• HOME
 • »
 • NEWS
 • »
 • india
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

 • Last Updated :
 • Share this:
  1. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ബിൽ രാജ്യസഭ പാസാക്കി

  ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി.
  ആർട്ടിക്കിൾ 370 അനുസരിച്ചുള്ള ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങളാണ് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദായത്.
  ജമ്മു കശ്മിരിന്റെ സംസ്ഥാന പദവി തന്നെ എടുത്തുകളഞ്ഞ് രണ്ടു കേന്ദ്രഭരണ പ്രദേശമാക്കാനും തീരുമാനിച്ചു.
  കശ്മീർ വിഭജന ബിൽ 61 നെതിരെ 125 അംഗങ്ങളുടെ പിന്തുണയോടെ രാജ്യസഭ പാസാക്കി.
  ഇനിമുതൽ ജമ്മുകശ്മീരും ല‍ഡാക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ.
  ജനാധിപത്യം മരിച്ചെന്ന് കോൺഗ്രസ്.
  ഭരണഘടന കീറിയെറിഞ്ഞ് പിഡിപി അംഗങ്ങൾ.

  2. ക്രമക്കേട് നടന്നുവെന്ന് PSC സ്ഥിരീകരണം; യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികളെ പൊലീസ് റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി

  പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് പിഎസ്സിയുടെ സ്ഥിരീകരണം.
  യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പരീക്ഷയിലാണ് പിഎസ് സി വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയത്.
  കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രമക്കേട് നടത്തിയെന്നാണ് റിപ്പോർട്ട്. ഇവരെ റാങ്കുപട്ടികയില്‍ നിന്നൊഴിവാക്കാനും ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചു.
  ‌പരീക്ഷാകേന്ദ്രത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തി എന്നാണ് വിലയിരുത്തല്‍.
  ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെടാന്‍ പിഎസ് സിയോഗം തീരുമാനിച്ചു.
  പിഎസ് സിയേയും സര്‍ക്കാരിനേയും വലിയ പ്രതിരോധത്തിലാക്കുന്നതാണ് കണ്ടെത്തല്‍.

  3. ശ്രീറാം വെങ്കിട്ടരാമന് സസ്പെൻഷൻ; രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് പരിശോധനാ ഫലം

  മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
  സര്‍വേ വകുപ്പ് ഡയറക്ടറായി ചുമതലയേല്‍ക്കാനിരിക്കെയാണ് സസ്പെന്‍ഷന്‍.
  നരഹത്യാ കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ശ്രീറാം വെങ്കിട്ടരാമനെ അന്വേഷണ വിധേയമായാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.
  ഓള്‍ ഇന്ത്യ സര്‍വീസ് ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍ റൂള്‍സ് 3(3) അനുസരിച്ചാണ് സസ്പെന്‍ഷന്‍.
  അതേസമയം, മണിക്കൂറുകൾ വൈകിപ്പിച്ച രക്തപരിശോധന ഫലം പ്രതിക്ക് അനുകൂലം.
  രക്തത്തിൽ മദ്യാംശം കണ്ടെത്താനായില്ല.
  ശ്രീറാം മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചെന്ന വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത്.

  4. കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; മ്യൂസിയം എസ്ഐക്ക് സസ്പെൻഷൻ

  കേസ് അന്വേഷിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം.
  ലോക്കല്‍ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവ്.
  അന്വേഷണച്ചുമതല അസി. കമ്മീഷണർ ഷീൻ തറയിലിന്.
  കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തു.
  എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിലും എസ് ഐക്ക് വീഴ്ചയുണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

  5. സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

  ശക്തമായ മഴയുണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
  ആഗസ്റ്റ് ആറുമുതല്‍ ഒമ്പത് വരെയാണ് മുന്നറിയിപ്പുകള്‍.
  ആഗസ്റ്റ് എട്ടിന് ഇടുക്കി,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
  റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴ ( 24 മണിക്കൂറില്‍ 204 മില്ലീമീറ്റര്‍ മഴ) പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
  തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത.
  ആഗസ്റ്റ് ആറിന് മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും, ഏഴിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, എട്ടിന് തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒമ്പതിന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട്.

