ ഇൻക്വസ്റ്റ് റിപ്പോർട്ട് എഎസ്ഐ വിവി അഗസ്ററിന്റെ സമ്മര്‍ദ്ദം മൂലമാണ് കീറിയതെന്നാണ് മൊഴി.
അഭയാകേസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടാകുന്നത്.
കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ വിവി അഗസ്റ്റിനെ പ്രതിചേര്‍ത്തിരുന്നു.
സിബിഐ സംഘം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.
കേസിലെ ദൃക്സാക്ഷി അടയ്ക്കാ രാജുവെന്ന രാജു ഏലിയാസിന്‍റെ വിസ്താരം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി.
പ്രതിഭാഗത്തിന്‍റെ ചോദ്യങ്ങളെ നേരിട്ട രാജു അഭയ കൊല്ലപ്പെട്ട രാത്രിയില്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും താന്‍ കോണ്‍വന്റില്‍ കണ്ടുവെന്ന നിലപാടില്‍ ഉറച്ച് നിന്നു.
കേസിലെ വിചാരണ നാളെയും തുടരും.
10. രണ്ടാംടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കംഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 2 വിക്കറ്റിന് 72 റൺസ് എന്ന നിലയിൽ
രാഹുലും പൂജാരയും പുറത്ത്.
വിൻഡീസ് നിരയിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഭാരമേറിയതാരവും.
അരങ്ങേറ്റം കുറിച്ച് റാക്കിം കോൺവാൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.