നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'എന്നെ ക്ഷണിച്ചിട്ടുണ്ടോ' എന്ന് ട്രംപ്; 'അബ് കി ബാർ ട്രംപ് സർക്കാർ' എന്ന് മോദി; 'ഹൗഡി മോദി'യിൽ ഇരുനേതാക്കളും നടത്തിയ പ്രധാന പരാമർശങ്ങൾ ഇവ

  'എന്നെ ക്ഷണിച്ചിട്ടുണ്ടോ' എന്ന് ട്രംപ്; 'അബ് കി ബാർ ട്രംപ് സർക്കാർ' എന്ന് മോദി; 'ഹൗഡി മോദി'യിൽ ഇരുനേതാക്കളും നടത്തിയ പ്രധാന പരാമർശങ്ങൾ ഇവ

  ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചും ഇന്ത്യയിലെ വ്യവസായ അന്തരീക്ഷത്തെ കുറിച്ചും മറ്റ് ക്ഷേമപദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചപ്പോൾ ട്രംപ് അമേരിക്കയുടെ പ്രതിരോധ ഇടപാടുകളെയും ഇന്ത്യയുമായുള്ള വ്യാപാരത്തെയും കുറിച്ച് പരാമർശിച്ചു.

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഹൂസ്റ്റണിലെ എൻ‌ആർ‌ജി സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംസാരിച്ചു. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചും ഇന്ത്യയിലെ വ്യവസായ അന്തരീക്ഷത്തെ കുറിച്ചും മറ്റ് ക്ഷേമപദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചപ്പോൾ ട്രംപ് അമേരിക്കയുടെ പ്രതിരോധ ഇടപാടുകളെയും ഇന്ത്യയുമായുള്ള വ്യാപാരത്തെയും കുറിച്ചാണ് പരാമർശിച്ചത്. ഭീകരവാദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും അതിർത്തി സംരക്ഷണത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു.

   ഇരുനേതാക്കളും നടത്തിയ പ്രസംഗത്തിൽ നിന്നുള്ള പ്രധാന ഉദ്ധരണികൾ

   1. ' മിസ്റ്റർ പ്രധാനമന്ത്രി എന്നെ ക്ഷണിച്ചിട്ടുണ്ടോ': മുംബൈയിൽ നടക്കുന്ന ആദ്യത്തെ എൻ‌ബി‌എ മത്സരത്തിന് ഇന്ത്യ ഉടൻ സാക്ഷ്യം വഹിക്കുമെന്ന് പറഞ്ഞതിന് ശേഷം ട്രംപ് പ്രധാനമന്ത്രി മോദിക്ക് നേരെ തിരിഞ്ഞു ചോദിച്ചു: “എന്നെ ക്ഷണിച്ചിട്ടുണ്ടോ? ഞാൻ വരാം. ”

   2. 'അബ് കി ബാർ ട്രംപ് സർക്കാർ': അമേരിക്കൻ പ്രസിഡന്റായി ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനെ പിന്തുണച്ച് മോദി, 'അബ്കി ബാർ ട്രംപ് സർക്കാർ' (വീണ്ടും ട്രംപ് സർക്കാർ), 'അബ്കി ബാർ മോദി സർക്കാർ' എന്ന 2014 ലെ സ്വന്തം തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിൽ ചെറിയ മാറ്റം വരുത്തി മോദി.

   3. 'തീവ്ര ഇസ്ലാമിക ഭീകരവാദം ഉയർ‌ത്തുന്ന ഭീഷണിയിൽ നിന്ന് നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്': ഹൂസ്റ്റണിലെ ഹൗഡി മോദി വേദിയിൽ ഭീകരവാദം ഉയർ‌ത്തുന്ന ഭീഷണിക്കെതിരെയും അതിർത്തി സംരക്ഷണത്തെ കുറിച്ചും ട്രംപ് സംസാരിച്ചു.

   4. 'എന്നെക്കാൾ മികച്ച സുഹൃത്തിനെ ഇന്ത്യയ്ക്ക് ഒരിക്കലും ലഭിക്കില്ല': ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത ഡൊണാൾഡ് ട്രംപ്, തന്നെക്കാൾ മികച്ച ഒരു സുഹൃത്തിനെ ഇന്ത്യക്ക് ലഭിക്കില്ലെന്ന് വ്യക്തമാക്കി.

   5. 'മോദി മാത്രം ഒന്നുമല്ല': ഇന്ത്യക്കാരുടെ പിന്തുണയില്ലാതെ താൻ ഒന്നുമല്ല. ഹൗഡി മോദി എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, ഇന്ത്യയിൽ എല്ലാം നന്നായി പോകുന്നുവെന്ന് ഞാൻ മറുപടി നൽകും- മോദി പറഞ്ഞു.

   First published:
   )}