  6. ഉന്നാവ് പെൺക്കുട്ടിയെയും അഭിഭാഷകനെയും ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

  പെൺകുട്ടിയുടെ ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.
  പീഡനക്കേസിലെ മുഖ്യപ്രതിയും ബിജെപി എം.എൽ.എയുമായ കുൽദീപ് സെന്‍ഗറിനെ ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കി.
  ലക്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാനാണ് ജസ്റ്റിസ് ദീപക് ഗുപ്ത അനുമതി നൽകിയത്. വിമാനത്തിലോ ഹെലികോപ്ടറിലോ കൊണ്ടുപോകാനാണ് കോടതി നിർദേശം.
  പെൺകുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് കിങ് ജോർജ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
  ഗുരുതരാവസ്ഥയിൽ ആണെങ്കിലും നേരിയ പുരോഗതിയുണ്ടെന്ന് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

  7. ആഷസ് ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 'ചാരമായി'; നഥാൻ ലിയോണിന് ആറ് വിക്കറ്റ്

  ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 251 റൺസ് ജയം.
  ജയിക്കാൻ 398 റൺസ് വേണ്ടിയിരുന്ന ഓസീസിന് രണ്ടാം ഇന്നിങ്സിൽ 52.3 ഓവറിൽ 146 റൺസിന് പുറത്തായി.
  അഞ്ച് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 49 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിൻ ബൗളർ നഥാൻ ലിയോണാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
  ടെസ്റ്റിൽ 350 വിക്കറ്റെന്ന നേട്ടവും ലിയോൺ ഒന്നാം സ്വന്തമാക്കി.
  37 റൺസെടുത്ത ക്രിസ് വോക്സാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
  ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ഓസീസ് താരം സ്റ്റീവ് സ്മിത്ത് സെഞ്ചുറി (144, 142) നേടിയിരുന്നു.

  8. ശ്രീറാം വെങ്കിട്ടരാമൻ ട്രോമ ഐസിയുവിൽ; കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് മെഡിക്കൽ ബോർഡ്

  72 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും അതിനാൽ ട്രോമാ ഐസിയുവിൽ തുടരുമെന്നും മെഡിക്കൽ ബോർഡ്.
  ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ 5 അംഗ മെഡിക്കൽ ബോർഡിനെ നിയോഗിച്ചിരുന്നു.
  ശ്രീറാം മാനസിക പിരിമുറുക്കത്തിൽ. അതിനാൽ മാനസിക രോഗ വിദഗ്ധന്റ സേവനം ഉടൻ ലഭ്യമാക്കും.
  എം ആർ ഐ, അബ്ഡോമൻ സി ടി സ്കാനുകളുടെ ഫലം വന്ന ശേഷം മെഡിക്കൽ ബോർഡ് വീണ്ടും ചേരും.

  9. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്ക് എതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്

  ജില്ലാ കളക്ടര്‍ ടി വി സുഭാഷിനാണ് നോട്ടീസ് നല്‍കിയത്.
  ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെ പിന്തുണ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് ടി ഒ മോഹനന്‍ വ്യക്തമാക്കി.
  മേയര്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് അവിശ്വാസം പ്രമേയം.

  10. KSRTC ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനക്രമീകരിച്ചതോടെ യാത്രാക്ലേശം രൂക്ഷം

  വിവിധ ഡിപ്പോകളില്‍ നിന്നുള്ള 180 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് പുനഃക്രമീകരണത്തിന്റെ ഭാഗമായി നിര്‍ത്തിയത്.
  വരുമാന വർധന ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയുടെ നടപടി.
  ഇന്നലെ മുതലാണ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ പുനക്രമീകരിച്ചത്.
  എന്‍എച്ച്, എംസി റോഡുകളിലൂടെ യാത്രക്കാര്‍ കൂടുതല്‍ ഉള്ള സമയത്ത് അഞ്ച് മിനിട്ട് ഇടവേളകളിലും, അല്ലാത്ത സമയങ്ങളില്‍ 20 മിനിട്ട് ഇടവേളകളിലും ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിക്കാനാണ് നിര്‍ദ്ദേശം.
  സബ് ഡിപ്പോകളില്‍ നിന്ന് ദീര്‍ഘദൂരം ഓടിയിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

  First published: