• HOME
 • »
 • NEWS
 • »
 • india
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

top news

top news

 • Last Updated :
 • Share this:
  1. പ്രളയക്കെടുതിയിൽ കേരളം; മരണസംഖ്യ 42 ; ഇന്നുമാത്രം 32 മരണം

  42 പേരുടെ മരണമാണ് വിവിധ ജില്ലകളില്‍ നിന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
  മലപ്പുറം ഭൂദാനത്ത് 18 വീടുകള്‍ മണ്ണിനടയിലായി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
  മണ്ണിനടിയിലായ അൻപതോളം ആളുകൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.
  വയനാട് മേപ്പാടിയിലെ ഉരുള്‍ പൊട്ടലില്‍ മരണം ഒൻപത് ആയി.
  മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരെ കാണാതായി.
  മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് നാലു പേർ മരിച്ചു.
  വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ നാല് പേർ മരിച്ചു.
  തൃശൂർ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെ.എസ്.ഇ.ബി അസി. എഞ്ചിനീയർ മുങ്ങിമരിച്ചു.
  വാടനപ്പള്ളി സ്വദേശി ബൈജുവാണ് മരിച്ചത്.
  അട്ടപ്പാടിയിലും ഈരാറ്റുപേട്ടയിലും ഉരുൾപൊട്ടി.
  ആലുവയും ചാലക്കുടിയും വെള്ളത്തിൽ മുങ്ങി.
  കണ്ണൂരിന്റെയും കോഴിക്കോടിന്റേ്യും മലയോരമേഖലകളും ദുരിതത്തിലാണ്.
  റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു.

  2. ഏഴു ജില്ലകളിൽ ശനിയാഴ്ച റെ‍ഡ് അലർട്ട്; 64013 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

  കഴിഞ്ഞ വ‌ർഷം പ്രളയമുണ്ടായതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
  42 പേരാണ് കാലവർഷക്കെടുതിയിൽ ഇതുവരെ മരിച്ചത്.
  64,013 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
  നാളെ ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്,
  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം പുരോഗമിക്കുന്നു.

  3. ട്രെയിൻ ഗതാഗതം താറുമാറായി; ഒട്ടേറെ ട്രെയിനുകൾ റദ്ദ് ചെയ്തു

  കനത്ത മഴയെ തുടർന്ന് പലയിടത്തും ട്രാക്കുകള്‍ തകര്‍ന്നതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
  ഒട്ടുമിക്ക ട്രെയിനുകളും റദ്ദാക്കി.
  പാലക്കാട് - ഷൊർണൂര്‍, കോഴിക്കോട്-ഷൊർണൂര്‍, എറണാകുളം- ആലപ്പുഴ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
  എറണാകുളം- തൃശൂര്‍ പാതയില്‍ പലയിടത്തായി ട്രെയിനുകള്‍ പിടിച്ചിട്ടു.
  ഒറ്റപ്പാലത്ത് ട്രാക്കില്‍ വെള്ളം കയറിയതിനാലാണ് പാലക്കാട് -ഷൊർണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിയത്.
  ട്രാക്കിലേക്ക് മരം വീണ് തുടര്‍ച്ചയായി തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിയത്.
  കോട്ടയം പാതയില്‍ ഏറ്റുമാനൂരും മരം വീണു.
  ചെന്നൈ മെയില്‍, തിരുവനന്തപുരം എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ് തുടങ്ങിയവ റദ്ദാക്കിയവില്‍ ഉള്‍പ്പെടുന്നു.

  4. ബാണാസുര സാഗർ ഡാം ഏതുസമയത്തും തുറക്കുമെന്ന് മുഖ്യമന്ത്രി

  വയനാട്ടിലെ സ്ഥിതി ആശങ്കാ ജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
  മഹാപ്രളയകാലത്തെക്കാൾ അധികം വെള്ളം പലയിടത്തും പൊങ്ങി.
  കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ട്.
  ഉരുൾപൊട്ടൽ ഭീഷണിയും തുടരുന്നു.
  ബാണാസുര സാഗർ ഡാം ഏതു സമയത്തും തുറക്കും.
  വയനാട് ജില്ലയിൽ കൂടുതൽ പേരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടതായും മൂന്ന് മന്ത്രിമാർ ക്യാമ്പ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  5. ദേശീയ സിനിമാ പുരസ്കാരം: കീർത്തി സുരേഷ് നടി, ജോജു ജോസഫിനും സാവിത്രിക്കും പ്രത്യേക പരാമർശം; എംജെ രാധാകൃഷ്ണൻ ഛായാഗ്രാഹകൻ

  മഹാനടിയിലെ അഭിനയത്തിലൂടെ മലയാളിയായ കീർത്തി സുരേഷ് മികച്ച നടിയായി.
  ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
  ജോസഫിലെ പ്രകടനത്തിന് ജോജു ജോർജും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിയും പ്രത്യക പരാമർശത്തിന് അർഹരായി.
  ഓള് ചിത്രത്തിലൂടെ അന്തരിച്ച എം ജെ രാധാകൃഷ്ണൻ മികച്ച ഛായാഗ്രാഹകനായി.
  മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയ.
  നടി ശ്രുതി ഹരിഹരനും പ്രത്യേക പരാമർശമുണ്ട്.
  മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം കമ്മാര സംഭവത്തിലൂടെ ബംഗാലന് ലഭിച്ചു.
  എസ് ജയചന്ദ്രൻ നായരുടെ മൗന പ്രാർത്ഥന പോലെ ആണ് മികച്ച സിനിമ ഗ്രന്ഥം.

  6. മുൻ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആശുപത്രിയിൽ

  മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (AIIMS) പ്രവേശിപ്പിച്ചിരിക്കുന്നത്.
  ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
  പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ജെയ്റ്റ്ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
  ഒന്നാം എന്‍.ഡി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലിക്ക് അമേരിക്കയിൽ ചികിത്സയിലായിരുന്നതിനാൽ അവസാന ബജറ്റ് അവതരിപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

  7. കോണ്‍ഗ്രസ് അധ്യക്ഷനെ ശനിയാഴ്ച പ്രഖ്യാപിക്കും; മുകുള്‍ വാസ്നിക്കും ഖാര്‍ഗെയും പരിഗണനയില്‍

  അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ ശനിയാഴ്ച പ്രഖ്യാപിക്കും.
  മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
  മുകുള്‍ വാസ്നിക്കിനും ഖാര്‍ഗെയ്ക്കും പുറമെ ജോതിരാദിത്യ സിന്ധ്യയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.
  സോണിയഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ ആന്റണി, അഹമ്മദ് പട്ടേൽ, കെ.സി വേണുഗോപാൽ എന്നിവർ മുകുള്‍ വാസ്‌നിക്കിനെ അധ്യക്ഷനാക്കണമെന്ന നിലപാട് സ്വീകിരിച്ചെന്നാണ് സൂചന.
  ശനിയാഴ്ച നടക്കുന്ന പ്രവര്‍ത്തക സമിതിയ യോഗമാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്.
  പ്രവര്‍ത്തക സമിതിയ്ക്കു മുന്നോടിയി സംസ്ഥാന അധ്യക്ഷന്‍മാരുടെ അഭിപ്രായം ആരായാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
  ദളിത് വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ് വാസ്നിക്കും ഖാര്‍ഗെയും.

  8. എമിറേറ്റ്‌സിന്റെ കൊച്ചി സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കു മാറ്റി

  കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഓഗസ്റ്റ് 15 വരെ നിര്‍ത്തിവച്ച സാഹചര്യത്തിൽ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്‍സിന്റെ സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റി.
  EK532 ദുബായില്‍ നിന്ന് പകല്‍ 11-ന് പുറപ്പെട്ട് വൈകുന്നേരം 4.30-ന് തിരുവനന്തപുരത്തെത്തും
  EK530 ദുബായില്‍ നിന്ന് രാവിലെ 8.45-ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.15-ന് തിരുവനന്തപുരത്തെത്തും.
  EK532 ദുബായില്‍ നിന്ന് പകല്‍ 11-ന് പുറപ്പെട്ട് വൈകുന്നേരം 4.30-ന് തിരുവനന്തപുരത്തെത്തും
  EK530 ദുബായില്‍ നിന്ന് രാവിലെ 8.45-ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.15-ന് തിരുവനന്തപുരത്തെത്തും.
  EK532 ദുബായില്‍ നിന്ന് പകല്‍ 11-ന് പുറപ്പെട്ട് വൈകുന്നേരം 4.30-ന് തിരുവനന്തപുരത്തെത്തും
  EK530 ദുബായില്‍ നിന്ന് രാവിലെ 8.45-ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.15-ന് തിരുവനന്തപുരത്തെത്തും.

  9. കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു

  സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കാനിരുന്ന നെഹ്രു ട്രോഫി വള്ളം കളി മാറ്റിവെച്ചു.
  കഴിഞ്ഞവര്‍ഷവും നെഹ്രുട്രോഫി വള്ളം കളി മാറ്റിവെക്കേണ്ടി വന്നിരുന്നു.
  ഐപിഎല്‍ മാതൃകയില്‍ ഈ വര്‍ഷം മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരവും ശനിയാഴ്ച ആലപ്പുഴയില്‍ നടക്കേണ്ടിയിരുന്നതാണ്.
  കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്രദിനത്തില്‍ രാജ്ഭവനില്‍ നടത്താനിരുന്ന വിരുന്ന് സത്കാരവും മാറ്റിവെച്ചിട്ടുണ്ട്.
  ‌ഗവര്‍ണര്‍ പി സദാശിവമാണ് വിരുന്ന് സത്കാരം മാറ്റിവെച്ച വിവരം പങ്കുവെച്ചത്.

  10. വെല്ലൂർ ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെക്ക്​ ജയം

  വെല്ലൂർ ലോക്​സഭ മണ്ഡലത്തിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെക്ക്​ ജയം.
  മുതിർന്ന നേതാവ്​ കതിർ അനന്ദിന്റെ പുത്രൻ ദുരൈ മുരുകനാണ്​ വെല്ലുരിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച്​ ജയിച്ചത്​.
  8,141 വോട്ടുകൾക്ക്​ എ.ഐ.എ.ഡി.എം.കെയിലെ എ.സി ഷൺമുഖത്തെയാണ്​ അദ്ദേഹം തോൽപിച്ചത്​.
  ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും കമൽ ഹാസന്റെ മക്കൾ നീതി മയ്യവും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

  First published: